ഓഗസ്റ്റ് പതിനഞ്ചിന് രൂപം കൊണ്ട മറ്റു ലോകരാഷ്ട്രങ്ങള്‍

0
493

flags
ഓഗസ്റ്റ് പതിനഞ്ച് നമ്മുടെ സ്വാതന്ത്ര്യദിനം ആണെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. എന്നാല്‍, ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് നമ്മുടെ രാഷ്ട്രം മാത്രമല്ലെന്ന് എത്ര പേര്‍ക്ക് അറിയാം? ഇന്ത്യയുടെ ഒപ്പം മറ്റ് മൂന്ന് രാജ്യങ്ങള്‍ കൂടി ഓഗസ്റ്റ് പതിനഞ്ചാം തീയതി സ്വാതന്ത്ര്യം നേടിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയേണ്ടേ?

ഉത്തരകൊറിയയും ദക്ഷിണകൊറിയയും

കൊറിയകളുടെ കാര്യത്തില്‍ സ്വാതന്ത്ര്യദിനം എന്ന വിശേഷണത്തെക്കാളും സ്ഥാപകദിനം എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. എന്നാല്‍, ഈ രാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ ദിനമായി ആഘോഷിക്കുന്നത് ഈ സ്ഥാപനദിനമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ ജപ്പാന്റെ പിന്മാറ്റത്തോടെ അതുവരെ ഒന്നായിരുന്ന കൊറിയ വിഭജിക്കപ്പെടുകയും ഉത്തരഭാഗം സോവിയറ്റ് യൂണിയനും ദക്ഷിണഭാഗം അമേരിക്കയും കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഏകീകരണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍, 1948ല്‍ ഉത്തര കൊറിയയില്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയും ദക്ഷിണ കൊറിയയില്‍ റിപ്പബ്ലിക് ഓഫ് കൊറിയയും നിലവില്‍ വന്നു.

റിപ്പബ്ലിക് ഓഫ് ദി കോംഗോ

കോംഗോ റിപ്പബ്ലിക്, വെസ്റ്റ് കോംഗോ, കോംഗോ ബ്രാസാവില്ലെ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യം ഫ്രാന്‍സിന്റെ അധീനതയില്‍ നിന്നും 1960ല്‍ ആണ് സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പ് ഫ്രഞ്ച് കോളനി ആയിരുന്ന ഇക്വറ്റോറിയല്‍ ആഫ്രിക്കയുടെ ഭാഗം ആയിരുന്നു കോംഗോ.