fbpx
Connect with us

Business

ഓണ്‍ലൈന്‍ തൊഴിലവസരങ്ങളും സാധ്യതകളും

ഇന്‍റര്‍നെറ്റില്‍ മാന്യമായ തൊഴിലോ ബിസിനസ്സോ ചെയ്യാനുള്ള അവസരങ്ങള്‍ ഏറെ ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

 90 total views

Published

on

01

ഇന്റെര്‍നെറ്റിനെ കുറിച്ച് സാമാന്യ അറിവുള്ളവരെല്ലാം അത് വഴി ജോലി ചെയ്യുന്നതിനെ കുറിച്ചും നല്ലൊരു വരുമാന മാര്‍ഗ്ഗം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാല് ഇതിനായി അന്വേഷിച്ചു പുറപ്പെടുന്ന ഭൂരിഭാഗവും ഏതെങ്കിലും ചതിക്കുഴികളില്‍ പെട്ട് അന്വേഷണം പാതി വഴിയില്‍ മതിയാക്കാറാണ് പതിവ്. ഇന്റര്‍നെറ്റ്‌ വഴിയുള്ള ജോലി അല്ലെങ്കി ല്‍ പണ സമ്പാദന മാര്‍ഗ്ഗം 90% ത്തോളം ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കൈവശമാണ് എന്നതാണ് സത്യം. ഡാറ്റ എന്ട്രി, ഫോറം ഫില്ലിംഗ്, Add click, SMS മാര്ക്കറ്റിംഗ്, ഓണ്‍ലൈന്‍ സര്‍വേ, പിന്നെയും നീളുന്നു വഞ്ചനയുടെ ആ നിര. തുടക്കത്തില്‍ രജിസ്ട്രെഷന്‍ ഫീ എന്ന് പറഞ്ഞു നല്കുന്ന തുക, പിന്നീട് ഒരിക്കലും തിരിച്ചു പിടിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും. മാനക്കേട്‌ ഭയന്ന് ആരും തനിക്കു പറ്റിയ അമളി പുറത്തുപറയാറുമില്ല. ഇത് ഇത്തരക്കാര്ക്ക് തഴച്ചുവളരാനുള്ള അവസരവും ഒരുക്കുന്നു.എന്നാല്‍ ഇന്‍റര്‍നെറ്റില്‍ മാന്യമായ തൊഴിലോ ബിസിനസ്സോ ചെയ്യാനുള്ള അവസരങ്ങള്‍ ഏറെ ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

ഇന്റര്‍നെറ്റ്‌ ഒരു മള്‍ട്ടി മില്ല്യന്‍ ബിസിനസ്‌ മേഖല.

ഇന്റര്‍നെറ്റ്‌ ഒരു വലിയ വ്യവസായ മേഖല തന്നെ ആണ്. ഗൂഗിള്‍, ഫേസ്ബുക്ക്‌, ആമസോണ്‍, ഇ -ബേ തുടങ്ങിയ വെബ്‌സൈറ്റുകള്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. ഇവരുടെ പ്രവര്‍ത്തനം നമുക്ക് പരിശോധിച്ചാല്‍ ഈ ഈ വ്യാപാര മേഖലയെപ്പറ്റി സാമാന്യം അറിവ് ലഭിക്കും.

ഗൂഗിള്‍, ഫേസ്ബുക്ക്‌, ഇ-ബേ, ആമസോണ്‍ തുടങ്ങിയയുടെ വരുമാന മാര്‍ഗങ്ങള്‍

Advertisementപലപ്പോഴും നിങ്ങള്‍ അത്ഭുതപെട്ടിടുണ്ടാകും, ഗൂഗിള്‍(google) ഫേസ്ബുക്ക്‌ തുടങ്ങിയ വെബ്‌ സൈറ്റുകള്‍ സൌജന്യ സേവനമാണ് നല്‍കുന്നത്. പിന്നെ എവിടെ നിന്ന് ഇവര്‍ ലാഭമുണ്ടാക്കുന്നു എന്ന്.

