ഓണ്‍ലൈനില്‍ എന്തിനെ കുറിച്ചും എന്തും തപ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

196

2411078915

ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് നമ്മള്‍ ഉപയോഗിക്കുന്നത് വിവരങ്ങള്‍ അറിയാനും പറയാനും പങ്കുവയ്ക്കാനുമാണ്.

നമുക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ പഠിക്കാന്‍, അതെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍, സംശയങ്ങള്‍ അവസാനിപ്പിക്കാന്‍; ഇതിനൊക്കെയാണ് ഈ ലോകത്തെ മുഴുവന്‍ ഒരു വിരള്‍ തുമ്പിലേക്ക് ചുരുക്കുന്ന ഇന്റര്‍നെറ്റ്‌ എന്ന ഭീമന്‍റെ സഹായം നമ്മള്‍ തേടുന്നത്.

പക്ഷെ ഇന്റര്‍നെറ്റില്‍ ആരെ കുറിച്ച് എന്തു വിവരം തേടുബോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്..അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു…

എല്ലാത്തിനെ കുറിച്ചും നമുക്ക് എല്ലാം അറിയില്ലയെങ്കിലും എന്തിനെ കുറിച്ചും എന്തെങ്കിലും ഒക്കെ നമുക്ക് അറിയാമായിരിക്കും. ഇങ്ങനെ നമുക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങള്‍ നമ്മള്‍ ചില സമയത്ത് സ്നേഹത്തോട് കൂടി വിളിക്കുന്ന ഗൂഗിള്‍ അങ്കിള്‍ എന്ന സര്‍ച് എഞ്ചിന്‍ ഭീമന് കൈമാറുമ്പോള്‍ ആ കാര്യത്തെ കുറിച്ച് നമ്മള്‍ അറിയാന്‍ ആഗ്രഹിച്ചത് ഒക്കെ നമ്മുടെ കണ്‍മുന്നില്‍ ഇരിക്കും.!

സര്‍ച് ചെയ്യാന്‍ എന്നും മിടുക്കന്‍ ഗൂഗിള്‍ തന്നെയാണ്. ലോകത്ത് ഇന്ന് നടക്കുന്ന, നടന്ന, നടക്കാന്‍ പോകുന്ന എന്തിനെ കുറിച്ചും ഗൂഗിള്‍ പറഞ്ഞു തരും പോലെ മറ്റൊരു സര്‍ച്എഞ്ചിനും പറഞ്ഞു തരാന്‍ സാധിക്കില്ല.

ഇനി സര്‍ച് ചെയ്തു കണ്ടുപിടിക്കേണ്ടത് ഒരു വ്യക്തിയെയാണ് എന്ന് കരുതുക. ഗൂഗിള്‍ നിങ്ങളെ വേണ്ട വിധം സഹായിച്ചില്ലയെങ്കില്‍ വിഷമിക്കണ്ട, നിങ്ങളെയും കാത്ത് കുറെയധികം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കാത്തിരിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ തുടങ്ങി ട്വീറ്ററും ഹൈക്കുമെല്ലാം നിങ്ങളുടെ “വ്യക്തിയെ” കണ്ടു പിടിക്കാന്‍ സഹായിക്കും.!

ഒരുപാട് സ്ഥലത്ത് നമുക്ക് അന്വേഷിക്കാം..പക്ഷെ എവിടെയാണ് ആദ്യം അന്വേഷിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ നിങ്ങളുടെ കൈയ്യില്‍ ഉള്ള വിവരങ്ങള്‍ നിങ്ങള്‍ കൃത്യമായി മനസിലാക്കണം. പഠിക്കണം. ഉദാഹരണത്തിന് ഒരാളുടെ പേരും സ്ഥലവും ജോലി ചെയ്യുന്ന സ്ഥലവും അറിയാമെങ്കില്‍ ഫേസ്ബുക്ക് വഴി അയാളെ നമുക്ക് തപ്പി കണ്ടുപിടിക്കാന്‍ സാധിക്കും. ഇനി വളരെ പ്രശസ്തനായ ഒരു വ്യക്തിയാണെങ്കില്‍ ഗൂഗിളില്‍ അദ്ദേഹത്തിന്റെ പേര് മാത്രം ടൈപ്പ് ചെയ്തു സര്‍ച് ചെയ്യേണ്ട കാര്യമേയുള്ളൂ.

ആളുടെ പടമോ മറ്റോ കിട്ടിയാല്‍ അതും മതി അയാളെ തപ്പി കണ്ടു പിടിക്കാന്‍. അല്ലെങ്കില്‍ അതുപോലത്തെ പടങ്ങള്‍ ഇന്റര്‍നെറ്റ്‌ ലോകത്ത് വേറെഎവിടെയെങ്കിലും എപ്പോള്‍ എങ്കിലും വന്നിട്ടുണ്ടോയെന്ന്‍ അറിയാന്‍…

അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ ഇന്റര്‍നെറ്റ് ലോകത്ത് സര്‍ച് ചെയ്യാന്‍ ആദ്യം വേണ്ടത് ഗൂഗിള്‍ പിന്നെ വേണ്ടത് അതിനെ കുറിച്ച എന്തെങ്കിലും ഒരു ചെറിയ അറിവ്.! ബാക്കി ഓണ്‍ലൈന്‍ ലോകം നോക്കി കൊള്ളും.!