fbpx
Connect with us

ഓട്ട വേലു ഞങ്ങളുടെ നാടിന്റെ അഭിമാനം

അന്തര്‍ദ്ദേശീയ ഓട്ട മത്സരത്തില്‍ മുന്‍പുള്ള സകല റിക്കാര്‍ഡുകളും ഭേദിച്ച് ഒന്നാമനായി വിജയിച്ച ഓട്ട വേലു അഥവാ വടി വേലു തുടങ്ങിയ അപര നാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞിരാമന്‍ മകന്‍ വേലായുധന്‍ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കുതിച്ചുയര്‍ന്നതിനൊപ്പം അതുവരെ അപ്രശസ്തര്‍ ആയിരുന്ന ഞങ്ങളും ഞങ്ങളുടെ നാടും പ്രസിദ്ധിയാര്‍ജ്ജിച്ചു.

 65 total views

Published

on

അന്തര്‍ദ്ദേശീയ ഓട്ട മത്സരത്തില്‍ മുന്‍പുള്ള സകല റിക്കാര്‍ഡുകളും ഭേദിച്ച് ഒന്നാമനായി വിജയിച്ച ഓട്ട വേലു അഥവാ വടി വേലു തുടങ്ങിയ അപര നാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞിരാമന്‍ മകന്‍ വേലായുധന്‍ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കുതിച്ചുയര്‍ന്നതിനൊപ്പം അതുവരെ അപ്രശസ്തര്‍ ആയിരുന്ന ഞങ്ങളും ഞങ്ങളുടെ നാടും പ്രസിദ്ധിയാര്‍ജ്ജിച്ചു.

അതിനു കാരണമായ വേലുവിനെ ഞങ്ങള്‍ നാട്ടുകാര്‍ അകമഴിഞ്ഞ് സ്‌നേഹിച്ചു, ആദരവോടെ ഞങ്ങള്‍ അയാളെ നോക്കി നിന്ന് പോയി,
വേലുവിനൊപ്പം ഞങ്ങളെയും ഞങ്ങളുടെ നാടിനെയും പ്രശസ്തിയിലെക്കുയര്‍ത്തിയ വേലുവിനെ അനുമോദിക്കാന്‍ ഞങ്ങള്‍ നാട്ടുകാര്‍ തീരുമാനിച്ചു.
വേഗത്തില്‍ അതിനായി ഒരു കമ്മറ്റി രൂപീകരിച്ചു, നാടിന്റെ ഹൃദയ ഭാഗത്ത് ഒരു വലിയ അനുമോദന സമ്മേളനം വിളിച്ചു കൂട്ടുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു,
അങ്ങനെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള തന്റെ ആരാധകര്‍, സുഹൃത്തുക്കള്‍ എല്ലാവരും ഒത്തൊരുമിച്ചു സമ്മേളനം ഗംഭീരമാക്കാന്‍ പ്രവര്‍ത്തനം തുടങ്ങി.
ചുരുക്ക നാളുകള്‍ കൊണ്ട് ഉടലെടുത്ത അനുമോദന കമ്മറ്റി വേലുവിനൊരു നല്ല ട്രോഫി സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു.