ഇന്റെര്‍നെറ്റിലെ ജന സാന്ദ്രത മുതലെടുത്തു അവിടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഗൂഗിളിന്റെ സേര്‍ച്ച്‌ പേജിലും, ഇമെയില്‍ സര്‍വീസ് ആയ ജിമെയിലിലും (gmail) നിങ്ങള്‍ ഈ പരസ്യം കണ്ടിട്ടുണ്ടാകും. കൂടാതെ മറ്റു വെബ്സൈറ്റ് മായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി അവരുടെ വെബ്‌സൈറ്റില്‍ പരസ്യം പ്രദര്‍ശിപ്പിക്കുകയും കിട്ടുന്ന ലാഭം നിശ്ചിത അനുപാദത്തില്‍ വീതിച്ച്ചെടുക്കുകയും ചെയ്യുന്നു.googleapps , google checkout തുടങ്ങിയ പണം സ്വീകരിച്ചു ചെയ്യുന്ന സര്‍വീസുകളും ഗൂഗിളിനുണ്ട്‌.

എന്താണ് ഫേസ് ബുക്കിലെ വ്യാപാരം.

ഫേസ്ബൂക്കാകട്ടെ (facebook) 80 കോടി ജനങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആണ്. ഇവരുടെയും പ്രധാന ധന ആഗമന മാര്‍ഗ്ഗം പരസ്യം തന്നെ. കൂടാതെ ഫേസ്ബുക്ക്‌ ഉപയോക്താക്കള്‍ പലതരത്തിലുള്ള അപ്പ്ലിക്കഷനുകളും ഉപയോഗിക്കുന്നുണ്ട് ഇവയില്‍ പലതും പണം കൊടുത്തുവാങ്ങുന്നവയാണ്. ഇത്തരത്തില് അപ്പ്ലിക്കെഷനുകള്‍ വില്പന നടത്തുന്ന കമ്പനികളില്‍ നിന്നും ഫേസ്ബുക്ക്‌ വാടക ഈടാക്കുന്നു. ഇതാണ് ഫേസ്ബുക്കിന്റെ രീതി. ഗൂഗിളും ഫേസ്ബുക്കും ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത വസ്തുക്കളുടെ വില്‍പ്പനയാണ് അല്ലെങ്കില്‍ വെര്‍ച്വല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരമാണ്

ആമസോണ്‍

Advertisementആമസോണ്‍ ( amazon) എന്താണ് ചെയ്യുന്നത് എന്ന് പരിശോധിക്കം. ആമസോണ്‍ ഓണ്‍ലൈന്‍ ബൂക്ക്‌ സ്റ്റോര്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മ്യൂസിക്‌,സിനിമ, ഗെയിംസ് സിഡികള്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്പോര്ട്സ് ഉപകരങ്ങള്‍ എന്ന് തുടങ്ങി വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വരെ ഇവര്‍ വില്പ്പന നടത്തുന്നു. ഇവിടെ നിങ്ങളുടെ ഉത്പന്നങ്ങള്‍ വില്ക്കാനുള്ള സൌകര്യവുമുണ്ട്.

ഇങ്ങനെ ഇന്റര്‍നെറ്റില്‍ നടക്കുന്ന വ്യാപാര രീതികള്‍ പലതാണ്.നിത്യോപയോഗ സാധനങ്ങള്, ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള വെബ്സൈറ്റ്കള് ( irctc ), സര്‍വീസ് ചാര്ജ് ഈടാക്കി നടത്തുന്ന ഓണ് ലൈന്‍ യെല്ലോ പേജുകള്‍ അല്ലെങ്കില്‍ ബിസിനസ്‌ ഡയറക്ടറികള്‍ ( business directory),സോഫ്റ്റ്‌വെയര്‍ വില്പന നടത്തുന്ന സൈറ്റുകള്, കണ്‍സല്‍ട്ടിംഗ് സ്ഥാപനങ്ങള്,മാര്യേജ് പോര്ട്ടലുകള് ( shaadi.com),വെബ്‌ ഹോസ്റ്റിംഗ് ‍ തുടങ്ങി വീട്ടു മാലിന്യങ്ങള്‍ സ്വീകരിച്ചു പണം നല്കുന്ന വെബ്സൈറ്റ്കള്‍ (kuppathotti) വരെ നാം ഈയിടെ പത്രത്തില്‍ വായിച്ചു. അനന്തമായ അവസരങ്ങളാണ് ഇറെര്നെറ്റ് നമുക്കായി ഒരുക്കുന്നത്.

