ഓഫര്‍ – കഥ – ജുവരിയ സലാം
സന്ധ്യാനേരത്ത് ദീപം കൊളുത്തി തിണ്ണയിലിരുന്നു രാമനാമം ജപിക്കുമ്പോഴാണു ഏറ്റവും പുതിയ സിനിമാ ഗാനം മൊബൈല്‍ ഈണത്തില്‍ പാടാന്‍ തുടങ്ങിയത്. ഈ നേരത്തു തന്നെ അശ്രീകരം മുത്തശ്ശി മുഖം ചുളിച്ചു കൊണ്ട് പിറുപിറുത്തു. ജപം പകുതിയില്‍ നിറുത്തി ഫോണ്‍ ചെവിയിലേക്ക് അടുപ്പിച്ചപ്പോള്‍ അങ്ങേതലക്കല്‍ ഒരു കിളിമൊഴി.
79 total views
സന്ധ്യാനേരത്ത് ദീപം കൊളുത്തി തിണ്ണയിലിരുന്നു രാമനാമം ജപിക്കുമ്പോഴാണു ഏറ്റവും പുതിയ സിനിമാ ഗാനം മൊബൈല്‍ ഈണത്തില്‍ പാടാന്‍ തുടങ്ങിയത്. ഈ നേരത്തു തന്നെ അശ്രീകരം മുത്തശ്ശി മുഖം ചുളിച്ചു കൊണ്ട് പിറുപിറുത്തു. ജപം പകുതിയില്‍ നിറുത്തി ഫോണ്‍ ചെവിയിലേക്ക് അടുപ്പിച്ചപ്പോള്‍ അങ്ങേതലക്കല്‍ ഒരു കിളിമൊഴി.
ഇതാ ഞങ്ങളുടെ സ്പെഷ്യല്‍ കസ്റ്റമറായ താങ്കള്‍ക്ക് ഒരു ബംപര്‍ ഓഫര്‍ വാഗ്ദാനം ചെയ്യുന്നു.വെറും ഇരുപത്തൊന്ന് രൂപ റീചാര്‍ജിലൂടെ നിങ്ങള്‍ക്ക് നേടാം തികച്ചും ഫ്രീ. രാത്രി പതിനൊന്ന് മണിമുതല്‍ കാലത്ത് ഏഴുമണിവരേ എല്ലാലോക്കല്‍ കോളുകളും സൗജന്യമായി! ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാന്‍ ദയവായി ഒന്നു അമര്‍ത്തുക.
ഹാവൂ ഒരു നൂറ് രൂപ റീചാര്‍ജ്ജ് ചെയ്യുവാന്‍ അച്ഛനോട് ആയിരം തവണ ഇരക്കണം. ഒരു ഒന്നു അമര്‍ത്തിയാല്‍ തികച്ചും സൗജന്യം. സാധാരണ നേരത്തേ അത്താഴം കഴിഞ് കൂര്‍ക്കം വലിച്ചുറങ്ങുമായിരുന്ന അവളുടെ കണ്ണുകള്‍ മണിപതിനൊന്ന് അടിച്ചപ്പോഴേക്കും വല്ലാതെ ചുവന്നിരുന്നു.
ബംപര്‍ ഓഫറിന്റെ സമയമിതാ തുടങ്ങുകയായി. ആര്‍ക്കു വിളിക്കും? ബന്ധുക്കളെ വിളിച്ച് പാതിരാനേരത്ത് സൗജന്യം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഫ്രീയായി മുട്ടന്‍ തെറി കേട്ടുറങ്ങാം. കിട്ടിയ ഓഫര്‍ പഴാകുകയുമരുത്. സ്വന്തം നമ്പറിന്റെ അവസാനത്തെ രണ്ടക്കം മാറ്റി വിളിച്ചു.
ഒരുപാടൊന്നും അടിക്കേണ്ടിവന്നില്ല ഒഴുക്കന്‍ സ്വരത്തിലുള്ള ഒരു പുരുഷശബ്ദം ഹലോ പറഞ്ഞു. അവള് സ്വയം പരിചയപൊടുത്തി അയാളും. ഗാംഭീരത്തേടെ തന്നെ തന്റെ ഉന്നത ജീവിതനിലവാരത്തെ പറ്റി പറഞ്ഞു കൊണ്ടിരുന്നു അയാള്‍. ഓഫര്‍ കാലം പകുതിയാകുമ്പോഴേക്ക് തന്നെ അവര്‍ പരസ്പ്പരം കാണതെ പ്രണയബദ്ധരായി. പുലരുവേളം തൌദാരത്തിലായ അവള് തലവേദന പറഞ്ഞു പകലുറങ്ങി. ഇങ്ങിനെ ഒരു ബന്ധം തരപ്പെടുത്തി തന്നതിനു മൊബൈല്‍ കമ്പനിക്കാരോട് മനസില്‍ നന്ദി പറഞ്ഞു.
ഓഫര്‍ തീരുന്നതിന്റെ തലേന്നാള്‍ വിളിച്ച് അയാള്‍ വികാരവിക്ഷോഭങ്ങളുടെ തിരതള്ളലുമായി ഇങ്ങനെ പറഞ്ഞു. ഈ സ്നേഹസാമീപ്യത്തെ കണ്ടില്ലന്നു നടിക്കാന്‍ എനിക്കാവില്ല. ഇനികാത്തിരിക്കാന്‍ വയ്യ. താന്‍ ഇറങ്ങിവാ ഞാന്‍ പൊന്നു പോലെ നോക്കാം.
അമാന്തിച്ചു നില്‍ക്കാതെ ഉറങ്ങുന്ന മാതാപിതാക്കളുടെ കാല് തൊട്ടു വന്ദിച്ചു് അവള് വീടുവിട്ടിറങ്ങി. ദാമ്പത്യ സ്വപ്നങ്ങളുടെ സങ്കല്‍പ്പതേരിലേറി അയാള്‍ പറഞ്ഞ സ്ഥലത്തെത്തി. അവിടെയും ഓഫര്‍ കത്തിരിക്കുന്നു. കാമുകന്റെ കൂടെ കൂട്ടുകാരും അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ആദ്യ ഓഫറിലേക്ക് കാല് തെറ്റിയ അവള് രണ്ടാമത്തെ ഓഫറിലേക്ക് മൂക്കും കുത്തി വീഴുക തന്നെ ചെയ്തു.
ഇനി ഒരു ഓഫറിനായി അവള് ബാക്കിയാവുമോ എന്തോ!……
80 total views, 1 views today
