ഒറ്റക്കമ്മല്
ഇന്ന് കുഞ്ഞാറ്റ വീണ്ടും എന്നിലെക്കൊടിയെത്തി എല്ലാം ഞാന്‍ മറന്നതായിരുന്നു എന്നിട്ടും എന്തെ?….. അവളുടെ ആ നുണക്കുഴികളും മുല്ലപ്പൂ പൊഴിയുന്നത് പോലുള്ള ആ പാല്പുഞ്ചിരിയും എല്ലാമെല്ലാം ഒരു തിരശീലയിലെന്നവണ്ണം എന്റെ മനസ്സിനുള്ളില്‍ തെളിയാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ രണ്ടു വര്‍ഷം മുന്‍പ് ഒരു പെരുന്നാള്‍ തലേന്ന് നടന്ന സംഭവം. രാവിലെ മുതല്‍ ജോലിക്ക് പോവാതെ വീട്ടില്‍ മടി പിടിചിരിപ്പായിരുന്നു.ഒന്നിനും ഒരു മൂഡും തോനുന്നില്ല. കുറെ നേരം ടിവി കണ്ടിരുന്നു. ആവര്‍ത്തന വിരസതയാര്‍ന്ന പരിപാടികള്‍ മനം മടുപ്പിച്ചപ്പോള്‍ ബൈക്കുമെടുത്ത് മെല്ലെ റോഡിലേക്കിറങ്ങി. ദൂരെ നിന്നെ കണ്ടു വല്ലവരുടെയും പച്ചയിറച്ചി തിന്നാന്‍ കൂടെ ആളെക്കിട്ടാതെ വിഷമിച്ചു ഒറ്റയ്ക്കിരിക്കുന്ന നൌഫലെന്ന സുഹൃത്തിനെ.ഞാനും നൊപ്പ (നൌഫലിനെ ഞങ്ങള്‍ വിളിക്കുന്ന പേര്) യും ഒരേ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരാണ്. ഞാന്‍ ബൈക്ക് മെല്ലെ അവന്റെയടുത്ത് പാര്‍ക്ക് ചെയ്തു.’എന്തെ നോപ്പേ നീ പണിക്കു പോയില്ലേ?’ ഞാനവനോട് ചോദിച്ചു. നിഷേധത്താലെ അവന് തലയാട്ടി കൊണ്ട് പറഞ്ഞു ഇന്നെല്ലാരും ലീവ് ആണ്. ഞങ്ങളുടെ ജോലിയുടെ ഗുണം അതാണ്. ആര്‍ക്കു വേണമെങ്കിലും എപ്പോളും ലീവെടുക്കാം എത്ര വര്‍ക്ക് ചെയ്യുന്നുവോഅതനുസരിച്ചുള്ള കമ്മീഷന് കിട്ടും അതാണ് ഡി. ടി. എച്ച് . ഫിട്ടര്മാര്ക്കുള്ള ഗുണം. സെല്‍ഫ് വര്‍ക്കിനു വേതനം കൂടും. ഇന്ന് ഞാനീ മരുഭൂമിയില്‍ നില്ക്കുമ്പോള് എന്റെയാ നഷ്ട സൌഭാഗ്യങ്ങളെ കുറിച്ചോര്‍ത്തു നൊമ്പര പെടാറുണ്ട്…
101 total views

ഇന്ന് കുഞ്ഞാറ്റ വീണ്ടും എന്നിലെക്കൊടിയെത്തി എല്ലാം ഞാന്‍ മറന്നതായിരുന്നു എന്നിട്ടും എന്തെ? അവളുടെ ആ നുണക്കുഴികളും മുല്ലപ്പൂ പൊഴിയുന്നത് പോലുള്ള ആ പാല്പുഞ്ചിരിയും എല്ലാമെല്ലാം ഒരു തിരശീലയിലെന്നവണ്ണം എന്റെ മനസ്സിനുള്ളില്‍ തെളിയാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ രണ്ടു വര്‍ഷം മുന്‍പ് ഒരു പെരുന്നാള്‍ തലേന്ന് നടന്ന സംഭവം. രാവിലെ മുതല്‍ ജോലിക്ക് പോവാതെ വീട്ടില്‍ മടി പിടിചിരിപ്പായിരുന്നു. ഒന്നിനും ഒരു മൂഡും തോനുന്നില്ല. കുറെ നേരം ടിവി കണ്ടിരുന്നു. ആവര്‍ത്തന വിരസതയാര്‍ന്ന പരിപാടികള്‍ മനം മടുപ്പിച്ചപ്പോള്‍ ബൈക്കുമെടുത്ത് മെല്ലെ റോഡിലേക്കിറങ്ങി. ദൂരെ നിന്നെ കണ്ടു വല്ലവരുടെയും പച്ചയിറച്ചി തിന്നാന്‍ കൂടെ ആളെക്കിട്ടാതെ വിഷമിച്ചു ഒറ്റയ്ക്കിരിക്കുന്ന നൌഫലെന്ന സുഹൃത്തിനെ.