അങ്ങനെ സഹൃദയരും,കായിക കലാ പ്രേമികളുമായ ഞങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ട് എടുത്താല്‍ പൊങ്ങാത്ത വിധത്തിലുള്ള ഭീമാകാരമായ ഒരു ട്രോഫിയും സ്വര്‍ണ്ണ ഫലകവും മനോഹരമായ ഒരു കാന്ജീപുരം ഷാളും നല്‍ക്കാന്‍ തീരുമാനിച്ചു.
ഞങ്ങളുടെ നാടിന്റെ അഭിമാനം ദേശത്തും വിദേശത്തും ഒരുപോലെ ഉയര്‍ത്തിക്കാട്ടിയ വേലുവിനെ ഞങ്ങള്‍ നാട്ടുകാര്‍ അഭിനന്ദിച്ചില്ലെങ്കില്‍ പിന്നെ ആര്‍ അഭിനന്ദി ക്കും?
അങ്ങനെ ആ സുദിനവും വന്നെത്തി.
സമ്മേളനസ്ഥലം കോടി തോരണങ്ങളാല്‍ അലംകൃതമായി. വിവിധ വര്‍ണ്ണങ്ങളോട് കൂടിയ വൈദ്യുതദീപങ്ങള്‍ സമ്മേളന സ്ഥലത്തിന് കൊഴുപ്പ് കൂട്ടി.
മനോഹരമായി നിര്‍മ്മിച്ച സ്‌റ്റേജില്‍ കലാപരമായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ പ്രത്യേകം ശ്രദ്ധേയമായിരുന്നു.
ചുരുക്കത്തില്‍ യോഗസ്ഥലം ഒരു കൊച്ചു മനുഷ്യ സമുദ്രമായി മാറി എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല, കാരണം വിശ്വപ്രശസ്ത കായിക താരത്തെ ഒരു നോക്ക് കാണാനും, അദ്ദേഹത്തിന്റെ വാക്കുകള്‍ നേരിട്ട് ശ്രവിക്കാനും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴുകിയെത്തി.
കാലേ കൂട്ടി വന്നവര്‍ ഇരിപ്പിടങ്ങളില്‍ ഇരിപ്പുറപ്പിച്ചു. ഒടുവില്‍ എത്തിയവര്‍ പിന്നിരയില്‍ വന്ന കാലില്‍ നില്‍ക്കേണ്ടി വന്നു.

