ഓണ്‍ലൈന്‍ പണം കൈമാറുന്ന രീതി കൂടുതല്‍ ലഘുവാക്കി റിസര്‍വ് ബാങ്ക്

233

thesni-khan-photos-6280

ഓണ്‍ലൈന്‍ വഴിയുള്ള പണം കൈമാറല്‍ പ്രോല്‍സാഹിപ്പിക്കാനും എളുപ്പമാക്കാനും രണ്ടു തരം പിന്‍ നല്‍കി തുക അയക്കാവുന്ന രീതിയില്‍ റിസര്‍വ് ബാങ്ക് ഇളവു ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്‌. ഇതോടെ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പണകൈമാറ്റം കൂടുതല്‍ എളുപ്പമാകും.

നിലവില്‍ ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറും തുടര്‍ന്ന് അതീവ സുരക്ഷക്കായി തല്‍സമയം നല്‍കുന്ന ഒറ്റത്തവണ പിന്‍ നമ്പറും തുക അയക്കുമ്പോള്‍ നല്‍കണം . ഇതില്‍ ഒറ്റത്തവണ പിന്‍ നമ്പര്‍ ഒഴിവാക്കിയായിരിക്കും പുതിയ നിയമം

ചെറിയ തുകകള്‍ കൂടി ഓണ്‍ലൈന്‍ വഴി കൈമാറുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇപ്രകാരം പ്രോല്‍സാഹിപ്പിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് തീരുമാനമായിട്ടില്ല. അത് ആയിരം രുപ വരെ കുറയാം. ഇതേക്കുറിച്ച് ബാങ്കുകളുമായി ചര്‍ച്ച ചെയ്തുവരികയാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ എച്ച് ആര്‍ ഖാന്‍ അറിയിച്ചു.