ഒറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാന്‍ സാധിക്കുന്ന ചില വലിയ കഥകള്‍

  439

  new

  ചില കാര്യങ്ങള്‍, സംഭവങ്ങള്‍, ജീവിതങ്ങള്‍…അത് അങ്ങനെയാണ്. ഒരു സംഭവബഹുലമായ ജീവിത കഥ നമുക്ക് ചിലപ്പോള്‍ ഒരു വരി കൊണ്ട് പറഞ്ഞു തീര്‍ക്കുവാന്‍ സാധിക്കും. ആ ഒരു വരിയില്‍ സന്തോഷവും സങ്കടവും നിരാശയും പ്രതീക്ഷയും എല്ലാം കടന്നു വരാം. ഒറ്റ വരിയില്‍ പറയുന്ന ആ കഥ ചിലപ്പോള്‍ നിങ്ങളുടെ കണ്ണ് നനയിപിക്കാം. നിങ്ങളെ കുറിച്ച് നിങ്ങള്‍ സ്വയം ചിന്തിക്കുന്ന നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് ഈ ഒറ്റ വരി കഥകളാകം. നിങ്ങള്‍ പലപ്പോഴും കേട്ട് മറന്ന ചില ഒറ്റ വരി കഥകള്‍ ഇവിടെ…

  1. എല്ലാ ദിവസം അവള്‍ക്ക് വേണ്ടി ആ കടയില്‍ നിന്നും അയാള്‍ എന്തെങ്കിലും വാങ്ങി കൊണ്ട് പോകുമായിരുന്നു. അടുത്ത ദിവസം ആ ശവകല്ലറയുടെ മുകളില്‍ നിന്നും അത്എടുത്തു മാറ്റുമ്പോള്‍ അവിടത്തെ തൂപ്പുകാരന്റെ മുഖത്ത് ഒരു ചിരി പ്രകടമായിരുന്നു.

  2. 3൦ വര്‍ഷം മക്കളെ പഠിപ്പിച്ചു വലുതാക്കാന്‍ ഞങ്ങള്‍ അദ്വാനിച്ചു. ഞങ്ങളെ പോലെ അവരും തെരുവില്‍ ജീവിച്ചു തുടങ്ങരുത് എന്ന് സ്വപ്നം കണ്ടാണ്‌ ഞങ്ങള്‍ അധ്വാനിച്ചത്. പക്ഷെ അത് നടന്നില്ല. അവരുടെ ഒപ്പം ഞങ്ങളെയും ഉള്‍ക്കൊളുന്ന ഒരു വീട് ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.

  3. അവര്‍ പോരാടി. അവര്‍ അധ്വാനിച്ചു, അവര്‍ അവരുടെ ജീവിതം കൊടുത്ത് നേടി തന്ന സ്വാതന്ത്യം. ഇന്ന് നമ്മള്‍ മണ്ണിനും സുഖത്തിനും പോന്നിനും വേണ്ടി കുതിര കച്ചവടം നടത്തുന്നു.

  4. ഓരോ തവണയും തിരമാല വരുന്നത് കരയെ ചുംബിക്കുവാനാണ്. ഓരോ തവണയും കര തിര്മാലയെ ആട്ടി അകറ്റുന്നു…എന്നാലും അവള്‍ തിരിച്ചു വരും…

  5. ഓരോ കാലത്ത് അവരെ ഒരേ കുട കീഴില്‍ മാത്രമാണ് നമ്മള്‍ കണ്ടിരുന്നത്. ഇന്ന് അവര്‍ പരസ്പരം നോക്കുന്നുപോലുമില്ല.

  6. “എത്ര കാലം” എന്നാ ചോദ്യത്തിന് ഉത്തരം “ഒരു നിമിഷം” എന്ന് പറയുന്നിടത്ത് പ്രണയം പരിപൂര്‍ണമാകുന്നു.

  7. ഇന്നും ഞാന്‍ രാവിലെ എഴുനേറ്റു. പക്ഷെ ഇന്ന് തിങ്കളാഴ്ച. എന്തോ…

  8. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ അവളെ വിളിച്ചു. പരിചിതമായ ആ ശബ്ദം എന്നോട് പറഞ്ഞു “റോങ്ങ്‌ നമ്പര്‍”

  9. അവള്‍ ഒരു മഴവില്ലയിരുന്നു. പക്ഷെ എന്റെ നിറം അവള്‍ക്ക് കാണാന്‍ സാധിച്ചില്ല..