ഞാനും നൊപ്പ (നൌഫലിനെ ഞങ്ങള്‍ വിളിക്കുന്ന പേര്) യും ഒരേ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരാണ്. ഞാന്‍ ബൈക്ക് മെല്ലെ അവന്റെയടുത്ത് പാര്‍ക്ക് ചെയ്തു.’എന്തെ നോപ്പേ നീ പണിക്കു പോയില്ലേ?’ ഞാനവനോട് ചോദിച്ചു. നിഷേധത്താലെ അവന് തലയാട്ടി കൊണ്ട് പറഞ്ഞു ഇന്നെല്ലാരും ലീവ് ആണ്. ഞങ്ങളുടെ ജോലിയുടെ ഗുണം അതാണ്. ആര്‍ക്കു വേണമെങ്കിലും എപ്പോളും ലീവെടുക്കാം എത്ര വര്‍ക്ക് ചെയ്യുന്നുവോഅതനുസരിച്ചുള്ള കമ്മീഷന് കിട്ടും അതാണ് ഡി. ടി. എച്ച് . ഫിട്ടര്മാര്ക്കുള്ള ഗുണം. സെല്‍ഫ് വര്‍ക്കിനു വേതനം കൂടും. ഇന്ന് ഞാനീ മരുഭൂമിയില്‍ നില്ക്കുമ്പോള് എന്റെയാ നഷ്ട സൌഭാഗ്യങ്ങളെ കുറിച്ചോര്‍ത്തു നൊമ്പര പെടാറുണ്ട്…
രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ് വൃശ്ചികമാസം പുലര്‍ന്നിട്ടും തിരികെ മടങ്ങാന്‍ മടി കാണിച്ചു കൊണ്ട് തുലാവര്‍ഷം ഇടയ്ക്കിടയ്ക്ക് ചിണുങ്ങി കൊണ്ടവന്റെ സാന്നിധ്യം അറിയിക്കുന്നു. ചാറ്റല്‍ മഴ തെല്ലൊന്നു ശമിച്ചിട്ടുണ്ട് . അതോണ്ടാണ് നൊപ്പ പതിയെ പുറത്തിറങ്ങിയത്.. ഞങ്ങളുടെയിടയില്‍ ജോലിയോട് ആത്മാര്‍ഥതയുള്ള ആളാണ് നൊപ്പ. അവനോട സംസാരിച്ചിരിക്കുമ്പോള്‍ ആണ് ഞാനവന്റെ ബൈക്കിനു മുകളില്‍ കെട്ടിവെച്ചിരിക്കുന്ന ഒരു ‘സണ്ണ്!’ ഡി. ടി. എച്ച് . സെറ്റ് കാണുന്നത് .’ എന്താ നോപ്പേ ഇതു? സെല്‍ഫ് വര്‍ക്ക് ചെയ്യാനുള്ള പോക്കാ അല്ലെ?’ ഞാനവനോട് ചോദിച്ചു. അല്ലേടാ കമ്പനിയുടെ ഒഴിവാക്കാന്‍ പറ്റാത്ത ജോലിയാണ്. നീയും വാ നമുക്കൊരുമിച്ചു പോകാം.’ അവന്റെയാ ക്ഷണം സ്വീകരിക്കാന്‍ എനിക്ക് തെല്ലോന്നാലോചിക്കേണ്ടി വന്നു.’എടാ എക്സ്ട്രാ വല്ലതും തടയുമോ (വീട്ടുകാര്‍ സന്തോഷത്തിനു നല്കുന്ന കിമ്പളം )?’കുറച്ചു ദൂരമുണ്ട് അതൊക്കെ നമുക്ക് ഒപ്പിക്കാം ‘ അവന്റെയാ ഉറപ്പില്‍ ഞാനും അവന്റെ ബൈക്കില്‍ കയറി. ‘ഒരു വല്ലാത്ത അഡ്രസ് ആണെടാ ഇതു.. വീട്ടുകാരെ കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു നമ്പര്‍ പോലുമില്ല വഴി ചോദിച്ചു വേണം പോവാന്‍ വഴി വക്കില്‍ ഒന്നും ആള്‍ക്കാരെ കണ്ടില്ലേല്‍ നമ്മള് കൊഴഞ്ഞത് തന്നെ .’ യാത്രാമധ്യേ അവന് ആത്മഗതം ചെയ്തു. അവന്റെയാ ഉള്‍വിളി പോലെതന്നെ പാതി ദൂരം പിന്നിട്ടപ്പോളെക്കും ചാറ്റല്‍ മഴ വീശാന്‍ തുടങ്ങി. ആ വിജന വീഥിയില്‍ അവള്‍ക്കുമുന്നില്‍ കീഴ്പ്പെടുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഞങ്ങള്‍ക്ക് മുന്നിലില്ലായിരുന്നു.
