43

മോഹന്‍ കാലേ എന്ന നാഗ്പൂര്‍ സ്വദേശിയായ ഡോക്ടര്‍ എപ്പോഴും കമ്പ്യുട്ടറിന്റെ മുന്നിലാണ്. ലോകത്ത് ആകമാനമുള്ള സ്ത്രീകളുടെ മെയിലുകള്‍ക്ക് മറുപടി കൊടുത്ത് കൊടുത്ത് ഈ ഡോക്ടര്‍ തളര്‍ന്നു കഴിഞ്ഞു..!!!

ഈ ഡോക്ടര്‍ക്ക് ലഭിക്കുന്ന മെയിലുകളില്‍ ഏറിയ ശതമാനവും ഇന്ത്യക്ക് പുറത്തു നിന്നുമാണ്. അബോര്‍ഷം നിയമവിധേയമല്ലാത്ത രാജ്യങ്ങളിലെ സ്ത്രീകളാണ് ഈ ഡോക്ടറുടെ “ക്ലയിന്റ്സ്”. ഇവര്‍ക്ക് വേണ്ടി “ഓണ്‍ലൈന്‍” അബോര്‍ഷന്‍ നടത്തുകയാണ് മോഹന്‍ കാലേയുടെ പണി. പാകിസ്ഥാന്‍, തായ് ലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് കാലേ ഡോക്ടര്‍ക്ക് കൂടുതല്‍ രോഗികള്‍ ഉള്ളത്.

അബോര്‍ഷന്‍ നിയമവിധേയമല്ലാത്ത വിദേശരാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം കാലേ കയറ്റി അയക്കുന്നത് 2൦൦൦ കിറ്റ് മിഫ്രിസ്റ്റോണ്‍ ആണ്. ഈ ടാബ്ലെറ്റ് കൃത്യമായി കഴിച്ചാല്‍ ഗര്‍ഭം നിരോധിക്കാന്‍ സാധിക്കും. ലോകത്തിലെ 26 ശതമാനം സ്ത്രീകളും വസിക്കുന്നതും അബോര്‍ഷന്‍ നിരോധിച്ച രാജ്യങ്ങളിലാണ് എന്നതും നമ്മുടെ നാഗ്പൂര്‍ ഡോക്ടറുടെ ഡിമാന്റ് കൂട്ടുന്നു.

42 കാരനായ ഡോക്ടര്‍ നാഗ്പൂരില്‍ സ്വന്തമായി ഒരു ക്ലിനിക്കും പിന്നെ ഒരു ഡിസ്പെന്‍സറിയും നടത്തുന്നുണ്ട്. പിന്നെ ഓണ്‍ലൈന്‍ അബോര്‍ഷനും. ഇന്ത്യ എന്ന മഹാരാജ്യത്ത് എല്ലാത്തിനും സര്‍വ സ്വാതന്ത്ര്യം ഉണ്ടല്ലോ, അത് കൊണ്ട് തന്നെ കാലേ കിലോകണക്കിന് മരുന്നുകള്‍ രോഗികള്‍ക്ക് നേരിട്ട് അയക്കുന്നു, സ്വന്തം അബോര്‍ഷന്‍ കച്ചവടം വൃത്തിയായി മുന്നോട്ട് കൊണ്ട് പോകുന്നു…

You May Also Like

“..സദാചാരം എന്ന് ശബ്ദിച്ചാല്‍ അരിയണം ചീഞ്ഞനാവുകള്‍ ..!!” – സമകാലിക വിഷയങ്ങളില്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകളുടെ പ്രതികരണങ്ങള്‍ വായിക്കാം..

ബ്ലോഗിങ് ലോകത്തെ ചില പ്രമുഖര്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവരുന്ന ചില പുത്തന്‍ രീതികളില്‍ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുന്നു..

ഡോക്ടറേ, ഈ ചിക്കൻപോക്സ് വന്നാ ചാവ്വ്വോ ?

❓ ഡോക്ടറേ, ഈ ചിക്കൻപോക്സ് വന്നാ ചാവ്വ്വോ ?! Dr. Manoj Vellanad (സോഷ്യൽ മീഡിയയിൽ…

തൊലിയുടെ നിറം കൊണ്ട് മാത്രമാണ് സോണിയ നേതാവായത്; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധി ആ പാര്‍ട്ടിയുടെ നേതാവായത് അവരുടെ തൊലി വെളുത്തത് ആയത് കൊണ്ട് മാത്രമാണ്

ഒരു നാട് ഒന്നാകെ ആഗ്രഹിക്കുകയായിരുന്നു ഇട്ടി എന്ന നരാധമന്റെ മരണം

ഇങ്ങനെയുമൊരു “അപ്പൻ” Santhosh Iriveri Parootty മാതാവും പിതാവും ഗുരുവും ദൈവമാണെന്നാണ് നമ്മുടെ ‘ഭാരതീയ’ (???)…