ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചില ഇന്ത്യന്‍ തട്ടിപ്പ് കഥകളും ചിത്രങ്ങളും !

590

ഓണ്‍ലൈനില്‍ ഇന്ത്യയുടെ പേരില്‍ പ്രചരിക്കുന്ന ചില വ്യാജ വാര്‍ത്തകളും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആണ് ചുവടെ. ഇവയില്‍ മിക്കവയും നമ്മളിപ്പോഴും സത്യമെന്ന് കരുതി ഷെയര്‍ ചെയ്യുന്നതാണ്. ഈ സത്യം മനസ്സിലാക്കിയ ശേഷം നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കാനും നിങ്ങള്‍ ശ്രമിക്കുമല്ലോ? അതിനായി ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞ ശേഷം ഷെയര്‍ ചെയ്യുക.

1.ഇന്ത്യന്‍ ദീപാവലി ഫോട്ടോ

01

ഈ ഫോട്ടോ നോക്ക്, ഒരു ദീപാവലി സമയത്ത് ഇന്ത്യയില്‍ പ്രചരിച്ച ഫോട്ടോയാണിത്. ഇന്ത്യയുടെ ഉപഗ്രഹ ദൃശ്യം എന്ന പേരിലാണ് ഈ ഫോട്ടോ പ്രചരിച്ചത്. പക്ഷെ സത്യത്തില്‍ ഇതു ദീപാവലി സമയത്തെ ഇന്ത്യ ഒന്നുമല്ല,മറിച്ചു 1992-2003 സമയത്തില്‍ ഇന്ത്യയില്‍ ഉണ്ടായ ‘നൈറ്റ് ഇലുമിനെഷന്‍സ്’ ചിത്ര രൂപേണ National Geophysical Data Center of the National Oceanic and Atmospheric Adminitsration പുറത്തു വിട്ടതാണ്. വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ ജനസംഖ്യ ആണു ഈ ഫോട്ടോ കാണിക്കുന്നത്.

2. ഇന്ത്യക്ക് സ്വിസ്സ് ബാങ്കിന്റെ കത്ത്

02

ഒരുപ്പാട് തെറ്റ് കുറ്റങ്ങള്‍ ഉള്ള ഈ കത്ത് പലരും വിശ്വസിച്ചു എന്ന് പറയുന്നത് താനെ നാണക്കേടാണ്. ഇന്ത്യക്ക് കത്ത് എഴുതണം എങ്കില്‍ അത് ‘ഗവണ്മെന്റ് ഓഫ് ഇന്ത്യ’ എന്നാ വിലാസത്തില്‍ ആകണം, പക്ഷെ ഈ കത്ത് വന്നിരിക്കുന്നത് ‘ഇന്ത്യന്‍ ഗവണ്മെന്റ്’ എന്ന വിലസത്തില്‍ ആണ്. ഡോളര്‍ സംവിധാനം ഉപയോഗിക്കുന്ന സ്വിസ് ബാങ്ക് എങ്ങനെ ഇന്ത്യന്‍ രൂപ കണക്കില്‍ കത്ത് എഴുത്തും ??? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല, ഫോണ്‍ നമ്പര്‍ തന്നിരിക്കുന്നത് 0044 എന്ന ഐ.എസ് .ഡി കോഡിലാണ്. 0041 ആണ് സ്വിസ് ഐ.എസ് .ഡി കോഡ്.

3. ഇന്ത്യന്‍ മൂന്നു തലയന്‍ പാമ്പ്

03

റോഡില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു 3 തലയന്‍ പാമ്പിന്റെ പടം ഇന്റര്‍നെറ്റില്‍ പടര്‍ന്നു. പക്ഷെ സംഗതി വ്യാജമാണ്,നല്ല അടിപ്പൊളി ഫോട്ടോ ഷോപ്പ് പണി ആണിത്.

