ഔസേപ്പ് ചേട്ടന്‍ വിശ്രമമില്ലാത്ത ഓട്ടമാണ്..
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിറുത്താത്ത ഓട്ടം..
കവലയില്‍ പലചരക്ക് കട, ചിട്ടി നടത്തിപ്പ്, കന്നുകാലി വളര്‍ത്തല്‍
വാഴ കൃഷി..ഇങ്ങനെ പോകുന്നു കാര്യങ്ങള്‍ ..

..ആഴ്ച്ചയിലെ എല്ലാ ദിവസ്സവുമുള്ള ഒരു ചന്ത ദിവസ്സം..അന്നാണ് ചേട്ടന്‍ ഒന്ന് ഉഷാറായി കണ്ടിട്ടുള്ളത്.. .കടയിലേക്കുള്ള പലചരക്ക് സാധനങ്ങളും മറ്റും ചന്തയില്‍ നിന്ന് വാങ്ങി കൊണ്ടു വരുന്ന ദിവസ്സം. അന്നൊന്നു വീശിയിട്ടായിരിക്കും ആള് വരിക. സത്യത്തില്‍ അന്നാണ് ഔസേപ്പ് ചേട്ടന്റെ സാബത്ത് ദിവസ്സം…വീട്ടിലെ ഉമ്മറത്ത്‌ ചാര് കസേരയില്‍ ഇരുന്നു നിര്‍വൃതിയോടെ സിഗറട്ടു വലിച്ചിരിക്കുന്ന ചേട്ടനെ ഒന്ന് കാണേണ്ടത് തന്നെ. വഴിയില്‍ കൂടെ പരിചയക്കാര്‍ നടന്നു പോകുന്നത് കണ്ടാല്‍ പിന്നെ പുള്ളിക്കാരന് വേറെ ഒന്നും വേണ്ട. അല്‍പ്പം മദ്യം ഉള്ളില്‍ ചെന്നതുകൊണ്ടു..സംസാരത്തിന് യാതൊരു കുറവുമില്ല. എങ്കിലും ആളുകള്‍ക്ക് ഔസേപ്പ് ചേട്ടനോട് സംസാരിച്ചിരിക്കാന്‍ വല്ല്യ ഇഷ്ട്ടമാണ്..ശോശാമ്മയും അടുത്ത് തന്നെ ഉണ്ടാകും. രണ്ടു പേര്‍ക്കും വര്‍ത്തമാനത്തിനു യാതൊരു കുറവുമില്ല. വൈകുന്നേരത്തെ കുടുംബ പ്രാര്‍ഥനയും, പിന്നെ ചില കുടുംബ കാര്യങ്ങളും, മറ്റു അല്ലറ ചില്ലറ വീട്ടിലെ ചിലവുകളും സംസാരിച്ച് അവര്‍ അന്നത്തെ ആ ദിനം അവസാനിപ്പിക്കും. . വീണ്ടും അടുത്ത ദിവസ്സം ഔസേപ്പ് ചേട്ടന്‍ തന്റെ പതിവ് ദിന ചര്യയിലേക്ക് …. എല്ലാം സ്വന്തമായി ചെയ്യണമെന്ന ആഗ്രഹക്കാരനാണ് ചേട്ടന്‍ ..കടയിലെക്കുള്ള അരി, പഞ്ചസാര, അങ്ങനെ വേണ്ട എല്ലാ വിധ സാധങ്ങളും സ്വന്തമായി തന്നെ ചുമന്നാണ് കടയിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്..വലിയ തൂക്കമുള്ള അരി ചാക്കും മറ്റും സ്വന്തമായി ചുമന്ന് കക്ഷി പ്രായം പോലും വക വക്കാതെ കടയില്‍ എത്തിച്ചു കൊണ്ടിരുന്നത് ..

ഭാര്യ ശോശാമ്മയുടെ ദിനംപ്രതിയുള്ള വിലക്ക് വക വക്കാതെ ഔസേപ്പേട്ടന്‍ അങ്ങനെ ഓരോ ദിവസ്സവും ഓടിക്കൊണ്ടിരുന്നു……തളരാതെ..