ഒരുപാട് കഷ്ടതകള്‍ക്ക് ശേഷം ഞങ്ങളാ വീട് നില്ക്കുന്ന സ്ഥാലം കണ്ടെത്തി.അവിടെയും ഞങ്ങള്‍ക്ക് മുന്നില്‍ ഇടതൂര്‍ന്നു കാട് മൂടിക്കെട്ടിയ ഇടവഴി പ്രതിബന്ധം സൃഷ്ടിച്ചു.വളരെ സാഹസികമായി നൊപ്പ ആ വഴിയിലൂടെ ബൈക്ക് ഓടിച്ചു. പലപ്പോഴും മുള് പടര്‍പ്പുകളില്‍ ഞങ്ങളുടെ കാലുകള്‍ കൊളുത്തി വലിച്ചിരുന്നു.അവന്റെ കൂടെ ഇറങ്ങാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ മനസാ ശപിച്ചു.’ആകെ കൊഴഞ്ഞല്ലോ’ നൊപ്പ പിറു പിറുത്തു . ‘എന്തെ?’ ഇനി മുന്നോട്ടു വഴിയില്ല നടക്കണം അവന് പറഞ്ഞു.എനിക്കാകെ സങ്കടവും ദേഷ്യവുമൊക്കെ വന്നു എങ്ങനെ നിലത്തു കാല് വെക്കാനാ ഈ കുത്തി ഒഴുകുന്ന മഴ വെള്ളത്തില്‍ വല്ല ഇഴ ജന്തുക്കളും ഇല്ലെന്നു എങ്ങനെ ഉറപ്പിക്കാനാ? വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ മെല്ലെ ഇറങ്ങി മുന്നോട്ടു നടന്നു. കൈയ്യില്‍ ലഗേജും തൂക്കിയുള്ള നടത്തം വളരെ പ്രയാസമായിരുന്നു.
കുറച്ചു ദൂരെ നിന്നെ കണ്ടു വലിയൊരു പറമ്പില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന ഓടിട്ട ഒരു ഇരു നില വീട്. അതോടെ സപ്ത നാടിയും തളര്‍ന്നു. ‘ഇനി ഈ കുന്ത്രാണ്ടം എവിടെ ഫിറ്റ് ചെയ്യും’ ഞാനവനോട് ചോദിച്ചു. ഒരു മറുപടിയും തരാതെ നൊപ്പ മുന്നോട്ടു നടന്നു.എനിക്കാകെയൊരു വല്ലയ്മയോക്കെ തോന്നി. എന്തോ ഒരു അപരിചിതത്വം.. ഒരു വല്ലാത്ത ശ്മശാനത അവിടെ മൂടിക്കെട്ടിയിരുന്നു. ജനവാസത്തിന്റെ യാതൊരു ലക്ഷണവും അവിടെ കാണുന്നില്ല. ‘ നോപ്പേ നമുക്ക് വീട് മാറിയോ? എന്റെ സംശയം ഞാന്‍ മറച്ചു വെച്ചില്ല. അതിനും നോപ്പയില് നിന്നും മറുപടിയില്ല.നടന്നു നടന്നു ഞങ്ങളാ വീടിനു മുന്നിലെത്തി. അതോടെ എന്റെ സംശയം അകാരണമായ ഒരു ഭീതിയുടെ തലങ്ങളിലേക്ക് പ്രവേശിച്ചിരുന്നു. ആ വീട്ടില്‍ ആള് പാര്‍പ്പിന്റെ യാതൊരു ലക്ഷണവും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. വീടിന്റെ ഉമ്മറത്ത് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു കിടക്കുന്നു. ഇരിക്കാനുള്ള ഒരു പഴയ ആട്ടുകസേര കാലുകള്‍ തകര്‍ന്നു ഉമ്മറപ്പടിയില്‍ തലകുത്തി നില്ക്കുന്നു. എന്നോ ഈ ലോകത്ത് നിന്നും പിരിഞ്ഞു പോയ വൃദ്ധന്റെ പഴയ ഒരു വലിയ ഫോട്ടോ മുറ്റത്തെ മഴവെള്ളത്തില്‍ ചില്ലുകള്‍ തകര്‍ന്നു കിടക്കുന്നു. അതെന്നില്‍ വിനയന്റെ പ്രേത സിനിമയിലെ രംഗങ്ങളെ ഓര്‍മിപ്പിച്ചു.ഞാന്‍ എന്ത് ചെയ്യണമെന്ന ചോദ്യത്താലെ തിരിഞ്ഞു നൊപ്പയെ നോക്കി.’