‘ഓട്ടോ പ്ലേ’ സംവിധാനം ഇനി ട്വിറ്ററിലും….

215

tt-twitillo-hed-2014

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും വീഡിയോ ഓട്ടോ പ്ലേ സംവിധാനം അവതരിപ്പിച്ചു. 2013ലാണ് ഫെയ്‌സ്ബുക്കില്‍ ഈ സംവിധാനം അരംഭിക്കുന്നത്. ഏതാണ്ട് ഈ കാലം അളവില്‍ തന്നെ ട്വിറ്ററു ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ മാത്രമാണ് ട്വിറ്ററിന് ഈ ഫീച്ചര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്. ട്വിറ്റര്‍ വെബിലും ഐഒഎസിലും വീഡിയോ ഓട്ടോപ്ലേ അവതരിപ്പിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഉള്‍പെടെയുള്ള മറ്റ് ഒഎസുകളില്‍ വീഡിയോ ഓട്ടോ പ്ലേ സംവിധാനം അവതരിപ്പിച്ചിട്ടില്ല.

ട്വിറ്ററിന്റെ ഈ ഫീച്ചര്‍ പക്ഷെ ഏറ്റവും പ്രയോജനപ്പെടുക അഡ്വര്‍ടൈസേഴ്‌സിനായിരിക്കും. വീഡിയോ ഓട്ടോ പ്ലേ ആയതിനാല്‍ അത് ഉപയോക്താക്കള്‍ക്ക് അലോസരമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ട്വിറ്റര്‍ ആപ്പില്‍ ഓട്ടോപ്ലേ ഓഫാക്കാനുള്ള സംവിധാനവും ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.