ഒരേ സമയം ആകാശത്ത് മൂന്ന് സൂര്യന്‍ : അത്ഭുത പ്രതിഭാസം.

    214

    ഒരേ സമയത്ത് ആകാശത്ത് മൂന്ന് സൂര്യന്മാര്‍.! ഹോ..എന്തൊരു കാഴ്ചയായിരിക്കുമത്. വിശാലമായി കിടക്കുന്ന ആകാശത്തിന്റെ രണ്ട് അറ്റത്തും പിന്നെ ഒത്ത നടുവിലായും ഓരോ സൂര്യന്മാര്‍ നിന്ന് കത്തുന്ന കാഴ്ച്ചയെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?

    വെറുതെ തമാശ പറയുകയല്ല, ഇന്ന് രാവിലെ മംഗോളിയയിലാണ് ഈ അത്ഭുതപ്രതിഭാസം ഉണ്ടായത്. വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷനായിരുന്നു ഈ മൂന്ന്‍ സൂര്യന്മാര്‍.

    യഥാര്‍ഥ സൂര്യന്‍ ആകാശത്തിന്റെ ഒത്ത നടുവില്‍ എത്തിയപ്പോള്‍ ഉണ്ടായ പ്രതിബിംബത്തില്‍ നിന്നും ഉണ്ടായ പ്രകാശമാണ് ആകാശത് മൂന്ന് സൂര്യന്മാരെ സൃഷട്ടിച്ചത്. “അന്താളിയോന്‍” എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. അന്തരീക്ഷത്തിലെ മഞ്ഞു തുള്ളികള്‍ക്ക് ഇടയിലൂടെ സൂര്യ പ്രകാശം കടന്നു പോകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. -30 ഡിഗ്രീയില്‍ താഴെയുള്ള പ്രദേശങ്ങലിലാണ് ഇത് സംഭവിക്കുന്നത്.