ഉള്ളില്‍ ആളുണ്ട്’ എന്റെ നോട്ടത്തിന്റെ പൊരുള്‍ പിടികിട്ടിയെന്ന വണ്ണം അവന് പറഞ്ഞു. ‘എന്തെ?’ ‘ ലൈറ്റ് കത്തുന്നുണ്ട് ഉള്ളില്‍’ അപ്പോളാണ് പാതി തുറന്നു വെച്ച ജനാലയില്‍ കൂടി വെളിച്ചം അരിച്ചിരങ്ങുന്നത് ഞാന്‍ കണ്ടത്. ‘ ഹേ പുറത്ത് ആള് വന്നിട്ടുണ്ട്’ നൊപ്പ വിളിച്ചു കൂവാന്‍ തുടങ്ങിയിരുന്നു. ആദ്യ വിളികല്ക്കൊന്നും പ്രതികരണം ഉണ്ടായില്ല .. അതോണ്ടായിരിക്കണം നോപ്പയുടെ വിളി കൂടുതല്‍ ശബ്ദത്തിലായി .. ‘ നില്ക്കൂ ഇപ്പോള്‍ വരാം’ ഉള്ളില്‍ നിന്നും മനോഹരമായ ഒരു സ്ത്രീ സ്വരം.. ഞങ്ങളുടെ ജിജ്ഞാസ ആകാംഷക്കു വഴി മാറി. ആ സ്വര മാധുരി വെച്ച് ഞങ്ങള്‍ മനസ്സില്‍ പലവിധ സ്ത്രീ രൂപങ്ങള്‍ സങ്കല്പിച്ചു. ഞങ്ങളുടെ കാത്തിരുപ്പ് നീണ്ടുപോയില്ല. കുറച്ചു നിമിഷങ്ങള്‍ക്കകം വാതിലിന്റെ സാക്ഷ തുറക്കപ്പെട്ടു വെളുത്തു സുന്ദരിയായ ഒരു യുവതി തലയില്‍ ഈറന്‍ തോര്‍ത്തും ചുറ്റി പുറത്തേക്കിറങ്ങി അവരുടെ മുടിഴിയകളില്‍ നിന്നും ഊര്‍ന്നിറങ്ങി വീഴുന്ന നീര്‍ത്തുള്ളികള്‍ അവരെ കൂടുതല്‍ സൌന്ദര്യ വതിയാക്കുന്നതായി എനിക്ക് തോന്നി. ഉമ്മറ വാതില്‍പ്പടിയില്‍ കൈകളില്‍ ശരീരം ചാരിയുള്ള അവരുടെ നില്‍പ്പ് ഒരു രവിവര്‍മ ചിത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു…
‘നിങ്ങള്‍ രാവിലെ വരുമെന്ന് കരുതി ഇവള് കാത്തിരിക്കുകയായിരുന്നു.ഇപ്പോളാ എന്നിട്ടൊന്ന് ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയത് ‘അപ്പോളാണ് അവരുടെ പുറകില്‍ ഒളിച്ചിരിക്കുന്ന ഒരു നാല് വയസ്സുകാരിയെ ഞങ്ങള്‍ കാണുന്നത് .ആ കൊച്ചു മുഖത്ത് ഒരായിരം പൂത്തിരി കത്തിച്ചത് പോലെ സന്തോഷം വിരിയുന്നത് ഞാന്‍ കണ്ടു ‘രാവിലെ മുതലേ മഴയല്ലേ അതോണ്ടിന്നിനി വരില്ലാന്ന് കരുതി’ അവര്‍ വീണ്ടും വാചാലമാവുകയാണ്. യാന്ത്രികമായി ഞാനതിനെന്തോ ഉത്തരം നല്കി. എന്റെ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ക്കുത്തരം കിട്ടാതെ ഉലയുകയായിരുന്നു. അവിടത്തെ ആ ഒരു അന്തരീക്ഷം എന്നെ ശരിക്കും അമ്പരപ്പിച്ചു….നൊപ്പ ഫിട്ടിഗ് സാമഗ്രികളുമായി വീടിനു പുറകിലേക്ക് നീങ്ങിയിരുന്നു. ആ സ്ത്രീയും ഞങ്ങളോടൊപ്പം കൂടി. നല്ലൊരു പൊസിഷനില്‍ അത് ഫിറ്റു ചെയ്യാന്‍ പറ്റുമോന്ന സംശയം എനിക്കുണ്ടായിരുന്നു. നോപ്പയും അത് തന്നെയായിരുന്നു നോക്കുന്നതും. ‘കുറച്ചുയരത്തില്‍ ഫിറ്റ് ചെയ്യണേ’പുറകില്‍ നിന്നും ആ സ്ത്രീ വിളിച്ചു പറഞ്ഞു.ഞാന്‍ ചോദ്യഭാവത്തില്‍ തിരിഞ്ഞു നിന്നു.അപ്പോളേക്കും മഴ ശക്തിയായി പെയ്യാന്‍ തുടങ്ങി.