ഓണ്‍ലൈന്‍ തട്ടിപ്പില്‍ തട്ടി വീഴുമ്പോള്‍..!

345

01

അടുത്ത കാലത്തായി ഒരുപാട് ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണുമല്ലോ, ചിലരെങ്കിലും ഇരയാവുകയും ചെയ്തിട്ടുണ്ടാവണം. ഈ പാവം ഞാന്‍ തന്നെ ഒരുതവണ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

അതെങ്ങനെയെന്നല്ലേ ഒരിക്കല്‍ ഞാന്‍ ഒരു ടെക് ഫോറം സന്ദര്‍ശിച്ച് കൊണ്ടിരുന്നപ്പോള്‍ അവിടെ കണ്ട ഒരു ലേഖനം എന്നെ വല്ലാതെ അങ്ങ് ആകര്‍ഷിച്ചു , Amazon.com ല്‍ കാണുന്ന എന്ത് ഐറ്റം സാധനങ്ങള്‍ക്കും 50 % മുതല്‍ 70 % Discount എന്നായിരുന്നു ആ ലേഖനം, കേട്ട പാതി കേള്‍ക്കാത്ത പാതി ഉടന്‍ തന്നെ ആ പയ്യനെ (ലേഖകനെ) കോണ്ടാക്റ്റ് ചെയ്തു,ഉടന്‍ കിട്ടി മറുപടി Amazon.com ല്‍ കയറി ഇഷ്ടമുള്ള സാധനം തിരഞ്ഞെടുത്തോളൂ, സാധനത്തിന്‍റെ ലിങ്ക് മെയില്‍ അയച്ച് തന്നാല്‍ മാത്രം മതി 70 % Discount തരാം എന്ന്, Amazon.com ന്‍റെ Coupon ഉപയോഗിച്ചാണത്രേ ഇത്രയും Discount നേടുന്നത്.

ഞാന്‍ ഉടന്‍ തന്നെ Amazon.com ല്‍ കയറി അപ്പോഴും എന്ത് തിരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷന്‍ എന്നെ അലട്ടുന്നുണ്ടായിരുന്നു ഒട്ടേറെ സാധനങ്ങള്‍ തിരഞ്ഞെടുത്തു എങ്കിലും പിന്നീട് വില കുറഞ്ഞ സാധനങ്ങളെന്തെങ്കിലും തിരഞ്ഞെടുത്ത് പരീക്ഷിക്കാമെന്ന് കരുതി, അപ്പോഴാണ് പയ്യന്‍ പറയുന്നത് മിനിമം 5000 രൂപയുടെ സാധനങ്ങളെങ്കിലും തിരഞ്ഞെടുക്കണം എങ്കിലേ ഓഫര്‍ കിട്ടൂ എന്ന്.

അപ്പോള്‍ ഞാന്‍ നമ്മുടെ Samsung Galaxy S3 യാണ് തിരഞ്ഞെടുത്തത്,ഞാന്‍ പയ്യന് Samsung Galaxy S3 യുടെ Amazon ലിങ്ക് മെയില്‍ ചെയ്ത് കൊടുത്തു ,ഉടന്‍ വന്നു മറുപടി ഒരു Paypal അക്കൗണ്ടിലേക്ക് 10000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണം എന്നാലേ അതിന്‍റെ പേമെന്‍റ് നടത്താന്‍ പറ്റൂ എന്ന് .

ഞാന്‍ എന്‍റെ ഒരു സുഹൃത്തിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, എന്തായാലും Paypal അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യേണ്ട പയ്യന്‍റെ ബാങ്ക് അക്കൗണ്ട് ചോദിച്ച് ആ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താല്‍ മതി,പിന്നീട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ തന്നെ അതൊരു തെളിവാണല്ലോ എന്ന്,ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ ചോദിച്ചപ്പോള്‍ പയ്യന്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് ഒരു SBI ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ അയച്ചു തന്നു.

ഞാന്‍ പയ്യന് 5000 രൂപ onlinesbi വഴി ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു,ആദ്യ ഘടു കഴിഞ്ഞാല്‍ ഓര്‍ഡര്‍ ഐഡി തരും ബാക്കി തുക സാധനം കൈപറ്റിയ ശേഷം മതി എന്നായിരുന്നു ആദ്യ കണ്ടീഷന്‍, പക്ഷെ ആദ്യ ഘടു കൈപ്പറ്റിയപ്പോള്‍ തന്നെ പയ്യന്‍ കാല് മാറി ബാക്കി തുക കൂടി കിട്ടിയാലേ സാധനം ഓര്‍ഡര്‍ ചെയ്യാന്‍ പറ്റുകയുള്ളൂ എന്നും അതിനു ശേഷമേ ഓര്‍ഡര്‍ ഐഡി കിട്ടുകയുള്ളൂ എന്നും പറഞ്ഞു.

അപ്പോഴാണ് എനിക്ക് അബദ്ധം പറ്റി എന്ന കാര്യം മനസിലായത്, ഏതായാലും പറ്റിയത് പറ്റി ഇനി ഏതായാലു ബാക്കി തുക കൂടി അയച്ച് ഒരു പരീക്ഷണത്തിന്‌ മുതിരാതെ തുക റീഫണ്ട്‌ ചെയ്യാന്‍ ഞാന്‍ പയ്യനോട് പറഞ്ഞു,പയ്യന്‍ റീഫണ്ട്‌ ചെയ്യാമെന്ന് പറഞ്ഞെങ്കിലും തുക കിട്ടിയില്ല, പിന്നീട് അതേ ടെക് ഫോറത്തിലും മറ്റ് ചില സൈറ്റുകളിലും ആ പയ്യനെക്കുറിച്ചുള്ള പരാതികള്‍ നിറഞ്ഞു,ഇത് പോലെ പലരെയും ആ പയ്യന്‍ പറ്റിച്ചിട്ടുണ്ടത്രേ.

പിന്നീട് ഞാന്‍ നമ്മുടെ സൈബര്‍ സെല്ലില്‍ എല്ലാ തെളിവുകളും അടക്കം ഒരു ഇമെയില്‍ പെറ്റിഷന്‍ കൊടുത്തു ([email protected])

ഉടന്‍ തന്നെ മറുപടിയും കിട്ടി

“Sir/Madam
Your email petition has been received in this office and it is registered as  ***/*/**

Regards
Hi-Tech Crime Enquiry Cell
Phone: 0471-2721547″

പിന്നീട് കുറേ കാലത്തേക്ക് ഒരു മറുപടിയും കിട്ടാതായപ്പോള്‍ ഞാന്‍ പെറ്റിഷന്‍ നമ്പര്‍ വച്ച് ഒരു മെയില്‍ കൂടി അയച്ചു,അതിനുള്ള മറുപടി കിട്ടി ഈ വ്യക്തി വിദേഷത്താണുള്ളത് എന്നും ഈ ബാങ്ക് അക്കൗണ്ട്‌ വ്യാജമാവാന്‍ സാധ്യധ ഉണ്ടെന്നും,ബാങ്കില്‍ നിന്നും അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായില്ല എന്നുമായിരുന്നു അത് ,എന്തായാലും ഞാന്‍ ആ വിഷയം അതോടെ വിട്ടു.

ആ പയ്യനെക്കുറിച്ചുള്ള ചില വിവരങ്ങളും അക്കൗണ്ട്‌ വിവരങ്ങളും റഫറന്‍ന്‍സിനായിചുവടെ കൊടുക്കുന്നു

പയ്യന്‍റെ പേര് : ബിട്ടു സിംഗ്
നാട്: സിലുഗുരി,ബീഹാര്‍
മൊബൈല്‍ നമ്പര്‍: 8084537233

ഇമെയില്‍ : [email protected]
ഫേസ്ബുക്ക്‌ : https://www.facebook.com/aryan.ranawat.75
ലേഖനം കണ്ട URL:- http://gstek.info/forum/index.php?topic=41065.msg578596#msg578596

മുകളില്‍ പറഞ്ഞ ഫേസ്ബുക്ക്‌ അക്കൗണ്ടും ഫോറം പോസ്റ്റും മൊബൈല്‍ നമ്പറും ഇപ്പോള്‍ നിലവിലില്ല എന്നാണ് അറിയാന്‍ സാധിച്ചത്.

ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ 

Bank: SBI(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)
Account Name: Mr. MADAN KUMAR SINGH
Account no: 20108344124
Branch: SILIGURI,Bihar

സുഹൃത്തുക്കളേ ഇത് പോലെയുള്ള വല്ല അനുഭവങ്ങളും നിങ്ങള്‍ക്കുണ്ടയിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിവിടെ പങ്കു വയ്ക്കൂ.

വാല്‍ക്കഷണം : എടുത്ത്‌ ചാട്ടവും അത്യാഗ്രഹവും ആപത്ത്