യോഗം ആരംഭിക്കുന്നതിനു ഇനിയും ചില മിനിട്ടുകള്‍ മാത്രം, പക്ഷെ സമ്മേളനത്തിന്റെ കേന്ദ്ര ബിന്ദുവായ ഓട്ട വേലു ഇതുവരെ എത്തിയില്ല. കമ്മറ്റിക്കാര്‍ക്കു ആകെ വേവലാതിയായി.വേലുവിനെ കാണുന്നില്ലല്ലോ, തക്ക സമയത്തെത്താമെന്ന് പറഞ്ഞതാണല്ലോ, കൃത്യ നിഷ്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളായിരുന്നല്ലോ, പിന്നിതെന്തു പറ്റി!.
കമ്മറ്റിക്കാര്‍ പരസ്പരം കണ്ണില്‍ നോക്കി
എന്ത് ചെയ്യും! ജനങ്ങളോടെ എന്ത് സമാധാനം പറയും.
പെട്ടന്ന് കമ്മറ്റിക്കാരില്‍ ചിലര്‍ കാറില്‍ വേലുവിന്റെ വീട്ടിലേക്കു പാഞ്ഞു.
വേലുവിന്റെ വീടെത്തിയ അവര്‍ അവിടെക്കണ്ട പര്‍വ്വത സമാനയായ ഒരു സ്ത്രീയോട് കാര്യം തിരക്കി.
അവര്‍ പറഞ്ഞു:
‘അയ്യോ അതിയാനോരല്‍പ്പം മുന്‍പേ അരിയും മണ്ണെണ്ണയും വാങ്ങി തന്ന ശേഷം വേഗത്തില്‍ എവിടെക്കോ ഓടിപ്പോകുന്നതു കണ്ടു.’
അത് കേട്ട കമ്മറ്റിക്കാര്‍ പരസ്പരം നോക്കി മിഴിച്ചു നിന്നു.
ഇനിയെന്ത് ചെയ്യും, എവിടെ തിരക്കും, പൊതുജനത്തോട് എന്ത് സമാധാനം പറയും, അല്ലെങ്കില്‍ ഇതിനൊന്നിനും മുതിരെണ്ടായിരുന്നു, എത്ര ആയിരങ്ങള്‍ പൊടിച്ചാണിത്രയും ഒപ്പിച്ചെടുത്തത്. സമ്മേളന സ്ഥലത്തേക്ക് പോയാല്‍ ജനങ്ങള്‍ വിടില്ല.
ഇങ്ങനെ വിവിധ ചിന്തകള്‍ കമ്മറ്റിക്കാരുടെ മനസ്സില്‍ കടന്നു വന്നു, അവര്‍ അവിടെത്തന്നെ കറങ്ങി നിന്നു.
പെട്ടന്നോരാള്‍ പറഞ്ഞു ഏതായാലും ഇത്രയുമായി നമുക്ക് സമ്മേളന സ്ഥലത്തേക്ക് തന്നെ പോകാം ജനങ്ങളോടെ മാപ്പ് പറയാം. അത് തന്നെ ഒരു വഴി മറ്റൊന്നും കാണുന്നില്ല.
അങ്ങനെ അവര്‍ കത്തുന്ന മനസ്സുമായി സമ്മേളന സ്ഥലത്തേക്ക് വണ്ടി തിരിച്ചു. സമ്മേളന സ്ഥലത്തെത്തിയ കമ്മറ്റിക്കാര്‍ വിശിഷ്ടാഥിതികള്‍ക്കൊപ്പം സ്‌റ്റേജില്‍ ആസനസ്തനായിരിക്കുന്ന ഓട്ട വേലുവിനെക്കണ്ട് അത്ഭുത പരതന്ത്രരായി.
ഇതെന്തോരത്ഭുതം കാറിനേക്കാള്‍ വേഗത്തില്‍ അയാള്‍ ഓടിയെത്തിയല്ലോ.
ഇതിനകം സമ്മേളനം ആരംഭിച്ചു കഴിഞ്ഞിരുന്നു.
വിശിഷ്ടാഥിതികളെ സ്വാഗതം ചെയ്ത ശേഷം, നേതാക്കന്മാരുടെ പ്രസംഗം ആരംഭിച്ചു.
സ്‌പോര്‍ട്‌സിനെപ്പറ്റിയോ, കായിക കലാ മേഘലകളെപ്പറ്റിയോഎന്തിനു നാടന്‍ തലപ്പന്ത് കളിയുടെ ബാലപാഠം പോലും അറിയാത്ത ചോട്ടാ മോട്ടാ നേതാക്കന്മാര്‍ തങ്ങളുടെ വാഗ്‌ധോരണി തുടര്‍ന്നു . ഇത്തരം പ്രഹസനങ്ങള്‍ കണ്ടും കേട്ടും മടുത്ത പൊതുജനം അവരുടെ പ്രസംഗ മദ്ധ്യേ അവിടവിടെ നിന്ന് ഓലിയിടാന്‍ തുടങ്ങിയെങ്കിലും കമ്മറ്റിക്കാരുടെയും വോളണ്ടിയര്‍ മാരുടെയും ശ്രമഫലമായി രംഗം കൂടുതല്‍ വഷളാക്കാതെ ശാന്തമാക്കി.
പ്രസംഗകര്‍ എല്ലാവരും ഒന്നുപോലെ ഒട്ടവേലുവിനെ വാനോളം പുകഴ്ത്തി.
‘വേലു മാടയാണ്, കോടയാണ്, അതാണ്, ഇതാണ് എന്നിങ്ങനെ തുടങ്ങി വേലുവിന്റെ അപ്പനപ്പൂപ്പന്മാര്‍ പോലും ഒട്ടാക്കാരായിരുന്നു എന്നു വരെ ഒരു നേതാവ് തട്ടി വിട്ടു. പുകഴ്ത്തല്‍ വര്‍ഷം ശമിച്ചതോടെ വേലുവിന്റെ ഊഴമായി.
ഓട്ടമത്സരത്തില്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആളെങ്കിലും, ജീവിതത്തില്‍ ഇതാദ്യമായാണ് വേലു ഒരു ഉച്ച ഭാഷിണിയുടെ മുന്നില്‍ നില്‍ക്കുന്നതും രണ്ടു വാക്ക് പറയുന്നതും..
വേലു നന്നേ വിഷമിച്ച് ഉച്ച ഭാഷിണിക്കടുത്തെത്തി നേരത്തെ പഠിച്ചു വെച്ച വാക്കുകള്‍ ഉരുവിടാന്‍ തുടങ്ങി.
‘കലാ കായിക പ്രേമികളെ എന്റെ നല്ലവരായ നാട്ടുകാരേ’ എന്നു തുടങ്ങിയ നന്ദി പ്രകടനം വളരെ വിദഗ്ദമായി തന്നെ വേലു അവതരിപ്പിച്ചു.
വേലു ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു ഉച്ച ഭാഷിണിക്കടുത്തു എത്തുന്നത് മുതല്‍ തുടങ്ങിയ കരഘോഷം നന്ദി പ്രകടനാവസാനം വരെ തുടര്‍ന്നു.
അങ്ങനെ എടുത്താല്‍ പൊങ്ങാത്ത വെള്ളിക്കപ്പു ചിലരുടെ സഹായത്തോടെ മന്ത്രിമുഖ്യന്‍ വേലുവിനു സമ്മാനിച്ചു.
തുടന്നു കമ്മറ്റിക്കാരില്‍ ഒരാള്‍ നന്ദി പ്രകടനം നടത്തിയതോടെ പരിപാടി അവസാനിച്ചു.