അവരാ കുട്ടിയേയും കൂട്ടി വീടിനുള്ളിലേക്ക് ഓടിക്കയറി . നൊപ്പ പറമ്പില്‍ നിന്നും എവിടുന്നോ ഒരു ഏണി സംഘടിപ്പിച്ചു കൊണ്ട് ചുമരില്‍ ഫിട്ടിംഗ് വര്‍ക്ക് തുടങ്ങിയിരുന്നു.’എടാ നീ വീട്ടിനുള്ളില്‍ പൊയ്ക്കോ അല്ലേല്‍ സിഗ്നല്‍ മീടെര്‍ മഴ നനയും… അവിടുന്ന് നീ സിഗ്നല്‍ ഓ കെ ആയാല്‍ പറഞ്ഞാല്‍ മതി …. ഇവിടത്തെ പണി ഞാന്‍ നോക്കാം..ഉള്ളിലെ കേബിളിന്റെ പണിയും നീ നോക്കിക്കോ..’ അവന് വിളിച്ചു പറഞ്ഞു.. മഴയില്‍ നിന്നും രക്ഷ്പ്പെടാമാല്ലോന്നു കരുതി ഞാനും വീട്ടിനുള്ളിലേക്ക് ഓടി.ആ വീട്ടിനുള്ളിലെ അവസ്ഥ .പുറത്ത് ഉള്ളതിനേക്കാള്‍ ദയനീയമായിരുന്നു … തറ നിറയെ മഴ വെള്ളം കെട്ടിക്കിടക്കുന്നു.മുകളിലേക്ക് നോക്കിയപ്പോള്‍ പലയിടത്തു കൂടിയും മേഘാവൃതമായ ആകാശത്തെ കാണാന്‍ എനിക്കായി.എന്റെ ടൂള്‍ ബാഗ് ഞാനെവിടെ വെക്കും? അവിടെയൊന്നും ഒരു കസേര പോലും ഇല്ല!!! ‘ഇതൊന്നു നനയാതെ എവിടെയെങ്കിലും വെക്കണമല്ലോ’ ഞാന സ്ത്രീയോട് പറഞ്ഞു തെല്ലൊരു ജാള്യത യോടെ അവര്‍ പുറത്തേക്ക് പോയി.ആ മുറിയില്‍ ഞാനും ആ നാല് വയസ്സുകാര്യും മാത്രമായി അവളെന്നെ കൌതുകത്തോടെയും തെല്ലൊരു സങ്കോചത്തോടെയും നോക്കുന്നത് എന്നില്‍ ചിരിയുണര്‍ത്തി. ‘ മോളുടെ പേരെന്താ?’ കൈയ്യിലെ വര്‍ണക്കുട തിരിച്ചുകൊണ്ടു നിന്നതല്ലാതെ അവള് പേര് പറഞ്ഞില്ല. ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ‘കുഞ്ഞാറ്റ’ എന്ന് തെല്ലു നാണത്താല്‍ മൊഴിഞ്ഞു. അവളുടെ കൈയ്യിലെ ജോണ്‍സ് കുട നോക്കിയിട്ട് ഞാന്‍ പറഞ്ഞു ‘മോളുടെ കുടയുടെ പേരും കുഞ്ഞാറ്റ എന്നാണല്ലോ? ആര് വാങ്ങിച്ചു തന്നതാ’
‘ മുത്തശ്ശന് തന്നതാ’ ഇത് പറഞ്ഞവള്‍ മുറിയുടെ മൂലയിലേക്ക് നീങ്ങി അവിടെ തളം കെട്ടിക്കിടക്കുന്ന മഴ വെള്ളത്തിലെക്കായി അവളുടെ ശ്രദ്ധ മുഴുവനും. ആ കൊച്ചു കാല് കൊണ്ടവള്‍ വെള്ളത്തില്‍ കളം വരയ്ക്കാന്‍ തുടങ്ങി .. അവളുടെ ഈ കുസൃതിത്തരം കണ്ടു കൊണ്ടാണ് അവളുടെ അമ്മ തിരികെ വന്നത്. കുഞ്ഞാറ്റയെ അരികിലേക്ക് ചേര്‍ത്ത് പിടിച്ചു കൊണ്ട് അവളെ സ്നേഹത്തോടെ ചെറുതായൊന്നു ശാസിച്ചു.പിന്നെയവര്‍ അവരുടെ കൈയ്യിലുള്ള ഒരു പ്ലാസ്റിക് ഷീറ്റും ഒരു പിഞ്ഞിയ കാലന് കുടയും എനിക്ക് നേരെ വെച്ച് നീട്ടികൊണ്ട് പറഞ്ഞു’ ഇതില്‍ വെച്ചോ നനയില്ല’, ആ ഷീറ്റ് വാങ്ങി ഞാന്‍ നിലത്തു വിരിച്ചു അതില്‍ എന്റെ ഉപകരണങ്ങള്‍ ഓരോന്നായി വെക്കാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞാറ്റ എന്റെയടുത്തു വന്നിരുന്നു. അവളുടെ കണ്ണുകളില്‍ ആകാംഷയും അത്ഭുതവും നിറഞ്ഞിരുന്നു.
