Featured
ഒളിച്ചോടി പോയി കല്യാണം കഴിച്ചാലുള്ള ഗുണം; ഇന്നച്ചന് ശ്രീനി പറഞ്ഞു കൊടുത്തത്
തന്റെ മുന്നില്‍ നില്ക്കുന്ന കുറിയ മനുഷ്യന് ചില്ലറക്കാരനല്ലെന്നും ചിലകാര്യങ്ങളില്‍ ഇയാള്‍ തന്റെ ഗുരുവാണെന്നും ഇന്നസെന്റിന് മനസ്സിലായി.
97 total views

ചിരിക്കു പിന്നില്‍ എന്ന തന്റെ ആത്മകഥയില്‍ സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റും ലോക സഭ എംപിയുമായ ഇന്നസന്റ് തന്റെ സഹപ്രവര്‍ത്തകനായ ശ്രീനിവാസനെ കുറിച്ച് ഒരു കഥ പറയുന്നുണ്ട്…
മലയാള സിനിമ രംഗത്ത് മികച്ച തിരകഥകള്‍ രചിച്ചിട്ടുള്ള തലശ്ശേരിക്കാരനായ ശ്രീനിയില്‍ നിന്നും തനിക്കും മലയാള സിനിമയ്ക്കും ഒരുപാട് പഠിക്കാനുണ്ട് എന്ന അടികുറിപ്പോടെ ഇന്നച്ചന് പറഞ്ഞ ശ്രീനി കഥ ഇങ്ങനെയാണ്…
വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീനിവാസനും ഇന്നസെന്റും പരിചയപ്പെട്ട കാലം.ഒരുദിവസം അപ്രതീക്ഷിതമായി ശ്രീനി ഇന്നസെന്റിനോട് പറഞ്ഞു”ഞാനൊരു കല്ല്യാണം കഴിച്ചാലോ എന്നാലോചിക്കുകയാണ്”
ഇന്നസെന്റ്”നല്ല കാര്യം.പെണ്ണ് എവിടുന്നാ”?
ശ്രീനി”നാട്ടില്‍ത്തന്നെയാണ്,വിമല”
ഇന്നസെന്റ്”എന്നാല്‍പ്പിന്നെ എത്രയും പെട്ടന്ന് നോക്കിക്കോ”.
ശ്രീനി”അത്രപെട്ടന്ന് പറ്റില്ല.ചില പ്രശ്നങ്ങളുണ്ട്”
(സംഗതി പ്രണയമാണെന്ന് ഇന്നസെന്റിന് പിടികിട്ടി)
ഇന്നസെന്റ്”എന്താ ആ കുട്ടിയ്ക്ക് ഇഷ്ടമല്ലേ?’
ശ്രീനി”ഇഷ്ടമാണ്”
ഇന്നസെന്റ്”നിന്റെ വീട്ടുകാര്‍ക്ക് സമ്മതമല്ലേ”?
ശ്രീനി”സമ്മതമാണ്.”
ഇന്നസെന്റ്”അവരുടെ വീട്ടുകാര്‍ക്കോ”?
ശ്രീനി”അവര്‍ക്കും സമ്മതമാണ്”
(ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ പിന്നെന്താണ് പ്രശ്നം എന്ന് ഇന്നസെന്റിന് മനസ്സിലായില്ല.)
ശ്രീനി”ഞങ്ങള്‍ക്ക് ഒളിച്ചോടി മാത്രമേ കല്ല്യാണം കഴിക്കാന്‍ സാധിക്കൂ”
(ഇതുകേട്ടപ്പോള്‍ ഇന്നസെന്റിന്റെ അത്ഭുതം ഇരട്ടിച്ചു.ഒരുപിടിയും കിട്ടുന്നില്ല.)
ശ്രീനി”കല്ല്യാണം നേരായവഴിയ്ക്ക് നടത്തണമെങ്കില്‍ സാമാന്യം നല്ല കാശ് വേണം.എന്റെ കൈയില്‍ ചില്ലിക്കാശില്ല.ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചാല്‍ സൗകര്യമാണ്.അവന് ഒളിച്ചോടിപ്പോയി പെണ്ണുകെട്ടിയതാണ് എന്ന് വീട്ടുകാര്‍ക്ക് പറഞ്ഞുനില്ക്കുകയും ചെയ്യാം!!’
തന്റെ മുന്നില്‍ നില്ക്കുന്ന കുറിയ മനുഷ്യന് ചില്ലറക്കാരനല്ലെന്നും ചിലകാര്യങ്ങളില്‍ ഇയാള്‍ തന്റെ ഗുരുവാണെന്നും ഇന്നസെന്റിന് മനസ്സിലായി.
98 total views, 1 views today