മക്കളെല്ലാം വലിയ നിലയിലാണ്.. ഒരാള്‍ ഗള്‍ഫില്‍ എന്‍ജിനീയര്‍ ..പെണ്‍കുട്ടി ടെക്നോപാര്‍ക്കില്‍ കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥ …അവളെ കെട്ടിചിരിക്കുന്നത് തിരുവനന്തപൂര ത്തേ ക്കാണ് .അതിനാല്‍ അവര്‍ അവിടെ തന്നെയാണ് ഭര്‍ത്താവുമൊത്ത് താമസ്സവും.

പലരും പറഞ്ഞു നോക്കി…ഇനിയെങ്കിലും ഈ ഒടുക്കത്തെ അലച്ചിലും പണിയും അവസാനിപ്പിച്ചു വീട്ടിലിരിക്കാന്‍ … ഔസെഫ് ചേട്ടന്‍ അതൊന്നും കൂട്ടാകിയില്ല…

ചിലപ്പോള്‍ ഈ നിറുത്താതെയുള്ള ഓട്ടം കണ്ടു സഹികെട്ട ശോശാമ്മ ഒന്ന് ഉപദേശിച്ചു നോക്കാന്‍ അടുത്ത് കൂടും.. അപ്പോഴൊക്കെ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ മോണ കാട്ടി ചിരിച്ചു കൊണ്ട് ചേട്ടന്‍ പറയാറുണ്ട്‌… ‘എടി… ഞാന്‍ ഓടും.. മരിക്കുന്നത് വരെ ഓടും..ഈ ഓട്ടം നിര്‍ത്തണമെങ്കില്‍ ഞാന്‍ മരിക്കണം’ …

ശോശാമ്മ ചേടത്തിയുടെ ഉള്ളില്‍ തീയാണ്.. ആള്‍ക്ക് ഷുഗറും..കൊളെ സ്ട്രോളും ആവശ്യത്തിനു ഉണ്ട്..ഹോസ്പിറ്റലില്‍ പോയി ഒന്ന് ഡോക്ടറെ കാണാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. ലക്‌ഷ്യം മുന്നില്‍ കണ്ടു ചീറി പ്പായുന്നൊരു മാരത്തോണ്‍ കാറോട്ടക്കാരനെ പോലെ…ചേട്ടന്‍ യാതൊന്നും വക വയ്ക്കാതെ മുന്നോട്ട് പോയി…

ചെറുപ്പം മുതലേ ചേട്ടന്‍ നന്നായി പണി യെടുക്കുമായിരുന്നു. നാലു പെങ്ങന്മായിരുന്നു ചേട്ടന് പിതാവ് നേരത്തെ മരിച്ചു പോയതു കൊണ്ടായിരുന്നിരിക്കണം ചേട്ടന്‍ അധികമൊന്നും പഠിച്ചിട്ടില്ല. ഈ നാല് പെങ്ങന്മാരേയും കേട്ടിച്ചയച്ചത് സ്വന്തം അദ്ധ്വാനം കൊണ്ടായിരുന്നു..അതുകൊണ്ട് തന്നെ ഈ നാല് പെങ്ങന്മാര്‍ക്കും ചേട്ടനെ വല്യ കാര്യമായിരുന്നു..ഇടയ്ക്കിടെ അവര്‍ വന്നു പോകുമ്പോള്‍ അവര്‍ക്കൊക്കെ സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പച്ചക്കറികളും പലവിധ പഴവര്‍ഗ്ഗങ്ങളും ചാക്കില്‍ കെട്ടി കൊടുത്തു വിടും..