എന്റെ ഓരോ ഉപകരണത്തെ കുറിച്ചും അവള്‍ക്കു നൂറു നൂറു സംശയങ്ങള്‍ ഉണ്ടായിരുന്നു.അവളുടെ ഓരോ സംശയങ്ങള്‍ക്കും ഞാന്‍ ഉത്തരം കൊടുത്തു കൊണ്ടേയിരുന്നു.. അതോടെ അവള്‍ക്കെന്നിലുള്ള അപരിചിതത്വം മാറിവന്നു.ഇടയ്ക്കിടയ്ക്ക് പുറത്തുനിന്നു നോപ്പയുടെ ഉച്ചത്തിലുള്ള ചോദ്യം വരും ‘സിഗ്നല്‍ എത്രയുണ്ട് ? ഫുള്‍ ആണോ ‘ എന്നൊക്കെ…. പാവം പുറത്ത് മഴയത്ത് നിന്നും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്റെ കുറവാണ്.. ഫിഫ്ടി മാത്രമേ ഉള്ഹൂ എന്നാ മറുപടി അവനെ നിരാഷനാക്കുന്നുണ്ടാകും.അതോണ്ട ഞാന്‍ ജോലിയില്‍ കൂടുതല്‍ വ്യാപ്രുതനായി. കുഞ്ഞാറ്റയാകട്ടെ അവളുടെ സംശയങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.അപ്പോളാണ് ഞാനൊന്ന് ശ്രദ്ധിച്ചത് കുഞ്ഞാറ്റയുടെ ഒരു കാതില്‍ കമ്മലില്ല. കമ്മലിന്റെ സ്ഥാനം ഒരു ചെറിയ ഈര്‍ക്കില്‍ കഷണം കയ്യടക്കി വെച്ചിരിക്കുന്നു. ‘ മോളൂ മോള്‍ടെ കമ്മലെന്ത്യെ?.. നീയത് കളഞ്ഞോ? ‘ ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ചു കണ്ട് ചോദിച്ചു.ബാല്യത്തിന്റെ നിഷ്കളങ്കതയാലെ അവള് എന്നോട് പറഞ്ഞു’ മാമാ ഞാനല്ല കളഞ്ഞത് അതമ്മയാ.. അമ്മ അത് കാക്കയ്ക്ക് കൊടുത്തതാ..’ അവളുടെയാ മറുപടി എന്നില്‍ ചിരിയുനര്ത്തിയെങ്കിലും പുറകില്‍ നിന്നും കേട്ട ഒരു നേര്‍ത്ത തേങ്ങല്‍ എന്നെ തടഞ്ഞു നിര്‍ത്തി. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടു ..കണ്ണില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന കണ്ണ് നീരിനെ എന്റെ ദൃഷ്ട്ടിയില് നിന്നും മറയ്ക്കാന്‍ പ്രയാസപ്പെടുന്ന കുഞ്ഞാറ്റയുടെ അമ്മയെ!!!! ഞാനാകെ സ്തബ്ധനായി നിന്നുപോയി.. വിമ്മിട്ടപ്പെട്ടു വരുന്ന ഗദ്ഗദത്തെ തലയില്‍ ചുറ്റിയ തോര്‍ത്തുമുണ്ടിന്റെ അറ്റം വായില്‍ വെച്ചു കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു…ആ പിന്ജോമനയുടെ കമ്മലിന്റെ വിലയാണ് ഞാനാ മുറിയുടെ മൂലയില്‍ അലക്ഷ്യമായി വെച്ച ആ സാറ്റലൈറ്റ് റിസീവര്‍ .. എന്തെല്ലാമോ വികാരങ്ങള്‍ എന്റെയുള്ളിലൂടെ ആ നിമിഷം കടന്നു പോയി. ഒന്നും പറയാനും ചെയ്യാനും പറ്റാത്ത അവസ്ഥ… കുഞ്ഞാറ്റയുടെ ഉച്ചത്തിലുള്ള മാമാ വിളിയാണ് എന്നെയാ ഞെട്ടലില്‍ നിന്നും മുക്തനാക്കിയത്. സിഗ്നല്‍ മീറ്ററില്‍ ഇപ്പോള്‍ ചാനല്‍ ഫ്രീക്കന്‍സി ഓ. കെ ആയിട്ടുണ്ട് .അതില്‍ ഞാന്‍ പോഗോ കാര്‍ട്ടൂണ്‍ ചാനെല്‍ സെറ്റ് ചെയ്തോണ്ട് നോപ്പയോട് ഓ. കെ ആണെന്ന് വിളിച്ചു പറഞ്ഞു. ‘ ഇനി മോള്‍ക്ക് മോളുടെ വലിയ ടിവിയില്‍ കാണാം’ എന്ന് പറഞ്ഞു ഞാന്‍ മീറ്റര്‍ ഓഫ് ചെയ്തു. ആ സമയം തന്നെ നനത്ത് വിറച്ചു കൊണ്ട് നോപ്പയും ഉള്ളിലേക്ക് കയറിവന്നു. ഞങ്ങള്‍ ടി.