Narmam
ഓന്തിനെ വളര്ത്തുന്നവന്
വളരെ പഴക്കമുള്ള ഒരു സമസ്യ/പ്രഹേളികയുടെ മലയാളീകരണമാണ് ഇത്.
അഞ്ചു നിറമുള്ള വീടുകള്‍, അവയില്‍ ഓരോന്നിലും വെത്യസ്ഥ സംസ്ഥാനത്തെ ജനങ്ങള്‍, ഓരോത്തര്‍ക്കും വെത്യസ്തമായ വളര്‍ത്തു മൃഗങ്ങള്‍, കുടിക്കുന്നത് വെത്യസ്ഥ പാനീയങ്ങള്‍, വലിക്കുന്നതോ വെത്യസ്ഥ വസ്തുക്കളും.
ചോദ്യം ഇതാണ്. ഓന്തിനെ വളര്‍ത്തുന്നത് ആരാ..
ഉത്തരത്തില്‍ എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് 15 ക്ലൂ താഴെ കൊടുക്കുന്നു.
- ചുവന്ന വീട്ടില്‍ ബംഗാളി ആണ് താമസക്കാരന്.
- നേപാളി വളര്‍ത്തുന്നത് പ്രാവിനെ ആണ്.
- മലയാളി ചായ കുടിക്കുന്നവന് ആണ്
- പച്ച വീട് തവിട്ടുനിറമുള്ള വീടിന്റെ ഇടത്താണ്.
- പച്ച വീട്ടുകാരന് കാപ്പി ആണ് കുടിക്കാറുള്ളത്.
- സിസ്സര്‍ വലിക്കുന്നവന് നായയെ വളര്‍ത്തുന്നുണ്ട്.
- മഞ്ഞ വീട്ടില്‍ താമസിക്കുന്ന ആള് ബീഡി വലിക്കും.
- നടുവിലത്തെ വീട്ടില്‍ താമസിക്കുന്ന ആള് പെപ്സി കുടിക്കും.
- പൂച്ചയെ വളര്ത്തുന്നവന്റെ അയല്‍വാസി 555 വലിക്കാറുണ്ട്.
- പാണ്ടി പാര്‍ക്കുന്നത് ആദ്യത്തെ വീട്ടിലാണ്.
- തത്തയെ വളര്ത്തുന്നവന്റെ അയല്‍വാസി ബീഡി വലിക്കാറുണ്ട്.
- കഞ്ചാവ് വലിക്കുന്ന വ്യക്തിക്ക് ലിംകയോട് ആണ് പ്രിയം.
- ഗജ്ജു എപ്പോഴും ചുരുട്ട് വലിക്കും.
- പാണ്ടിയുടെ അടുത്ത വീടിനു നീലനിറം ആണ്.
- 555 വലിക്കുന്നവന്റെ അയല്‍വാസി ബ്രാണ്ടി കുടിക്കുന്നവനാണ്.
492 total views, 6 views today
Continue Reading