03

നമ്മള്‍ വന്‍ ലാഭത്തോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകള്‍ ആയ ഫ്ലിപ്പ് കാര്‍ട്ട്, ഇബേ, സ്നാപ് ഡീല്‍, ആമസോണ്‍, മിന്ത്ര, ജബോംഗ് എന്നിവയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറന്റി ലഭിക്കുമോ എന്നത് ആരെയും സംശയം ഉളവാക്കുന്ന ഒരു കാര്യമാണ്. ഹോള്‍സെയില്‍ വിലയില്‍ ഓണ്‍ലൈനില്‍ നിന്നും സാധനങ്ങള്‍ വങ്ങുമ്പോള്‍ നമ്മള്‍ ചിന്തിക്കാത്ത കാര്യം വാങ്ങിയ സാധനത്തിന് കേടു വരുമ്പോള്‍ ആയിരിക്കും നമ്മള്‍ ചിന്തിക്കുക. അത് കൊണ്ട് ഈ വാറന്റിയേ കുറിച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ എന്ത് പറയുന്നു എന്ന്‍ നമ്മള്‍ അറിയേണ്ട വസ്തുതയാണ്.

ദീപാവലി പ്രമാണിച്ച് ഫ്ലിപ്പ് കാര്‍ട്ട് കഴിഞ്ഞയാഴ്ച നടത്തിയ വന്‍ വിലക്കുറവ് ഓഫര്‍ ആയ ബിഗ്‌ ബില്ല്യണ്‍ ഡേ സെയിലും ആമസോണ്‍ നടത്തുന്ന ദീവാലി ധമാഖ വീക്കും റീട്ടെയില്‍ വ്യാപാരികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. റിട്ടെയില്‍ വ്യാപാരികളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണം പ്രമുഖ ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന് വാറന്റി നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രമുഖ കമ്പനികള്‍ ആയ ലെനോവോയും ഡെല്ലും എച്ച്പിയും തോഷിബയും നിക്കൊനും അസൂസും ഇക്കാര്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. ഈ കമ്പനികളുടെ ഉല്‍പ്പനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ഓടുന്നവര്‍ ഒന്ന് ഇരുന്നു ചിന്തിച്ചേ ഇനി ഓടാവൂ.

1. ലെനോവോ

01

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലെനോവോ ഉപഭോക്താക്കള്‍ക്കായി ഒരു കുറിപ്പ് ഇറക്കിയിരുന്നു. ഇ കൊമേഴ്സ്‌ കമ്പനികള്‍ ആയ സ്നാപ് ഡീലും ആമസോണ്‍ ഡോട്ട് ഇന്നും ലെനോവോയുടെ അംഗീകൃത റീസെല്ലര്‍മാര്‍ അല്ലെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. ആ സൈറ്റുകളില്‍ നിന്നും ലെനോവോ വാങ്ങിയാല്‍ വാറന്റി ഉണ്ടാവില്ലെന്നും അതില്‍ പറഞ്ഞിരുന്നു.

2. ഡെല്‍

പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ അവരുടെ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ട്‌ണര്‍ ആയി അംഗീകരിച്ചിരിക്കുന്നത് കംപ്യൂഇന്ത്യ.കോമിനെയാണ്. കഴിഞ്ഞ വര്‍ഷം ഇടയ്ക്കിടെ ചില ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകളില്‍ നിന്നും ഡെല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെ നിരുല്‍സാഹപ്പെടുത്തി കമ്പനി കുറിപ്പ് പുറത്തിറക്കിയിരുന്നു.

സ്നാപ് ഡീലില്‍ നിന്നും ഡെല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെയാണ് അവരാദ്യം എതിര്‍ത്തത്.

01

എന്നാലിപ്പോള്‍ വന്‍ ഓഫറുകള്‍ നല്‍കി ദീവാലി ധമാഖ വീക്ക്‌ നടത്തിയ ആമസോണ്‍ ഇന്ത്യക്കാണ് ഡെല്‍ പണി കൊടുത്തത്. തങ്ങളുടെ റീട്ടെയില്‍ വില്‍പ്പനക്കാരില്‍ നിന്നും ഓണ്‍ലൈന്‍ പാര്‍ട്ട്‌ണറില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പാണ് ഡെല്ലിനെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. ഡെല്‍ ഇറക്കിയ പുതിയ കുറിപ്പ് ഇങ്ങനെ വായിക്കാം.