ഇന്‍റര്‍നെറ്റില്‍ വ്യാപാരം ആരംഭിക്കാനുള്ള കടമ്പകള്

ഏതു തരത്തിലുള്ള വ്യാപാരമായാലും ഇന്റര്‍നെറ്റില്‍ അതിന്റെ സാന്നിധ്യം ഉറപ്പു വരുത്തണം,അതായത് നിങ്ങളുടെ ബിസിനെസ്സിനു ഒരു വിലാസവും നിങ്ങളുടെ ഉത്പന്നങ്ങള്‍ അത് എന്തുമായിക്കോട്ടെ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയും ആവശ്യമാണ്‌. ഇതാണ് വെബ്സൈറ്റ്, അപ്പോള്‍ ഒരു ഓണ്‍ലൈന്‍ ബിസിനെസ്സിനു ഒരു വെബ്സൈറ്റ് അത്യാവശ്യമാണ്. ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ ഒരു ഷോപ്പിംഗ്‌ കാര്‍ട്ട് ( എല്ലാ ബിസിനസ്സിനും ബാധകമല്ല) പിന്നെ അതിന്റെ വില ഈടാക്കാന്‍ പെയ്മെന്റ് ഗേറ്റ് വേ തുടങ്ങിയ സൌകര്യങ്ങളും വേണം. ഇതൊക്കെ അല്പം ചിലവേറിയ സംഗതി കളാണെങ്കിലും സാധാരണ ഒരു ബിസിനസ്‌ തുടങ്ങുന്നതിനെക്കാള്‍ കുറഞ്ഞ ചിലവില്‍ ഇത് ആരംഭിക്കാവുന്നതാണ് ( ആവശ്യമായ സൌകര്യങ്ങല്‍ക്കനുസരിച്ചു 30000 രൂ മുതല്‍ 25 ലക്ഷം രൂ വരെ ചിലവില്‍ ഇത്തരം ‍സൈറ്റുകള്‍ നിര്‍മിക്കാവുന്നതാണ്).

ഉപഭോക്താവിനെ കണ്ടെത്തുക

Advertisementസൈറ്റ് നിര്‍മാണം കഴിഞ്ഞാല്‍ അടുത്ത കടമ്പ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഉപഭോക്താവിനെ കണ്ടെത്തുക എന്നുള്ളതാണ്. ഇതിനായി ചിലവില്ലാതെ നമുക്ക് ആശ്രയിക്കാന്‍ പറ്റുന്ന സംവിധാനമാണ് സേര്‍ച്ച്‌ ഇഞ്ചിനുകള്‍, google, bing, yahoo, ask, altvista തുടങ്ങിയ നിരവധി സേര്‍ച്ച്‌ ഇഞ്ചിനുകള്‍ നിലവിലുണ്ട്. ഇതില്‍ ഒന്നാമന്‍ ഗൂഗിള്‍ തന്നെ. ഗൂഗിളില്‍ നിന്ന് ഉപഭോക്താവിനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള സംഗതി അല്ല. എന്നാല്‍ അല്പം ബുദ്ധിമുട്ടിയാല്‍ സാധ്യമാണ് താനും.നിങ്ങള്‍ മലയാളം ബുക്ക്‌ ഓണ്‍ലൈനില്‍ വിപണനം നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതുക. പുസ്തകം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താവ് ഗൂഗിളില്‍ buy malayalam books online എന്നോ randaamoozham എന്നൊക്കെയോ ആയിരിക്കും അന്വേഷിക്കുന്നുണ്ടാവുക. തിരയാനുപയോഗിക്കുന്ന വാക്കിനെയോ വാചകത്തെയോ ഗൂഗിള്‍ സാങ്കേതികമായി keywords എന്ന് വിളിക്കുന്നു. ഇങ്ങനെ ഒരാള്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉല്പന്നം ഗൂഗിളിന്റെ സെര്‍ച്ച്‌ റിസള്‍ട്ടില്‍ ഒന്നാമത്തെ പേജിലോ ചുരുങ്ങിയത് രണ്ടാമത്തെ പേജിലോ എത്തിയാല്‍ മാത്രമേ നിങ്ങളുടെ സൈടിലേക്കു ഉപഭോക്താവ് എത്തിചേരുകയുള്ളൂ. ഇങ്ങനെ സൌജന്യമായി സെര്‍ച്ച്‌ റിസള്‍ട്ട്‌ പേജില്‍ ലിസ്റ്റ് ചെയ്യുന്നതിനെ ഗൂഗിളിന്റെ ഓര്‍ഗാനിക് റിസള്‍ട്ട്‌ (Organic Search Result)എന്ന് വിളിക്കാം. 100 പേര്‍ എത്തിയാല്‍ മാത്രമേ 5 പേരെങ്കിലും ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാവുകയുള്ളൂ.ഇതിനെ കണ്‍വേര്‍ഷന്‍ റേറ്റ് (Conversion Rate) എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ നമ്മുടെ ഉല്‍പന്നങ്ങള്‍ ലിസ്റ്റ് ചെയ്ത പേജുകള്‍ അതിനനുസരിച്ച കീ വേര്‍ഡ്കള്‍ക്ക് ( Key Word ) ഗൂഗിളില്‍ അല്ലെങ്കില്‍ മറ്റു സേര്‍ച്ച്‌ ഇന്ജിനുകളില്‍ റാങ്ക് ലഭിച്ചാല്‍ മികച്ച രീതിയില്‍ വില്പന നടത്തുവാന്‍ സാധിക്കും.