Advertisementപെട്ടന്ന് വേലുവിന്റെ ആരാധകരും, പത്രക്കാരും മറ്റു മാധ്യമപ്രവര്‍ത്തകരും വേലുവിനു ചുറ്റും കൂടി.
വേലു അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൊടുത്തു.
ആരാധകരില്‍ നിന്നും പത്രക്കാരില്‍ നിന്നും കമ്മറ്റിക്കാര്‍ വേലുവിനെ മറ്റൊരു മുറിയിലേക്ക് നയിച്ചു.
സമ്മേളനത്തിനെത്താന്‍ വൈകിയതിന്റെ കാരണം തിരക്കാന്‍ വെമ്പല്‍ പൂണ്ടിരുന്ന കമ്മറ്റിക്കാരില്‍ ഒരാള്‍ വേലുവിനോട്
‘എന്താ സുഹൃത്തേ സമ്മേളനത്തിനെത്താന്‍ വൈകിയത്?’
അതിനു ഞാന്‍ വൈകിയില്ലല്ലോ മാഷേ? ഒരു പുഞ്ചിരിയോടെ വേലു പറഞ്ഞു.
എന്നിട്ട് തുടര്‍ന്ന്,
‘സുഹൃത്തുക്കളെ അതൊരു വലിയ കഥയാണ്! അതുതന്നെയത്രേ എന്റെ ഈ വിജയത്തിന്റെ രഹസ്യവും. അത് ഞാന്‍ നിങ്ങളോട് ചുരുക്കിപ്പറയാം’
.
നമ്മുടെ പഞ്ചസാര കമ്പനിയില്‍ നിന്നുയരുന്ന നാലിന്റെ സൈറണ്‍ കേട്ടുണരുന്നതോടെ ആരംഭിക്കുന്ന എന്റെ യഞ്ജം അതായത് ഓട്ട യഞ്ജം രാത്രി പതിനൊന്നോടെയായിരിക്കും അവസാനിക്കുക. നാലൂതുന്നതും കേട്ടുണരുന്ന ഞാന്‍ പാലു മൊന്തയുമായി പാലുകാരി ശോശാമ്മ ചേടത്തിയുടെ വീടിനെ ലക്ഷ്യം വെച്ച് ഓട്ടം തുടങ്ങും. കാരണം നാല് നാലരയോടെ ശോശാമ്മ ചേടത്തിയുടെ വീട്ടുപടിക്കല്‍ എത്തിയില്ലങ്കില്‍ അവര്‍ പാലില്‍ വെള്ളം തട്ടും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതില്‍ എത്ര വാസ്തവം ഉണ്ട് എന്നെനിക്കറിയില്ല കാരണം, എനിക്കൊരിക്കലും വെള്ളം വീഴ്ത്തിയ പാല്‍ ശോശാമ്മ ചേടത്തിയില്‍ നിന്നും കിട്ടിയിട്ടില്ല. കാരണം ശോശാമ്മ ചേടത്തി പശുവിന്റെ അകിട് വെള്ളമൊഴിച്ച് കഴുകിതുടങ്ങുംമ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കും. അങ്ങനെ മായം കലരാത്ത പാലുമായി ഞാന്‍ വീട്ടിലേക്കു ഓട്ടം തുടങ്ങും.
വീട്ടിലെത്തുന്നതും പാലു മൊന്ത പത്‌നീ സവിധത്തില്‍ സമര്‍പ്പിച്ച ശേഷം എന്റെ മറ്റു ദിനകൃത്യങ്ങള്‍ ആരംഭിക്കുകയായി. ഉമിക്കരിയുമായി മൂന്നു നാലു മൈല്‍ അകെലെയുള്ള പമ്പാ നദി ലക്ഷ്യമാക്കി ഓട്ടം തുടങ്ങും. ദിനകൃത്യങ്ങള്‍ കഴിഞ്ഞു മടങ്ങുമ്പോഴേക്കും നേരം നന്നേ പുലര്‍ന്നിരിക്കും. നേരെ വീടെത്തുന്നതും സഹധര്‍മ്മണിയുടെ പതിവ് പല്ലവി, അരിയില്ല, മുളകില്ല, അതില്ല, ഇതില്ല ഇങ്ങനെ ഒരു നീണ്ട പട്ടിക അവള്‍ നിരത്തി വെക്കും. ഉടന്‍ തന്നെ പരിചയക്കാരനും നല്ലൊരു സ്‌പോര്‍ട്ട്‌സു സ്‌നേഹിയുമായ കൊച്ചാപ്പുവിന്റെ പലചരക്ക് കട ലക്ഷ്യമാക്കി ഓട്ടം തുടങ്ങും.