വി സെറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ ചോദിക്കാതെ തന്നെ ആ സ്ത്രീ അവരുടെ ആ അവസ്ഥയെ കുറിച്ച് ഞങ്ങളോട് വിവരിച്ചു തന്നു. ഒരു വര്‍ഷം മുന്‍പ് വരെ ഇതൊന്നുമായിരുന്നില്ല അവരുടെ ജീവിതം.അവരുടെ അമ്മ വളരെ മുന്‍പേ മരിച്ചു പോയിരുന്നു.പിന്നെ പ്രായമായ അച്ചനും മൂത്ത ആങ്ങളയും അവരുടെ ഭര്‍ത്താവും അടങ്ങുന്ന സന്തുഷ്ട കുടുംബം..വളരെ പെട്ടെന്നായിരുന്നു കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് .. അതിനുള്ള കാരണം അവരുടെ വീട്ടിനടുത്തുള്ള ഒരു ദുര്‍നടപ്പുകാരിയായ സ്ത്രീയും മകളുമായിരുന്നു. ആ സ്ത്രീയുടെ മകളുമായി ഇവരുടെ ആങ്ങള സ്നേഹത്ത്തിലാവുകയും അതുപിന്നെ ഇവരുടെ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ട് വിവാഹത്തില്‍ അവസാനിക്കുകയും ചെയ്തു. അതോടെ അവനും ഭാര്യ വീട്ടുകാരും ഈ കുടുംബത്തിന്റെ ശത്രുക്കളായി മാറി. എന്നും രാത്രി കുടിച്ചുലക്ക് കെട്ടി അവന് ഇവരെ ഉപദ്രവിക്കുകയും സ്വത്ത് ചോദിച്ചു കൊടുക്കാത്തതിനു വീട്ടു സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്യും. അവനുമായുള്ള കശപിശയെ തുടര്‍ന്ന് ആ സ്ത്രീയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു മുങ്ങുകയും ചെയ്തു.
എല്ലാം കൊണ്ടും വളരെ ദയനീയമായിരുന്നു അവരുടെ സ്ഥിതി….. ‘
വീടിനു പുറത്തൊരു മുരടനക്കം കേട്ടു. ‘ ഹായ് മുത്തശ്ശന് വന്നു’ കുഞ്ഞാറ്റ തുള്ളിച്ചാടി.. അതോടെ ആ സ്ത്രീ സംസാരം അവസാനിപ്പിക്കുകയും കണ്ണുകള്‍ തുടച്ചു കൊണ്ട് മുറിക്കു പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. പുറത്ത് നിന്നും കടന്നു വന്ന ആ വൃദ്ധനെ ഞാന്‍ നോക്കി ഏകദേശം എണ്‍പത് വയസ്സുണ്ടാകും അയാള്‍ക്ക് കൂലിപ്പണി കഴിഞ്ഞുള്ള വരവാണ് കൈയ്യിലുള്ള മിട്ടായി പൊതി ഇതിനകം കുഞ്ഞാറ്റ കൈക്കലായിരുന്നു. തോലിരുന്ന തുവര്ത്തുമുന്ദ് കൊണ്ട് തല തോര്‍ത്തിയിട്ടു ഞങ്ങളോട് കുശലം പറയാന്‍ ആരംഭിച്ചു അയാളുടെ സംസാരത്തിലും മുഴച്ചു നിന്നത് മകനോടുള്ള വെറുപ്പും വിദ്യേശവും നിറഞ്ഞു നിന്നിരുന്നു. ഞങ്ങളുടെ മനസ്സിലും ആ കുടുംബത്തിന്റെ അത്താന്നിയാവേണ്ട ആ യുവാവിനോടുള്ള ദേഷ്യം വര്ധിച്ച്ചുകൊന്ടെയിരുന്നു. നല്ല ചൂട് പറക്കുന്ന കട്ടന്‍ ചായയുമായി ആ സ്ത്രീ വീണ്ടും കയറി വന്നു. ആ പരിത സ്ഥിതിയില്‍ ഒരു ചായ ഞങ്ങളും ആഗ്രഹിച്ചിരുന്നു. ടി.