ഒഴുകിക്കൊണ്ടിരിക്കുന്ന ബെഡ്റൂം – കടലിനടിയില്‍ സുഖമായി ഉറങ്ങാം !

245

01

കടലിനു മുകളിലേക്ക് കാണുക ചെറിയൊരു മട്ടുപ്പാവ് മാത്രം. താഴെ ഒഴുകി കൊണ്ടിരിക്കുന്ന വെള്ളത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ദമ്പതികള്‍ . എങ്ങിനെയുണ്ടാകും ഈ കാഴ്ച ? സ്വീഡനില്‍ മൈക്കല്‍ ഗെന്‍ബെര്‍ഗ് എന്ന വ്യക്തിയാണ് പെമ്പ ദ്വീപിനു അടുത്ത് കൂടെ ഒഴുകി കൊണ്ടിരിക്കുന്ന ഈ അതിസുന്ദരമായ ഹോട്ടല്‍ മുറി നിര്‍മ്മിച്ചത്. സാന്‍സിബാറിലെ മാന്റ റിസോര്‍ട്ടിനു വേണ്ടിയാണ് അദ്ദേഹം ഇത് നിര്‍മ്മിച്ചത്.

02

ചുമ്മാ ചില്ലിക്കാശിനു ആ റൂമില്‍ കയറി താമസിക്കാമെന്നൊന്നും നിങ്ങള്‍ കരുതേണ്ട. ദമ്പതികള്‍ക്ക് ഒരു ദിവസത്തേക്ക് 1500 ഡോളറും ഒരാള്‍ക്ക് 900 ഡോളറും ആണ് വാടക. വെള്ളത്തിലേക്ക് തുറന്നു വെച്ചിരിക്കുന്ന ഗ്ലാസ്‌ വിന്‍ഡോകളും ഈ റൂമിന്റെ പ്രത്യേകതയാണ്. കടലിലൂടെ നീന്തി നടക്കുന്ന മത്സ്യങ്ങളെ നമുക്ക് വീക്ഷിച്ചു കിടക്കാം ഈ സുന്ദരന്‍ മുറിയില്‍ .

03

04

05

06

07

08