ഓണ്‍ലൈന്‍ വിപണിയിലെ അതികായന്മാര്‍

  350

  Untitled-1

  കുറച്ചു പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ഇല്ലാതെയാവും എന്നൊരു പ്രവചനമുണ്ട്. ഈ വാദം എളുപ്പത്തില്‍ തള്ളിക്കളയാന്‍ സാധിക്കുന്ന ഒന്നല്ല. കാരണം, നേരിട്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ വിപണികളെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെ അതികായന്മാരെ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

  • ഫ്‌ളിപ്പ്കാര്‍ട്ട്


  സ്ഥാപകര്‍ : സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍
  ആരംഭിച്ച വര്‍ഷം : 2007
  ആസ്ഥാനം : ബാംഗ്ലൂര്‍
  ആപ്തവാക്യം : Every Wish Gets Fulfilled

  • ആമസോണ്‍


  സ്ഥാപകര്‍ : ജെഫ് ബെസോസ്
  ആരംഭിച്ച വര്‍ഷം : 1994
  ആസ്ഥാനം : സിയാറ്റില്‍, USA

  • ഇബേ


  സ്ഥാപകര്‍ : പിയറി ഒമിദിയാര്‍
  ആരംഭിച്ച വര്‍ഷം : 1995
  ആസ്ഥാനം : കാലിഫോര്‍ണിയ, USA

  • സ്‌നാപ്ഡീല്‍


  സ്ഥാപകര്‍ : കുണാല്‍ ബാല്‍, രോഹിത് ബന്‍സാല്‍
  ആരംഭിച്ച വര്‍ഷം : 2010
  ആസ്ഥാനം : ന്യൂ ഡല്‍ഹി

  • മിന്ത്ര


  സ്ഥാപകര്‍ : മുകേഷ് ബന്‍സാല്‍, അഷുതോഷ് ലവാനിയ, വിനീത് സക്‌സേന
  ആരംഭിച്ച വര്‍ഷം : 2007
  ആസ്ഥാനം : ബാംഗ്ലൂര്‍

  ഇവ കൂടാതെ ഒട്ടനേകം കമ്പനികള്‍ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍. മുകളില്‍ പറഞ്ഞ കമ്പനികള്‍ പ്രധാനമായും ബുക്കുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയാണ് വില്‍ക്കുന്നത്. എന്നാല്‍ പച്ചക്കറിയും പലചരക്കും മത്സ്യവും മാംസവും മദ്യവും വരെ വാങ്ങാവുന്ന പ്രാദേശിക ഓണ്‍ലൈന്‍ സംരംഭങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. അതെ, ഓണ്‍ലൈന്‍ വിപണിയുടെ വസന്തകാലം അതിന്റെ പൂര്‍ണതയിലേയ്ക്ക് എത്തുന്നതേയുള്ളൂ.

  Advertisements