വെബ്‌ സൈറ്റിനെ സേര്‍ച്ച്‌ ഇഞ്ചിന് വേണ്ടി തയ്യാറാക്കുന്ന വിദ്യ

സേര്‍ച്ച്‌ ഇഞ്ചിനില്‍ നിന്ന് കൂടുതല്‍ ആളുകളെ വെബ് സൈറ്റിലേക്കു ആകര്‍ഷിക്കാന്‍ നമ്മള്‍ പ്രയോഗിക്കെണ്ടുന്ന ഒരു വിദ്യയാണ് ഇത് . ഇതിനെ Search Engine Optimization ( SEO)എന്നാണ് അറിയപ്പെടുന്നത്. ഇത് ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിംഗ് എന്ന വിഭാഗത്തില്‍ പെടുന്നു.ഇതിനായി വെബ്സൈറ്റ് നിര്‍മിക്കുമ്പോള്‍ തന്നെ ഗൂഗിളിന്റെ നിര്‍ദേശം അനുസരിച്ച് വേണം നിര്‍മ്മിക്കാന്‍. സൈറ്റ് നിര്‍മാണത്തില്‍ മാത്രമല്ല മറ്റു പല കാര്യങ്ങള്‍ കൂടി ഗൂഗിളിന്റെ നിര്‍ദേശത്തിലുണ്ടു. ഇത് OFF PAGE SEO എന്നും ON PAGE SEO എന്നും രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. SEOയെ കുറിച്ച് കൂടുതലായി നമുക്ക് പിന്നീട് മനസിലാക്കാം. ഗൂഗിള്‍ സേര്‍ച്ച്‌ പേജില്‍ ഉയര്‍ന്ന റാങ്ക് സാധ്യമായില്ലെങ്കില്‍, നമുക്ക് പരസ്യത്തിനു ഒരു നല്ല തുക കണ്ടെത്തേണ്ടിവരും. GoogleAdWords, infolinks, chitika തുടങ്ങിയ വെബ്‌ സൈറ്റുകളുടെ സേവനങ്ങള്‍ പരസ്യം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ് . 

ഇത്രയുമായാല്‍ ഒരു ഓണ്‍ലൈന്‍ ബിസിനസ്‌ തുടങ്ങാം, എന്നാല്‍ ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിനെ സംബന്ധിച്ചെടുത്തോളം ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ളവര്‍ക്ക് എന്ത് ചെയ്യാം എന്ന് തുടര്‍ ലേഖനത്തില്‍ പ്രസിദ്ധീരിക്കുന്നതാണ്.

Advertisement 91 total views,  1 views today

Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement