ഓടി കൊണ്ടിരുന്ന ബസ്സിന്റെ ഡ്രൈവര്‍ പാട്ട് കേട്ട് എഴുന്നേറ്റ് ഡാന്‍സ് ചെയ്തു ; അവസാനം പണി പോയി.!

0
107

Untitled-1

തുര്‍ക്കിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാട്ടിനൊപ്പം ഡാന്‍സ് ചെയ്ത ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. ഇസ്താംബൂള്‍ സ്വദേശിയായ ഡ്രൈവര്‍ മെറ്റിന്‍ കാന്‍ഡമിറിന്റെ ലൈസന്‍സാണ് തുര്‍ക്കി പോലീസ് റദ്ദാക്കിയത്.

ബസില്‍ പാട്ട് വച്ചതോയെ ഡ്രൈവര്‍ക്ക് സീറ്റില്‍ ഇരുപ്പുറച്ചില്ല. ആദ്യം സീറ്റിലിരുന്ന് പാട്ടിനൊപ്പം ഡാന്‍സ് ചെയ്ത ഡ്രൈവര്‍ പല വട്ടം സ്റ്റിയറിംഗ് വീലില്‍ നിന്നും കൈവിട്ടു. സ്വയം നിയന്ത്രിക്കാനാകാതെ വന്നതോടെ എഴുന്നേറ്റു നിന്നായി ഡാന്‍സ്. യാത്രക്കാരിലൊരാള്‍ ഡാന്‍സിന്റെ വീഡിയോ എടുത്ത് യൂട്യൂബിലിട്ടതോടെയാണ് കാന്‍ഡമറിന് പണികിട്ടിയത്. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു.