ഓപ്പണ്‍ സോഴ്സിന്റെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റ്
കമ്പ്യൂട്ടര്‍ പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന ഒരു വാചകമാണ് ലിനക്സ് ഒരു ഫ്രീ-യും ഓപ്പണ്‍ സോര്സുമായ സോഫ്റ്റ്വെയര് ആണെന്നും നമുക്ക് എല്ലാവര്ക്കും അതുണ്ടാക്കാന്‍ സഹായിക്കാം എന്നൊക്കെ. അന്നൊക്കെ എന്നേലും പ്രോഗ്രാമിംഗ് ഒക്കെ പഠിച്ചു ലിനക്സ്-നു വേണ്ടി എന്തേലും ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു.
61 total views

കമ്പ്യൂട്ടര്‍ പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന ഒരു വാചകമാണ് ലിനക്സ് ഒരു ഫ്രീ-യും ഓപ്പണ്‍ സോര്സുമായ സോഫ്റ്റ്വെയര് ആണെന്നും നമുക്ക് എല്ലാവര്ക്കും അതുണ്ടാക്കാന്‍ സഹായിക്കാം എന്നൊക്കെ. അന്നൊക്കെ എന്നേലും പ്രോഗ്രാമിംഗ് ഒക്കെ പഠിച്ചു ലിനക്സ്-നു വേണ്ടി എന്തേലും ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്-ല്‍ എഞ്ചിനീയറിംഗ്-നു ഒക്കെ ചേര്‍ന്നു പക്ഷെ അവിടെ വച്ച് പഠിച്ച Operating Systemഎന്ന വിഷയം മനസ്സിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു, ലിനക്സ്-നെ വിട്ടു. പിന്നെ മെനെക്കെടാന്‍ പോയില്ല എന്നതാണ് സത്യം. ആ സമയത്തൊക്കെ ചെറിയ ചെറിയ ഗെയിം-കളും അനാവശ്യമായ പ്രോഗ്രാമോക്കെ ചെയ്തു കൂട്ടുകാരുടെ മുന്നില്‍ ആളാവാനയിരുന്നു ശ്രമം മുഴുവന്‍. എന്ത് ലിനക്സ് എന്ത് ഓപ്പണ്‍ സോര്‍സ് പോകാന്‍ പറ. ഇപ്പോള്‍ പഠിത്തം ഒക്കെക്കഴിഞ്ഞിട്ടു വീട്ടില്‍ ചൊറിയും കുത്തി ഇരുന്നപ്പോയാണ് പഴയ മോഹം വീണ്ടും തലപൊക്കാന്‍ തുടങ്ങിയത്, ലിനക്സ് തന്നെ വേണം എന്നില്ല എതേലും ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയര്-ന്റെ ഭാഗം ആയാല്‍ മതി. ഉടന്‍ തന്നെ ഗൂഗിള്‍ എടുത്തു സെര്‍ച്ച് തുടങ്ങി how to contribute to open source projects. അവസാനം സെര്‍ച്ച് ചെന്ന് നിന്നതോ ഓപ്പണ്‍ സോര്‍സ് ഇന്റെ ഒരു മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റ്-ല്‍ GitHub.
GitHub എന്നതു ഒരുപാട് സോഫ്റ്റ്വെയര് പ്രോജേക്ട്സ് ഹോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വെബ്സൈറ്റ് ആണ്. ഇതുവരെ ഏതാണ്ട് 1,729,253 സോഫ്റ്റ്വെയര് ടെവലപ്പെര്സ് GitHub-ല്‍ അംഗം ആണെന്നാണ് അവര്‍ പറയുന്നത്. അതെ സോഫ്റ്റ്വെയര് ടെവലപ്പെര്സ്-ന്റെ ഒരു സംസഥാന സമ്മേളനം. നമ്മുടെ Linus Torvalds ഒക്കെ GitHub-ല്‍ അംഗം ആണ്. കുടാതെ ഇതുവരെ ഏതാണ്ട് 2,927,041 സോഫ്റ്റ്വെയര് പ്രോജെക്റ്റ്സ്-ഉം അവിടെ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. GitHub-ല്‍ അങ്ങമായാല് നമുക്കും ഇവിടെ ഹോസ്റ്റ് ചെയ്തിരിക്കുന്ന ഓപ്പണ്‍ സോര്‍സ് പ്രോജേക്ട്സ്-ന്റെ ഭാഗമാകാം. jQuery, Ruby on Rails, CakePHP, phpbb അങ്ങനെ പ്രശസ്തമായ ഒരുപാട് ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയര്-കള്‍ നമ്മുക്ക് ഇവിടെ കാണാം. അത് കുടാതെ ലിനക്സ് kernal, perl, gcc, WordPress, Apache HTTP Server, എന്നിവയുടെ മിററും ഇവിടെ കാണാന്‍ കഴിയും. Facebook, Twitter, Microsoft, Mozilla തുടങ്ങിയ വമ്പന്മാരും തങ്ങളുടെ ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയര്-കള്‍ ഇവിടെയാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വെബ്സൈറ്റ്-ല്‍ അംഗം ആകുമ്പോള്‍ അവിടെ ഇങ്ങനെ എഴുതിവച്ചിരിക്കുന്നത് കാണാം You’re joining the smartest companies in the world. അതെ ഫേസ്ബുക്ക്-ഉം ട്വിറ്റെര്‍-ഉം പോലുള്ള കമ്പനികളില്‍ നമ്മള് ജോയിന്‍ ചെയ്യാന്‍ പോകുന്നെന്ന്. ഹോ! കേരളത്തിലെ ആരും അറിയാത്ത ഒരു എഞ്ചിനീയറിംഗ് കോളേജ്-ല്‍ പഠിച്ചിറങ്ങി വിട്ടില്‍ ചൊറിയും കുത്തി ഇരിക്കുന്ന ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം. പക്ഷെ ശമ്പളം ഒന്നും ഇല്ലന്നേ ഉള്ളു. മറ്റു പ്രൊജക്റ്റ്-കളില്‍ ഭാഗം ആകുന്നത് കൂടാതെ നമ്മുടെ ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയര്-കളും നമുക്ക് GitHub-ല്‍ ഹോസ്റ്റ് ചെയ്യാം. GitHub-ല്‍ അങ്ങമായ മറ്റു ടെവലപ്പെര്സ്-നു താല്‍പ്പര്യം ഉണ്ടേല്‍ നമ്മുടെ പ്രൊജക്റ്റ്-ന്റെ ഭാഗമായി നമ്മെ സഹായിക്കാന്‍ കഴിയും എന്നതു തന്നെയാണ് ഗുണം.
GitHub കൂടാതെ ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയര് ഹോസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വേറെയും ഒരുപാട് വെബ്സൈറ്റ്കള് ഉണ്ട്. അവയില്‍ ചിലതാണ് SourceForge, Google Code, CodePlex. SourceForgeല്‍ ഈയുള്ളവനും ഒരു കുഞ്ഞു ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയര് ഹോസ്റ് ചെയ്തിട്ടുണ്ട്. അത്ര വലിയ സോഫ്റ്റ്വെയര് ഒന്നും അല്ല, ജാവയില്‍ പ്രോഗ്രാം ചെയ്ത ചെറിയ ഒരു file splitter and joinerപേര് JFSplit.
എനിക്ക് പ്രോഗ്രാമിംഗ് ഒന്നും അറിയില്ല ഇതു കൊണ്ട് ഓപ്പണ്‍ സോര്‍സ്-നു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റില്ല അത് ഉപയോഗിക്കാനേ പറ്റൂ എന്ന് പറയുന്നവരോട് ഈ മലയാളി ഒന്ന് പറഞ്ഞോട്ടെ. അതു ഉപയോഗിക്കാന്‍ അറിയാമല്ലോ അതു മതി. സംശയമുന്ടെല് മോസില്ല-യുടെ സൈറ്റ്-ല്‍ ഒന്ന് കയറി നോക്കിക്കോ.
ഇനി സോഫ്റ്റ്വയറന്മാരോട്, പ്രോഗാമിംഗ് ഒക്കെ അറിയാം പക്ഷെ എനിക്ക് വയ്യ ഒരു പ്രയോജനവും ഇല്ലാതെ കിടന്നു മെനെക്കെടാന്‍. എനിക്ക് അതിനു സമയവുംമില്ല എന്ന് പാറയുന്നവരും ഉണ്ട്. ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയര്-ന്റെ ഭാഗമായാല്‍ പ്രയോജനം ഇല്ലന്ന് ആര് പറഞ്ഞു. നിങ്ങളുടെ CV-ല്‍ contributed to an open source project എന്നു കണ്ടാല്‍ നിങ്ങക്ക് അത് തീര്‍ച്ചയായും ഗുണം ചെയ്യും. കുടാതെ നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനും, പുതിയ ജോലി നേടാനും ഒക്കെ ചിലപ്പോള്‍ സഹായിച്ചെന്ന് വരാം. ഒന്നുമില്ലേലും ഞാന്‍ കൂടി ചേര്‍ന്നാണ് ഈ സോഫ്റ്റ്വെയര് ഉണ്ടാക്കിയെത് എന്നു പറഞ്ഞു ജാട കാണിക്കാല്ലോ.
ഒഹ് ഇനി എഴുതാന്‍ എനിക്ക് വയ്യ. ഇനി കൂടുതല്‍ വല്ലതും അറിയണമെങ്കില്‍ ഗൂഗിള്‍-ന്റെ സഹായം തേടുക. ഇത് വായിച്ചിട്ട് ആരെങ്കിലും ഒക്കെ ഏതേലും ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയറുകളുടെ ഭാഗമാകാന്‍ ശ്രമിക്കും എന്ന പ്രതീക്ഷയോടെ (ചുമ്മാ പ്രതീക്ഷിക്കാല്ലോ!) ഞമ്മള് നിര്‍ത്തുന്നു.
62 total views, 1 views today
