ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൊട്ടിത്തെറിക്കുന്നത് വീഡിയോയില്‍; യാത്രക്കാര്‍ ബധിരരായി !

314

02

കാറിന്റെ ബൂട്ട് സ്പേസില്‍ ഉണ്ടായ പൊട്ടിത്തെറി പിറകില്‍ സഞ്ചരിച്ച കാറിന്റെ ഡാഷ്ബോര്‍ഡ്‌ ക്യാമറയില്‍ പതിഞ്ഞു. മോസ്കോയിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം. പിറകില്‍ ഉണ്ടായിരുന്ന സ്റ്റെപ്പിനി ടയര്‍ സ്ഫോടനത്തില്‍ 30 അടിയോളം ഉയരത്തില്‍ പൊങ്ങുന്നത് കാണാമായിരുന്നു. അപകടം നടന്ന ഉടന്‍ കാര്‍ യാത്രികരായ രണ്ടു പേര്‍ ചെവി പൊത്തി പുറത്തേക്ക്‌ വരുന്നത് കാണാമായിരുന്നു.

പിന്നീടു നടത്തിയ ടെസ്റ്റില്‍ ഇവര്‍ രണ്ടു പേരും പൂര്‍ണമായും ബധിരരായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ ബീപ് ശബ്ദം മാത്രമാണത്രെ ഇവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നത്‌. കാറില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സൂചന.