ഓക്കേ കാഞ്ചന

491

kanchana-2-review-m

എന്നും മണിരത്നം സിനിമകള്‍ ഒരാവേശമാണ്..ആദ്യമായി കണ്ട മണിരത്നം സിനിമയായ അലയ്പായുതേ മുതല്‍ തുടങ്ങിയ ആ ആവേശം ഇന്നും കെട്ടടങ്ങാതെ അവശേഷിക്കുന്നത് കൊണ്ടാണ് ആദ്യ ദിവസം തന്നെ ഓകെ കണ്മണി കാണാന്‍ തീരുമാനിച്ചത്…

അനന്യസാധാരണമായ അവതരണ മികവ് കൊണ്ട് കാലങ്ങള്‍ക്കും അതീതം നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ സിനിമകളിലെ ഏറ്റവും വല്യ ആകര്‍ഷണീയത കഥയോട് ചേര്‍ന്ന് മനോഹരമായി ആവിഷ്കരിച്ച പാട്ടുകളും ശക്തമായ കഥാപാത്രങ്ങളും ഹൃദയത്തെ തഴുകുന്ന സംഭാഷണങ്ങളുമാണ്. അവസാന സിനിമകളില്‍ നഷ്ടപ്പെട്ടുപോയി എന്ന് നമ്മള്‍ കരുതിരുന്ന ആ മണിരത്നം മാജിക് പൂര്‍ണ്ണമായി ഇല്ലെങ്കിലും ഒരു പരിധിവരെ പ്രേഷകനില്‍ അനുഭവവേദ്യമാക്കാന്‍ ഓക്കേ കണ്മണിക്ക് സാധിച്ചിട്ടുണ്ട്..

ഉമ്മച്ചികുട്ടികളുടെ മൊഞ്ചോന്നും അങ്ങനെ പോയ്‌ പോകില്ല എന്ന് വിനീത് ശ്രീനിവാസന്‍റെ കഥാപാത്രം തട്ടതിന്‍ മറയത്തില്‍ പറയുന്നത് പോലെ അങ്ങനെയൊന്നും പോകുന്നതല്ല എന്നെപോലെ പലരേയും സിനിമ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ആ മണിരത്നം മാജിക്‌…

സുന്ദരിയായ ഒരു പെണ്‍കുട്ടിയിലേക്ക് നമ്മള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ പായുന്നത് പോലെ പിസി ശ്രീറാമിന്‍റെ ഫ്രെയിമുകളിലേക്ക് നമ്മള്‍ ആകര്‍ഷിക്കപ്പെടും…

എന്തിലും ഏതിലും സൌന്ദര്യം മാത്രം കാണുന്ന അദ്ദേഹത്തിന്റെ ക്യാമറ ഇവിടെയും പതിവ് തെറ്റിച്ചിട്ടില്ല..മഴയുടെ പശ്ചാത്തലത്തിലേ കാറിനുള്ളിലേ സീനുകളില്‍  അദ്ദേഹത്തിന്റെ
ക്യാമറ തികച്ചും ഞെട്ടിച്ച്‌ കളഞ്ഞിരിക്കുന്നു…

മണിരത്നത്തിന്‍റെ എല്ലാ സിനിമകളിലേയും പോലെ ഇതിലേയും കഥാപാത്രങ്ങള്‍ക്ക് ഒടുക്കത്ത റിയലിസ്റ്റിക് അപ്പിയറന്‍സ് ആണ്..ദുല്‍ക്കറും നിത്യയും അവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി.
പ്രകാശ് രാജിന്‍റെയും ലീലാ സാംസണ്‍ന്‍റെയും കഥാപാത്രങ്ങള്‍ കണ്ടപ്പോള്‍ ഹോളിവുഡ് റൊമാന്റിക്‌ ഫിലിം ആയ നോട്ട്ബുക്ക് ഓര്‍മ്മവന്നു..

കാലത്തിനൊത്ത് രൂപമാറ്റം സംഭവിച്ച ഒരു മണിരത്നം സിനിമയായി ഓക്കേ കണ്മണിയെ വിശേഷിപ്പിക്കാം..ഇടക്കാലത്ത് നഷ്ട്ടപെട്ടുപോയ ആ മണിരത്നം മാജിക്‌ തിരികെ തന്ന സിനിമ..പക്ഷെ ഏറ്റവും മികച്ച മണിരത്നം ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഓക്കേ കണ്മണിയുടെ
സ്ഥാനം ഒടുവിലത്തെ വരികളിലായിരിക്കും..മനസ്സില്‍ പ്രണയമുള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന സിനിമ,അതാണ്‌ ഓക്കേ കണ്മണി.

ഈ സിനിമ കണ്ട് ഇത്രയും മണിക്കൂറുകള്‍ കഴിഞിട്ടും മനസ്സില്‍ നിന്നും ഈ വരികള്‍ മായുന്നില്ല…

” മന മന മന മെന്റല്‍ മനതില്‍
ലക്ക ലക്ക ലക്ക പോല്ലാ വയധില്‍
ടക്ക ടക്ക ടക്ക കൊട്ടും ഇസയില്‍
ഓക്കേ എന്‍ കണ്മണി മടിയില്‍ ” !!!

****************************കാഞ്ചന 2*******************************

രാഘവാ ലോറെന്‍സിന്‍റെ തന്നെ മുനി സീരീസിലെ മറ്റ് സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് കൊടുത്ത കാശ് മുതലാകുന്ന ഒരു സിനിമ ,അതാണ്‌ കാഞ്ചന 2..

ഒരു ഹൊറര്‍ കോമഡി മസാല ഫില്മ്നു വേണ്ട എല്ലാ ചേരുവകളും കൂട്ടി ചേര്‍ത്തൊരുക്കിയ എന്റെര്‍ടെയിനറാണ് കാഞ്ചന 2..വേഗത്തിലുള്ള കഥപറച്ചില്‍ സിനിമയുടെ ഏറ്റവും വല്യ മുതല്‍ക്കൂട്ടാണ്…

മുന്‍ മുനി സിനിമകളുടെ അതെ ഫോര്‍മാറ്റ്‌ തന്നെയാന്‍ കാഞ്ചന 2വിലും പിന്തുടരുന്നത്. കൃത്യമായ പ്ലാനിങ്ങോടെ അണിയിചോരുക്കിയ ഫസ്റ്റ് ഹാഫ് ആണ് സിനിമയുടെ ഏറ്റവും വല്യ ഹൈലൈറ്റ്.

തപസ്സിക്ക് തന്‍റെ അഭിനയ ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല
കഥാപാത്രങ്ങളില്‍ ഒന്ന്… അതാണ്‌ കാഞ്ചനയിലെ നന്ദിനി.

നിത്യാ മേനോന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരിക്കാം 17-04-15…ഓക്കേ കണ്മണിയിലെ താരയും കാഞ്ചനയിലെ ഗംഗയും, മികച്ച രണ്ട് കഥാപാത്രങ്ങള്‍. നായകനായും സംവിധായകാനായും ലോറെന്‍സ് തകര്‍ത്താടുകയാണ്…

ലോജിക്കൊക്കെ പോക്കെറ്റില്‍ ഇട്ട് ഒരു സിനിമയെ സമീപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കാം കാഞ്ചന 2…

TimePass Entertainer ..A Sure BlockBuster in TamilNadu .