4. നമ്മുടെ ദേശിയ ഗാനം ഏറ്റുവും മികച്ചത് എന്ന് UNESCO പറഞ്ഞു

04

ഈ കാര്യം ഇന്ത്യ മൊത്തം അറിഞ്ഞിട്ടും UNESCO ഇതു വരെ അറിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയ വഴി മാത്രമാണ് ഈ ഒരു കള്ളകഥ പ്രചരിച്ചത്.

5. ഒറ്റ പ്രസവത്തില്‍ 11 കുട്ടികളെ പ്രസവിച്ച അമ്മ

05

ഒറ്റ പ്രസവത്തില്‍ 11 കുട്ടികളെ പ്രസവിച്ചു അമ്മയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിച്ചു. ഫോട്ടോ ഒര്‍ജിനല്‍ തന്നെ,പക്ഷെ കഥ ഇതല്ല. ഈ 11 കുട്ടികളും വെവ്വേറെ സ്ത്രീകള്‍ പ്രസവിച്ചതാണ്. 11.11.11 തീയതി പ്രസവിച്ച 11 കുഞ്ഞുങ്ങള്‍ ആയത് കൊണ്ടാണ് ഇങ്ങനെ ഒരു ഫോട്ടോ ആശുപത്രി അതികൃതര്‍ എടുത്തത്.

6. ഭീമന്‍ ശരീര അവശിഷ്ടങ്ങള്‍ മാന്തി എടുത്തു

06

ഒരിടത്തും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല, ഭീമന്‍ ശരീര അവശിഷ്ടങ്ങള്‍ മാന്തി എടുത്തു എന്ന് പറഞ്ഞു പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണ്. 1000.കോം എന്ന സംഘടന നടത്തിയ ഒരു മത്സരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ചിത്രം ആണിത.

7. ഹനുമാന്റെ ഗദ കണ്ടെത്തി

07

ഈയിടെ ശ്രിലങ്കയില്‍ നിന്നും ഹനുമാന്റെ ഗദ കണ്ടെത്തി എന്ന് പറഞ്ഞു ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ പടര്‍ന്നു. പക്ഷെ സത്യത്തില്‍ ഇത് ഇന്‍ഡോര്‍ നഗരത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന ഹനുമാന്‍ പ്രതിമയ്ക്ക് വേണ്ടി തയ്യാറാക്കിയ ഗദയാണ്.

8. ഭഗത് സിംഗിനെ തൂകിലേറ്റിയത് ഫെബ്രുവരി 14നു…

08

മാര്‍ച്ച് 23 1931നാണ് അദ്ദേഹത്തെ തൂകിലേറ്റിയത്. ഒരുപ്പാട് കോലാഹലങ്ങള്‍ക്ക് ശേഷമായിരുന്നു ആ വധ ശിക്ഷ.

9. ഫ്രൂട്ടി എച്.ഐ.വി പടര്‍ത്തും എന്നു ഡെല്‍ഹി പോലീസ്

09

ഡെല്‍ഹി പോലീസിന്റെ പേരിലായിരുന്നു ഈ കഥ. ഫ്രൂട്ടിയില്‍ എച്.ഐ.വി അണുബാധ കലര്‍ന്നിട്ടുണ്ട് അത് കൊണ്ട് ആരും അത് കുടിക്കരുത് എന്ന മെസ്സേജ് ഇന്ത്യ മൊത്തം പടര്‍ന്നു. പക്ഷെ സംഗതി വ്യജമായിരുന്നു.

10. വിചിത്ര മരം

10

വിവിധ മൃഗങ്ങളുടെ രൂപത്തില ഉള്ള കൊമ്പുകള്‍ ഉള്ള മരം ഉണ്ട് എന്ന് പറഞ്ഞു ഒരു ഫോട്ടോ നെറ്റില്‍ വ്യാപിച്ചു.ആനയുടെയും പുലിയുടെയും ഒക്കെ രൂപങ്ങള്‍ ഉള്ള കൊമ്പുകള്‍. പക്ഷെ സംഗതി ഒര്‍ജിനല്‍ അല്ല, ഡിസ്‌നി ഐലന്ഡ് ആണ് ഇതിനു പിന്നില്‍