നേരം പര പരാ വെളുത്തിട്ടും ഉറക്കത്തില്‍ നിന്നുണരാതെ കിടക്കുന്ന കൊച്ചാപ്പു മുതലാളിയെ വിളിച്ചുണര്‍ത്തി ആവശ്യമായ സാധങ്ങള്‍ വാങ്ങി നേരെ വീട്ടിലോട്ടോരോട്ടം. ഇതിനകം ഓഫീസ്സിലേക്ക് പുറപ്പെടേണ്ട സമയം ഏതാണ്ടായിക്കഴിഞ്ഞിരിക്കും.
അങ്ങനെ അടുക്കളയിലേക്കു കയറി ഏതാണ്ടൊക്കെ തിന്നു എന്ന് വരുത്തി ഏഴെട്ടു മൈലകലെയുള്ള ഓഫീസിനെ ലക്ഷ്യമാക്കിയുള്ള ഓട്ടം തുടങ്ങും.
ഓഫീസ്സില്‍ എത്തിയാലുടന്‍ രാജിസ്ടറില്‍ ഒപ്പ് വെച്ച ശേഷം ഓഫീസ്സര്‍ രാമകൃഷ്ന്നുള്ള വെറ്റില അടക്ക സിഗരട്ട് തുടങ്ങിയവക്കായുള്ള ഓട്ടം. പിന്നെ ഫയലുകളുമായി ഒരു മേശക്കരികില്‍ നിന്നും മറ്റൊരു മേശക്കരികിലേക്കുള്ള ഓട്ടം വൈകിട്ട് അഞ്ചു മണി വരെ ആ യെഗ്‌നം തുടരുന്നു.
ഇടക്കൊന്നു പറയട്ടെ!
ഇതിനിടയില്‍ ഒരു മയില്‍ വാഹനം വാങ്ങിയാല്‍ ഈ ഓട്ടത്തിനൊരു ശമനം കിട്ടുകയും അങ്ങനെ കുറെ സമയം ലാഭിക്കുകയും ചെയ്യാമല്ലോ എന്ന് കരുതി വിവരം ഭാര്യയെ ധരിപ്പിച്ചു എങ്കിലും അവള്‍ അതിനു വഴങ്ങിയില്ല. അപ്പോഴെല്ലാം എന്തെങ്കിലും ഒഴികൊഴിവ് പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറും. പിന്നെപ്പിന്നെ സൈക്കിള്‍ വാങ്ങുന്ന കാര്യത്തെപ്പറ്റി ഒട്ടു ചിന്തിച്ചിട്ടുമില്ല. തന്നെയുമല്ല അത് അന്ന് വാങ്ങിയിരുന്നെങ്കില്‍ ഇന്നെനിക്കിങ്ങനെ ഒരു വിജയം നേടാന്‍ കഴിയുമായിരുന്നോ, ഓട്ട മത്സരത്തിനു മുന്‍പ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓട്ട പ്രാക്ടീസ് ഞാന്‍ നടത്തിയിട്ടില്ല. ഈ നിത്യ ഓട്ട യെഗ്‌നമത്രേ എന്റെപ്രാക്ടീസ്.
