ഒളിച്ചിരുന്ന് എതിര്‍ടീമിന്റെ കളി പഠിച്ച ഫുട്ബോള്‍ കോച്ച് പിടിയില്‍ !

127

20130914_222712

എതിര്‍ടീം പരിശീലിക്കവേ ഒളിച്ചിരുന്ന് തന്ത്രങ്ങള്‍ പഠിച്ച ഫുട്ബോള്‍ കോച്ച് പിടിയിലായി. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ ജനോവയുടെ യൂത്ത് ടീം കോച്ച് ലൂക്ക ഡി പ്രായെ സംശയം തോന്നിയ മറ്റേ ക്ലബിന്റെ ആരാധകരാണ് പിടികൂടിയത്.

ജനോവയുടെ ഏതിര്‍ ടീമായ സാംപ്‌ദോറിയയുടെ പരിശീലനമാണ് ലൂക്ക ഡി പ്രായ ഒളിഞ്ഞിരുന്നു പകര്‍ത്താന്‍ ശ്രമിച്ചത്. സംഭവം നാണക്കേടായതിനെ തുടര്‍ന്ന് ജനോവ ലൂക്ക ഡി പ്രായയെ പുറത്താക്കിയാതായാണ് വാര്‍ത്ത. കോച്ചിന്റെ ഒളിഞ്ഞ് നോട്ടം ക്ലബ്ബിന്റെ അറിവോടെയല്ലെന്ന് ജനോവ ടീം മാനേജര്‍ ജോര്‍ജോ അജാസോന്‍ വ്യക്തമാക്കി.

എളുപ്പം തിരിച്ചറിയാത്ത രീതിയില്‍ വസ്ത്രം ധരിച്ച് സാംപ്‌ദോറിയ പരിശീലനം നടത്തുന്ന മൈതാനത്തിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ലൂക്ക. ഒളിച്ചിരുന്ന ലൂക്കയെ സംശയം തോന്നിയ സാംപ്‌ദോറിയയുടെ ആരാധകരാണ് പിടികൂടിയത്.