എനിക്ക് നേരിട്ടറിയാവുന്ന ഈ ഔസെഫ് ചേട്ടന്‍ ഇന്നലെ..പെട്ടന്നു റോട്ടില്‍ കുഴഞ്ഞു വീണു…അധികം വൈകാതെ ചേട്ടന്‍ ഇഹലോക വാസം വെടിഞ്ഞു.. . കടയിലെക്കുള്ള സാധന സാമഗ്രികളും ചുമന്നു പോകുന്നതിനിടയില്‍ തളര്‍ന്നു വീഴുകയായിരുന്നു………

ചേട്ടന്റെ മറക്കാനാവാത്ത ആ വാക്കുകള്‍ മനസ്സില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്നു….’എടി… ഞാന്‍ ഓടും.. മരിക്കുന്നത് വരെ ഓടും..ഈ ഓട്ടം നിറുത്ത ണമെങ്കില്‍ ഞാന്‍ മരിക്കണം ‘

ചിലര്‍ അങ്ങനെയാണ്…നിറുത്താതെയുള്ള ഓട്ടം..മരിക്കുന്നത് വരെ അവര്‍ ഓടി ക്കൊണ്ടെയിരിക്കും .. ആര്‍ക്കു വേണ്ടി ? വയസ്സ് കാലത്ത് സ്വസ്ഥമായി വീട്ടില്‍ കുത്തിയിരിക്കാന്‍ അവര്‍ കൂട്ടാക്കുകയില്ല. ചിലപ്പോള്‍ എല്ലാ ബാധ്യതകളും തീര്‍ന്നാല്‍ പോലും അവര്‍ക്ക് വെറുതെ യിരി ക്കുവാന്‍ പറ്റില്ല. അങ്ങനെയിരിക്കെ പൊടുന്നനെ ഒരു പോക്കാ .. …മനസ്സിന് നീറ്റല്‍ സമ്മാനിച്ച്‌ ..വെറും സാധാരണക്കാരനായി ജീവിച്ചു ആരോടും പരിഭവമില്ലാതെ പലരുടെയും മനസ്സില്‍ കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു ഈ നല്ല മനുഷ്യര്‍ നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നു..പലപ്പോഴും നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്ന ഈ നല്ല സന്ദേശ വാഹകരെ നമുക്ക് ചുറ്റും എന്നും കാണാം..കണ്ണ് തുറന്നു നോക്കിയാല്‍ …

You May Also Like

കേന്ദ്രസഹമന്ത്രിയെക്കാണുമ്പോൾ പട്ടണപ്രവേശത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണനെയാണ് ഓർമ്മ വരുന്നത്v muraleedharan

ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ കറങ്ങുകയാണോ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ? എന്തൊക്കെയോ ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ്

പെയ്ന്റ് പണിക്കാരന്റെ മധുരശബ്ദത്തില്‍ “ഒരു രാത്രി കൂടി വിടവാങ്ങവേ”

പെയ്ന്റര്‍ ആയ ഇദ്ദേഹം തന്റെ ജോലിക്ക് ഇടയില്‍ പാടുന്ന “ഒരു രാത്രി കൂടി വിടവാങ്ങവേ’ എന്ന ഗാനം യുട്യുബില്‍ വൈറലായി മാറിയിരിക്കുന്നു.

കനാലിലെ കരട്ടിയും പഞ്ചസാര പൊതിയും

തനിക്ക് പരിഞ്ഞില് വന്നു എന്ന് കാലം തെളിയിച്ചപ്പഴത്തെക്ക് ഞങ്ങളുടെ കൂടെ ഉള്ള ക്രിക്കറ്റ് കളി ,ഐലണ്ട് ഉണ്ടാക്കല്‍ , സൈക്കിളില്‍ കറക്കം ഇത്യാദി ദൈനം ദിന ആക്ടിവിറ്റീസ് ഒക്കെ മതിയാക്കി വല്ല്യ അളിയന്‍ പക്വത കൈ വന്നതിന്റെ ഫലമായ് ചെടി വളര്‍ത്തലും ,മൃഗ പരിപാലനവും (അക്വേറിയത്തില്‍ മീന്‍ വളര്‍ത്തല്‍ ) ഒക്കെ തുടങ്ങി…..

അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകൾ മനുഷ്യരെ മതിലുകെട്ടി തിരിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാകില്ല പൊട്ടൻഷ്യൽ വർഗീയവാദികളേ

ജന്മം കൊണ്ട് മുസ്ലീമായ അച്ഛന്റെയും ജന്മം കൊണ്ട് ഹിന്ദുവായ അമ്മയുടെയും മകളായ, വിഷുവും റംസാനും ഒരുപോലെ ആഘോഷിക്കുന്നുവെന്ന്