വി യിലേക്ക് നോക്കി കൊണ്ട് ചൂട് ചായ ഊതിയൂതി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ പുറത്ത് നിന്നും ആ വൃദ്ധനും സ്ത്രീയും എന്തോ അവ്യക്തമായി സംസാരിക്കുന്നുണ്ടായിരുന്നു. കുറച്ചു നിമിഷങ്ങള്‍ക്കകം അവര്‍ വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു. മടിച്ചു മടിച്ചു ആ സ്ത്രീ അവരുടെ കൈയ്യിലുള്ള ഒരു പൊതിക്കെട്ടു ഞങ്ങള്‍ക്ക് നേരെ നീട്ടി .ഞാനതിലേക്ക് നോക്കി ഒരുപാട് ചില്ലറത്തുട്ടുകള്‍ എട്രയുണ്ടാകുമെന്നു എനിക്കൊരു ഊഹവും കിട്ടിയില്ല.. ഞാന്‍ തിരിഞ്ഞു നോപ്പയെ നോക്കി.. എന്റെ നോട്ടത്തിന്റെ പൊരുള്‍ ഗ്രഹിച്ച്ചെന്നവണ്ണം അവനവരോദ് അതൊന്നും വേണ്ടാന്നു പറഞ്ഞു.. ‘ചില്ലരയായത് കൊണ്ടാണോ? അതോ ഞങ്ങളുടെ ഈ അവസ്ഥ കണ്ടിട്ടാണോ നിങ്ങളിത് വാങ്ങാത്തത്? ഇത് നിങ്ങള്‍ക്കായി ഞങ്ങള്‍ കരുതിയതാണ് അതോണ്ടിത് നിങ്ങള്‍ വാങ്ങണം അല്ലേല്‍ ഞങ്ങള്‍ക്ക് വിഷമമാവും നിങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടതല്ലേ..അതും ഈ മഴയത്ത്..’ അവര്‍ വീണ്ടും വീണ്ടും ഞങ്ങളെ അത് വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണ്..അങ്ങനെ എന്തെങ്കിലും വാങ്ങിയാല്‍ അത് ഞങ്ങള്‍ക്ക് കമ്പനയില്‍ അറിഞ്ഞാല്‍ പ്രശ്നമാണെന്നും മറ്റും പറഞ്ഞു എന്ഘനെയോക്കെയോ അത് ഞങ്ങള്‍ നിരസിച്ചു..
പുറത്ത് ചീവീടുകള്‍ കലപില കൂട്ടാന്‍ തുടങ്ങിയിരുന്നു..ഇരുള് പരന്നു തുടങ്ങി.. നൊപ്പ എന്നോട് പറഞ്ഞു’പോണ്ടേ?’.. ഞാന്‍ മെല്ലെ കുഞ്ഞാറ്റയുടെ അടുത്തേക്ക് ചെന്നു അവള് പോഗോ ചാനലില്‍ എല്ലാം മറന്നു രസിചിരിക്കുകയാണ്.’ മോളൂ മാമന് പോട്ടെ? ‘ ഞാന്‍ പതിയെ അവളോട ചോദിച്ചു..
‘മ..മ്ഹ ഉം ‘ അവള് പതിയെ മൂളിക്കൊണ്ട് തലയാട്ടി പിന്നേ എന്നെ നോക്കി ഒരു ചിരിയും സമ്മാനിച്ചു കൊണ്ട് പോഗോ ചാനെലിലേക്ക് തിരിഞ്ഞു… അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ‘നില്ക്കൂ
ഞാനും വരാം റോഡു വരെ ‘ എന്ന് പറഞ്ഞു ഒരു പഴയ ടോര്ച്ച്ചു ലൈറ്റ് എടുത്തു അയാളും പുറകെ ഇറങ്ങി . ഞങ്ങള്‍ വിലക്കിയെങ്കിലും അയാള്‍ അതൊന്നും ചെവി കൊള്ളാതെ ഞങ്ങള്‍ക്ക് വഴി കാട്ടിയായി മുന്‍പേ നടന്നു..നിര്‍വ്വികാരമായിട്ടാണ് ഞങ്ങള്‍ ആ ഇടവഴിയില്ലോടെ തിരുച്ചു നടന്നത്.. ശരീരം പോലെ തന്നെ മനസ്സും മരവിച്ചിരുന്നു..നടന്നു ബൈകിനു മുന്നിലെത്തുംബോലെക്കും ഇരുള് നന്നേ മൂടിയിരുന്നു.. ചാറ്റല്‍ കൂടിക്കൂടി വരികയും ചെയ്യുന്നു… അയാളോട് ഒരിക്കല്‍ കൂടി യാത്ര പറഞ്ഞു നൊപ്പ ബൈക്കില്‍ കയറി. ..
ഇരുളിലൂടെ വേച്ചുവേച്ചു പോകുന്ന ആ രൂപത്തെ ഒരിക്കല്‍ കൂടി ഞാന്‍ തിരിഞ്ഞു നോക്കി.. എന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന കണ്ണീരിനെ ചാറ്റല്‍ മഴത്തുള്ളികള്‍ കഴുകികൊന്ടെയിരുന്നു ……
102 total views, 1 views today