ഇന്നും എവിടെയെല്ലാമോ ഓടി ഒടുവില്‍ ഇവിടേക്കെത്താന്‍ ഓട്ടം തുടങ്ങുന്നതിനു മുന്നാണ് ഇന്നത്തേക്ക് കഞ്ഞി വെക്കാന്‍ മണ്ണെണ്ണ ഇല്ലന്ന വിവരം ഭാര്യ അറിയിച്ചത്. അതുകേട്ട പാതി കേള്‍ക്കാത്ത പാതി, ഇന്നതെത്തിയില്ലെങ്കില്‍ ഇന്നു രാത്രി പട്ടിണി കിടന്നത് തന്നെ എന്ന് കരുതി മണ്ണെണ്ണപ്പാട്ടയുമായി കൊച്ചാപ്പുവിന്റെ പലചരക്ക് കട ലക്ഷ്യമാക്കി ഒറ്റ ഓട്ടം. അങ്ങനെ മണ്ണെണ്ണ വാങ്ങി ഭാര്യാ സവിധത്തിലേക്കും പിന്നവിടെ നിന്നും ഇങ്ങോട്ടും. ജീവിതത്തില്‍ ഒരിക്കലും ഒരിടത്തും സമയം തെറ്റിയെത്തിയിട്ടില്ലാത്ത ഒരാളാണ് ഞാന്‍ എന്ന് നല്ല ചങ്കുറപ്പോടു തന്നെ പറയാന്‍ എനിക്കു കഴിയും. ഇവിടെയും ഞാന്‍ അത് തെറ്റിച്ചിട്ടില്ല സാറെന്മാരെ !
പക്ഷെ ജീവിതത്തില്‍ ഒരു ദുഃഖം മാത്രം ഇനിയും അവശേഷിക്കുന്നു.
‘ഇത്ര കൃത്യ നിഷ്ടയോടു കൂടി കാര്യങ്ങള്‍ ചെയ്തിട്ടും വീട്ടിലും നാട്ടിലും ഓഫീസിലും ഇന്നും ഞാന്‍ ഒരു അന്യനെപ്പോലെയാണ്.’ വളരെ വിശ്വസ്തതയോടും കൃത്യ നിഷ്ടയോടും കൂടി കാര്യങ്ങള്‍ ചെയ്തിട്ടും ഇപ്പോഴും ഞാനാ അസ്ഥിര തൊഴിലാളികളുടെ ലിസ്റ്റില്‍ തന്നെ, അതും അഞ്ചാറു കൊല്ലം മുന്‍പ്. കിട്ടിക്കൊണ്ടിരുന്ന അതെ ശമ്പളത്തില്‍!
ആരോടും പരാതിയില്ല,
അല്ലെങ്കില്‍ പിന്നെ ആരോട് പരാതി പറഞ്ഞിട്ട് എന്ത് കാര്യം!
അതെപ്പറ്റി പരാതി പറഞ്ഞിട്ട് കാര്യമില്ലന്നറിയാം.
എല്ലായിടത്തും നിന്നും കിട്ടും ഒരു മെഡലോ, കപ്പോ, ഒരു ഫലകമോ, ‘അവാര്‍ഡ്’ എന്ന ഓമനപ്പേരില്‍.
അതുകൊണ്ടെന്തു ഫലം ? അത് തട്ടും പുറത്തിരുന്നു ദ്രവിക്കുകയോ തുരുമ്പെടുക്കുകയോ ചെയ്യും.
എന്തായാലും ‘കോരന് പിന്നേയും കഞ്ഞി കുമ്പിളില്‍ തന്നെ’ എന്ന നഗ്‌ന സത്യം എന്റെ ജീവിതത്തില്‍ അന്വര്‍ഥമായിക്കൊണ്ടിരിക്കുന്നു.
അല്ലെങ്കിലും എന്റെ സാറെന്മാരെ ഇതൊക്കെ ഇവിടെ പറഞ്ഞിട്ടെന്തു കാര്യം!
ഞാന്‍ ഓടാന്‍ വിധിക്കപ്പെട്ടിരിക്കുന്നവന്‍ ആണല്ലോ.
പെട്ടന്ന് തന്റെ വാച്ചിലേക്ക് നോക്കിയ വേലു എന്തോ ഓര്‍ത്തിട്ടെന്നപോലെ കമ്മറ്റിക്കാര്‍ക്ക് നേരെ കൈ കൂപ്പി നന്ദി പറഞ്ഞതും, കൂറ്റന്‍ ട്രോഫിയും ചുമലിലേറ്റി വായൂ വേഗത്തില്‍ ഒറ്റ ഓട്ടം.
അത് കണ്ട കമ്മറ്റിക്കാര്‍ പരസ്പ്പരം നോക്കി വീണ്ടും മിഴിച്ചു നിന്നു.

 66 total views,  1 views today

Advertisement
Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement