ഓണ്‍ലൈന്‍ റിലീസിങ്ങിനൊപ്പം പ്രീ ബുക്കിങ് സൗകര്യവുമായി ആനമയില്‍ ഒട്ടകം
ഓണ്‍ലൈന്‍ റിലീസ് എന്നത് മലയാള സിനിമയില്‍ തരംഗമാകുന്നു. സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ ഒറ്റാലിന്റെ ഓണ്‍ലൈന്‍ റിലീസിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ഈ റിലീസിംഗ് സ്റ്റൈല്‍ പിന്തുടരുന്ന കാഴ്ചയാണ് നാം കാണുന്നത്.
158 total views, 1 views today

ഓണ്‍ലൈന്‍ റിലീസ് എന്നത് മലയാള സിനിമയില്‍ തരംഗമാകുന്നു. സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ ഒറ്റാലിന്റെ ഓണ്‍ലൈന്‍ റിലീസിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ഈ റിലീസിംഗ് സ്റ്റൈല്‍ പിന്തുടരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഒരേ ദിവസം തന്നെ ഓണ്‍ലൈന്‍ തിയേറ്റര്‍ റിലീസിന് തയ്യാറെടുക്കുന്നത് കേരള കഫെ മാതൃകയില്‍ പുറത്തിറങ്ങുന്ന ആനമയില്‍ ഒട്ടകം എന്ന ചിത്രമാണ്. ഈ മാസം ആറാം തീയ്യതി തിയേറ്ററിലും ഓണ്‍ലൈനിലും ഒരേ ദിവസം റിലീസ് ചെയ്ത് ഒറ്റാല് ചരിത്രം സൃഷ്ടിച്ചിരുന്നു.
ചിത്രത്തിന്റെ റിലീസിങ്ങിനു മുന്‍പായി ഓണ്‍ലൈന്‍ റിലീസിംഗ് സൈറ്റായ റീല്മങ്കിലൂടെ പ്രീ ബുക്കിങ് സൗകര്യവും തയ്യാറാക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു സിനിമ പ്രീ ബുക്കിങ്ങിന് ശേഷം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. നവംബര്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും. അതേ ദിവസം തന്നെ റീല്മങ്ക് വെബ്സൈറ്റിലൂടെ വിദേശ മലയാളികള്‍ക്ക് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കാണുവാന്‍ സാധിക്കും. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയിലും ചിത്രം ലഭ്യമാക്കും.
വിദേശത്തു മാത്രം കണ്ടു വരുന്ന പ്രീ ബുക്കിങ് സൗകര്യം മലയാളത്തിലും ലഭ്യമാക്കുന്നതിലൂടെ മലയാള സിനിമയില്‍ ഒരു പുതിയ അധ്യായമാണ് ആന മയില്‍ ഒട്ടകം സൃഷ്ടിക്കുന്നത്. ഭാവിയില്‍ മറ്റു മലയാള സിനിമകള്‍ കൂടി ഈ വഴി പിന്തുടരുമെന്ന് നമുക്ക് ആശ്വസിക്കാം.
നവാഗത സംവിധായകരായ ജയകൃഷ്ണയും അനില്‍ സൈനും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ‘ആന മയില്‍ ഒട്ടകം’ മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സമാഹാരമാണ്. മിഥുന് മുരളി, ബാലു വര്‍ഗ്ഗീസ്, ശരണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഹനീഫ്, ചെമ്പില്‍ അശോകന്, വിനോദ് കെടാമംഗലം, നേത്ര, റീന, ദിവ്യ, സീമ ജി നായര്‍, രമ്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് റിലീസ് ചിത്രങ്ങള്‍ നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റീല്മങ്ക് സിഒഒ വിവേക് പോള്‍ പറഞ്ഞു. ഗള്‍ഫിലും മറ്റ് രാജ്യങ്ങളിലും മാസങ്ങളോളം കാത്തിരുാണ് മലയാളികള്‍ പ്രിയപ്പെട്ട ചിത്രം കാണുത്. ഇത്തരക്കാര്‍ക്ക് ഇഷ്ട ചിത്രങ്ങള്‍ സൈറ്റിലൂടെ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കൂടാതെ വിതരണം പ്രാപ്യമല്ലാത്ത സ്വതന്ത്യ സിനിമകളെയും പ്രോല്സാഹിപ്പിക്കുതിന്റെ തെളിവാണ് ഇത്തരം സിനിമകള്‍ റിലീസ് ചെയ്യുതിലൂടെ ഉദ്ദേശിക്കുത്.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ്, ലാല്‍ജോസിന്റെ നീന, ആസിഫ് അലി ചിത്രം കോഹിനൂര്‍, ജയരാജ് ചിത്രം ഒറ്റാല് എന്നിവക്ക് റീല്മങ്കിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചതെും വിവേക് പറഞ്ഞു.
ചിത്രം പ്രീ ബുക്കിംഗിനായി ഈ ലിങ്കില്‍ സന്ദര്‍ശിച്ച് റജിസ്റ്റര്‍ ചെയ്താല്‍ മതി
159 total views, 2 views today
