ഒറ്റചിലങ്ക
അഗ്രഹാരത്തിന്റെ തുളസിത്തറയുള്ള തിരുമുറ്റത്ത് വേദമന്ത്രങ്ങളുടെ പതിഞ്ഞ ശബ്ദങ്ങള്‍ക്കിടയില്‍ പട്ടുപാവാടയുടൊത്തൊരു കുഞ്ഞുബാല്യം. അവളുടെ കളിയും ചിരിയുമെല്ലാം ചിലങ്കകളുടെ കിലുക്കമായിരുന്നു,സംഗീതത്തിന്റെ സ്വരങ്ങളായിരുന്നു.ഭാഗവതരായ മുത്തശ്ശന്റെ സംഗീതശീലുകളായിരുന്നു എന്നും അവളുടെ കാതുകളില്‍ .അമ്മയുടെ നൃത്തചുവടുകളായിരുന്നു അവള് ഹ്രിദിസ്ഥമാക്കിയതും. മനസ്സില്‍ അവളെന്നും പ്രണയിച്ചതും നൃത്തവും സംഗീതവും മാത്രം.കളം വരച്ചകോലായിയില്‍ അവള് ചിലങ്കളുടെ സംഗീതം പകര്‍ന്നാടി.കലയെ മാത്രം മനസ്സില്‍ ധ്യാനിച്ച് മനസ്സില്‍ ഒരു കലാകാരിയാകണം വേദികളില്‍ അരങ്ങു തകര്‍ത്ത് നിറഞ്ഞ സദസ്സിന്റെ കരഘോഷങ്ങള്‍ ഇതെല്ലാം അവളുടെ ആഗ്രഹമയിരുന്നു.സ്വപ്നങ്ങളായിരുന്നു.
74 total views

പക്ഷേ കാലം അവളെ പെട്ടെന്ന് വളര്‍ത്തി. സംഗീതത്തിനും നൃത്തത്തിനുമൊപ്പം മനസ്സില്‍ നിശബ്ദമായി നെഞ്ചിലേറ്റിയ ഒരു പ്രണയസങ്കല്പം കൂടി തകര്‍ത്തെറിഞ്ഞ് ഒരു യാഥാസ്തിതിക കുടുംബന്ധത്തിന്റെ ഉറച്ച അടിവേരുകളുടെ നിര്‍ബന്ധിത താലിചരടിനു മുന്നില്‍ അവള്‍ക്ക് തലകുനിക്കേണ്ടി വന്നു. തന്റെ ഇണയിലെ കലയോടുള്ള ശ്യൂനമായ സ്നേഹം തന്റെ ചിലങ്കകള്‍ക്കൊപ്പം മനസ്സിലെ പ്രതീക്ഷകളും, സ്വപ്നങ്ങളും കവര്‍ന്നെടുക്കപ്പെടുകയാണെന്ന നനുത്ത നോവ് പതുക്കെ അവള് തിരിച്ചറിഞ്ഞു.
വീണകമ്പികളില്‍ സ്വരമുയര്‍ത്തിയ അവളുടെ വിരലുകള്പോലും അവള്‍ക്ക് വ്യര്‍ത്ഥമെന്ന് തോന്നി. അവളുടെ ചിലങ്കള്‍ പടിഞ്ഞാറ്റെ തട്ടില്‍ പൊടിപിടിക്കാന്‍ തുടങ്ങി.അഗ്രഹാരത്തിന്റെ അകത്തളങ്ങളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ അവളുടെ ചിന്തകളേയും സ്വപ്നങ്ങളേയും ബലികഴിക്കേണ്ടി വന്നു.ഒരു ഭാര്യയില്‍ നിന്നും ഒരു സ്ത്രീ അനുഗ്രഹിക്കപ്പെടുന്ന മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് അവള് മാറ്റപ്പെട്ടു.ചുരന്നിറങ്ങുന്ന മുലപ്പാലിനൊപ്പം അവളുടെ മനസ്സിലെ സംഗീതവും ,നൃത്തവും ഊട്ടി അവള് അവളുടെ പൊന്നോമനയെ വളര്‍ത്തി.
മനസ്സിലെ ബാക്കിയായ ആഗ്രഹങ്ങള്‍ക്ക് മകളിലൂടെ പൂര്‍ണതയേകാന്‍ ആ അമ്മമനസ്സ് വല്ലാതെ തുടിച്ചു. പിച്ചവെച്ചനാള്‍ മുതല്‍ ആ പതുപതുത്ത കാലുകളില്‍ നൃത്ത ചുവടു പകര്‍ന്നു നല്കി. ഉറക്കാന്‍ പാടിയ താരാട്ടിലൂടെ സംഗീതത്തിന്റെ സ്വരങ്ങള്‍ ആ കൊച്ചുകാതില്‍ ഉരുവിട്ട് കൊടുത്തു.ആ കുഞ്ഞു കൈക്കും കാലിനുമൊപ്പം സംഗീതവും,നടനവും വളര്‍ന്നു. സ്നേഹത്തില്‍ ചാലിച്ച് അമ്മ നല്കിയ കലാഭിരുചി അവളുടെ കാലില്‍ ചിലങ്കയണിയിച്ചു, അവള്‍ക്കു വേണ്ടി ശ്രുതികളുണര്‍ന്നു.വേദികളില്‍ ആ കൊച്ചു കലാകാരി നേട്ടങ്ങള്‍ നേടിയെടുക്കുമ്പോള്‍ മനസ്സില്‍ തനിക്ക് നഷ്ടപ്പെട്ട സ്വപ്നങ്ങളും, അഗ്രഹങ്ങളും വീണ്ടെടുക്കുകയായിരുന്നു ആ അമ്മ. സ്വന്തം മകളിലൂടെ പണ്ടെങ്ങോ കാലം മടക്കിയെടുത്ത സ്വപ്നങ്ങളുടെ വിജയം ആഘോഷിക്കുകയായിരുന്നു ആ അമ്മ. മക്കളെന്ന മഹാപുണ്യം എന്നും മാതാപിതാക്കള്‍ക്കു വേണ്ടി വിജയിക്കുകയാണ്. അവരിലേക്കെത്തുന്ന ഒരോ ബഹുമതികളും, കൈയ്യടികളും ജന്മംകൊടുത്തവര്‍ക്ക് പകരം നല്കുന്ന സമ്മാനമാണ്.
75 total views, 1 views today