02

“www.amazon.in is Not a Dell Approved Reseller. Dell Offers, Schemes etc are explicitly not applicable for products sold on www.amazon.in. Representations, benefits and other entitlements offered exclusively by www.amazon.in will not be honored by Dell under any circumstances and Dell shall not be liable in any manner with respect to requests being declined. Exclusive offers, entitlements and other benefits for Dell products available on purchases made on Dell Authorized Reseller”

ഈ നോട്ടീസ് ഇപ്പോഴും ഇവിടെ കിടപ്പുണ്ട്.

3. നിക്കോണ്‍

2014 ജൂണില്‍ ഫ്ലിപ്പ് കാര്‍ട്ടിനും സ്നാപ് ഡീലിനും പണി കൊടുത്താണ് നിക്കോണ്‍ കുറിപ്പ് പുറത്ത് വിട്ടത്.

01

ചിത്രത്തില്‍ പറഞ്ഞത് ഇങ്ങനെ വായിക്കാം

“e-commerce websites like Flipkart (Flipkart Internet Private Ltd, WS Retail Service Pvt. Ltd), Snapdeal (Jasper Infotech Private Limited) are not our authorized partner/dealer in India for Nikon products, we advise you to check the warranty entitlements while buying from online portals.”

ഇതേ കാര്യം തന്നെ നിക്കോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ Where to Buy എന്നിടത്ത് പറയുന്നുണ്ട്.

02

4. സോണി

ഈ വിഷയത്തില്‍ സോണിക്കും ചിലത് പറയാനുണ്ട്‌. അംഗീകൃത റീസെല്ലര്‍മാര്‍ അല്ലാത്തവരുടെ അടുത്ത് നിന്നും സോണി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷ വാറന്റി ഉള്‍പ്പടെ താഴെ പറയുന്ന ഒരു ചുക്കും ലഭിക്കില്ലെന്ന് സോണി വ്യക്തമാക്കുന്നു.

01

ഇനി സോണിയുടെ അംഗീകൃത ഓണ്‍ലൈന്‍ റീസെല്ലര്‍മാര്‍ ആരോക്കെയെന്നും സോണി തന്നെ പറയട്ടെ

02

ഈയാഴ്ച ഓണ്‍ലൈന്‍ സൈറ്റുകള്‍ നല്‍കിയ ഭീമന്‍ ഡിസ്കൌണ്ട് വില്‍പ്പന സോണിക്കും അത്ര പിടിച്ചിട്ടില്ലെന്ന് സോണി ഇന്ത്യയുടെ സെയില്‍സ് മേധാവി സുനില്‍ നയ്യാറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

“The hygiene has to be maintained in terms of pricing. We will hold discussions with the online retailers to look at the way forward and ensure that the pricing is realistic.”

5. എച്ച്‌പി

എച്ച്‌പി ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ കുറച്ചു കാലമായി ഒരു നോട്ടീസ് പതിച്ചിരിക്കുന്നു. സ്നാപ് ഡീലും ആമസോണ്‍ ഇന്ത്യയും ഇബേ ഇന്ത്യയും എച്ച്‌പി ലാപ്ടോപ്, ടാബ്ലെറ്റ്‌ എന്നിവയുടെ അംഗീകൃത വില്പന കേന്ദ്ര അല്ലെന്നാണ് നോട്ടീസില്‍ ഉള്ളത്.

01

ഇനി ആ പോപ്‌ അപ്പ്‌ നോട്ടീസില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന വിശദമായ നോട്ടീസ് കാണും.

02

6. അസൂസ്

അസൂസ് ഇന്ത്യ താഴെ കാണുന്ന പോലെ ഒരു നോട്ടീസ് ഇറക്കിയിരുന്നു. അവര്‍ വിലക്കുന്ന സൈറ്റുകളില്‍ സ്നാപ് ഡീലും ഇബേയും ആമസോണും ഫ്ലിപ്പ് കാര്‍ട്ടും ഉള്‍പ്പെടുന്നു.

01

എന്നാല്‍ അന്നങ്ങിനെ പറഞ്ഞ അസൂസ് ഇപ്പോള്‍ അവരുടെ സെന്‍ ഫോണ്‍ ഫ്ലിപ്പ് കാര്‍ട്ട് വഴി ഔദ്യോഗികമായി വില്‍ക്കുന്നും ഉണ്ട്. തെളിവിതാ.

7. ജിയോണി

ജൂണ്‍ മുതല്‍ ജിയോണിയും അവരുടെ ഉപഭോക്താക്കളോട് ഇ കൊമേഴ്സ്‌ സൈറ്റുകളില്‍ നിന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെ ഉപഭോക്താക്കളെ വിലക്കിയിരുന്നു. ടൈംസ്‌ ഓഫ് ഇന്ത്യ ഇക്കാര്യം അന്ന് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇത്തരം സൈറ്റുകളില്‍ നിന്നും ജിയോണി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ അതിനു കമ്പനി വാഗ്ദാനം ചെയ്യുന്ന വാറന്റി ഉണ്ടോ എന്നൊക്കെ ചെക്ക്‌ ചെയ്യേണ്ടത് ആണെന്നും കമ്പനി നോട്ടീസില്‍ പറഞ്ഞിരുന്നു.

“has decided not to honour the warranty for phones purchased from certain websites or sellers as they’re selling Gionee’s phones without a formal agreement with the company.”

എന്നാല്‍ നോട്ടീസില്‍ ജിയോണി ഏതെങ്കിലും പ്രത്യേക ഓണ്‍ലൈന്‍ ഷോപ്പിന്റെ പേര് പറഞ്ഞിരുന്നില്ല.

8. കാനോണ്‍

2014 ഫെബ്രുവരി മുതല്‍ തങ്ങളുടെ ഓഫ്‌ ലൈന്‍ സ്റ്റോറുകള്‍ വഴി കാനോണ്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് കമ്പനി കൂടുതല്‍ വാറന്റി ഓഫര്‍ ചെയ്തിരുന്നു. കൂടാതെ കാനോണ്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് തങ്ങളുടെ ഓണ്‍ലൈന്‍ വഴി നേരിട്ട് ബിസിനസ് നടത്തുന്നില്ലെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാലിപ്പോള്‍ കാനോണ്‍ അവരുടെ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ട്‌ണര്‍മാരായി ഇബേ, ഫ്ലിപ്പ് കാര്‍ട്ട്, ഇമേജ് സ്റ്റോര്‍ എന്നിവരെ പ്രഖ്യാപിച്ചിട്ടുണ്ട്.

01

02

9. എല്‍ ജി

ഇക്കഴിഞ്ഞ ഒക്ടോബര്‍ 6 മുതല്‍ എല്‍ ജി അവരുടെ സ്റ്റോറുകളില്‍ താഴെ കാണും വിധത്തിലുള്ള നോട്ടീസ് പതിച്ചിരുന്നു.

01

അതിങ്ങനെ വായിക്കാം

“has not authorized any e-commerce company/web portal to sell “LG product(s)” – TV & Audio Products, Home Appliances, Air Conditioners and Mobiles in India for and/or on behalf of the company. The company does not take responsibility for the genuineness of an LG product(s) sold through any of the e-commerce companies/web portals in India, and thus, the company retains the right of not extending additional services/warranties to such LG product(s). LG product(s) can also be booked online directly at the company’s website (www.lgbrandstore.com/in) which is the authorized website for online purchase of all LG product(s) in India.”

10. തോഷിബ

തോഷിബയും തങ്ങളെ ഉപഭോക്താക്കളെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഉല്‍പ്പന്നങ്ങളെ വാങ്ങുന്നതിനെ വിലക്കിക്കൊണ്ട് കുറിപ്പിറക്കിയിരുന്നു. പ്രമുഖ മാധ്യമങ്ങള്‍ ആയ ഡിഎന്‍ എയും ചാനല്‍ ടൈംസും അത് റിപ്പോര്‍ട്ടും ചെയ്തിരുന്നു. ഫ്ലിപ്പ് കാര്‍ട്ടും സ്നാപ്പ് ഡീലും ആമസോണും ആയിരുന്നു അവര്‍ വിലക്കിയത്.

11. ആപ്പിള്‍

ഏതെങ്കിലും ഓണ്‍ലൈന്‍ ഷോപ്പ് തങ്ങളുടെ ഉള്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെ ആപ്പിള്‍ വിലക്കി നോട്ടീസ് ഇറക്കിയിട്ടില്ല എങ്കിലും തങ്ങളുടെ അംഗീകൃത വിപണന കേന്ദ്രങ്ങള്‍ ഏതൊക്കെ എന്ന് പറഞ്ഞു അവരുടെ വക നോട്ടീസ് സൈറ്റില്‍ കാണും.

01

Advertisements