Weird News
ഓട്ടോക്കാരനെക്കൊണ്ട് മീറ്റര്‍ ഇട്ട് വണ്ടിയെടുക്കാന്‍ ഒരു വിദേശിക്ക് ചെയ്യേണ്ടി വന്നത്! [വീഡിയോ]
ഓട്ടോഡ്രൈവറെ മീറ്റര്‍ ഓണ്‍ ചെയ്യിക്കാന്‍ അമേരിക്കക്കാരി ചെയ്ത പണി!
131 total views

അമേരിക്കയിലെ ജോര്ജ്ടൌണ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ്റ് പ്രൊഫസര്‍ ആയ ക്രിസ്റ്റീന്‍ ഫെയര്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘എനിക്ക് പല ഭാഷകളില്‍ നിങ്ങളെ ശല്യപ്പെടുത്താന്‍ കഴിയും’. ഏതായാലും എഴുതിയത് ശരിയാണെന്ന് ക്രിസ്റ്റീന്‍ തെളിയിച്ചു കഴിഞ്ഞു. അതിന് സഹായിച്ചതോ ഒരു ഇന്ത്യന്‍ ഓട്ടോറിക്ഷാ ഡ്രൈവറും.
ഹൈദരാബാദില്‍ ചാര്‍മിനാര്‍ കാണുവാന്‍ എത്തിയതാണ് ക്രിസ്റ്റീന്‍. ഓട്ടോയില്‍ കയറി മീറ്റര്‍ ഇടുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വിസമ്മതിച്ചു. വീണ്ടും ചോദിച്ചപ്പോള്‍ ഓട്ടം പോകുന്നില്ല എന്നായി മറുപടി. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ ക്രിസ്റ്റീന്‍ ഒരുക്കമല്ലായിരുന്നു. തനിക്കു ഇന്ന് വേറെ അത്യാവശ്യ പരിപാടികള്‍ ഒന്നുമില്ലെന്നും ഈ ഓട്ടോയില്‍ പോകാന്‍ എത്ര നേരം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് ഇറങ്ങാതെ ഓട്ടോയില്‍ ഇരുന്നു കക്ഷി.
പിന്നെ ഡ്രൈവറെ പോലും അതിശയിപ്പിച്ചുകൊണ്ട് ഹിന്ദിയില്‍ സംസാരിക്കുവാനും ഹിന്ദി പാട്ടുകള്‍ പാടുവാനും തുടങ്ങി. ഒടുവില്‍ ഓട്ടോഡ്രൈവര്‍ക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു!
132 total views, 1 views today