ഓടുന്ന പൂന്തോട്ടം!!!…

0
462

നിങ്ങള്‍ക്ക് ചെടി വളര്‍ത്താന്‍ ആഗ്രഹമുണ്ടോ?. സ്ഥലക്കുറവാണോ നിങ്ങളുടെ പ്രശ്നം?.. എങ്കില്‍ നിങ്ങള്‍, നിങ്ങളുടെ കാറിനു മുകളില്‍ ചെടി വളര്‍ത്തിക്കോളൂ….സത്യമാണ് പറഞ്ഞത്..കൊല്‍ക്കട്ടയിലെ ഒരു ടാക്സിഡ്രൈവര്‍ ആയ ‘ധനന്ജയ് ചക്രബര്‍ത്തി’യാണ് പ്രകൃതിയോടുള്ള തന്റെ ഇഷ്ടം മൂത്ത്‌ സ്വന്തം കാറിനുമുകളില്‍ ചെടി വളര്‍ത്തിയത്..

rtyertyew

22,000 രൂപയ്ക്കാണ് അദ്ദേഹം തന്റെ കാറിനു മുകളില്‍ ഈ ചെറിയ പൂന്തോട്ടം നിര്‍മ്മിച്ചത്‌.പൂന്തോട്ടത്തിന്‍റെ ഭാരം തന്‍റെ കാറിന്റെ ഇന്ധനക്ഷമത കുറക്കുന്നുണ്ടെങ്കിലും പ്രകൃതിസ്നേഹം കാരണം അദ്ദേഹം അത് കാര്യമാക്കാറില്ല..കാറിനു പുറത്തു മാത്രമല്ല അകത്തും ഇദ്ദേഹം ചെടികള്‍ നട്ട്പിടിപ്പിച്ചിട്ടുണ്ട്..നാല്‍പ്പതു വര്‍ഷമായി കൊല്‍ക്കത്തയില്‍ ടാക്സി ഓടുന്ന ഇദ്ദേഹം ആ ടാക്സിസ്ടാന്‍ഡിലും ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്….

eghtetgh