സന്ധ്യാനേരത്ത് ദീപം കൊളുത്തി തിണ്ണയിലിരുന്നു രാമനാമം ജപിക്കുമ്പോഴാണു ഏറ്റവും പുതിയ സിനിമാ ഗാനം മൊബൈല്‍ ഈണത്തില്‍ പാടാന്‍ തുടങ്ങിയത്. ഈ നേരത്തു തന്നെ അശ്രീകരം മുത്തശ്ശി മുഖം ചുളിച്ചു കൊണ്ട് പിറുപിറുത്തു. ജപം പകുതിയില്‍ നിറുത്തി ഫോണ്‍ ചെവിയിലേക്ക് അടുപ്പിച്ചപ്പോള്‍ അങ്ങേതലക്കല്‍ ഒരു കിളിമൊഴി.

ഇതാ ഞങ്ങളുടെ സ്‌പെഷ്യല്‍ കസ്റ്റമറായ താങ്കള്‍ക്ക് ഒരു ബംപര്‍ ഓഫര്‍ വാഗ്ദാനം ചെയ്യുന്നു.വെറും ഇരുപത്തൊന്ന് രൂപ റീചാര്‍ജിലൂടെ നിങ്ങള്‍ക്ക് നേടാം തികച്ചും ഫ്രീ. രാത്രി പതിനൊന്ന് മണിമുതല്‍ കാലത്ത് ഏഴുമണിവരേ എല്ലാലോക്കല്‍ കോളുകളും സൗജന്യമായി! ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാന്‍ ദയവായി ഒന്നു അമര്‍ത്തുക.

ഹാവൂ ഒരു നൂറ് രൂപ റീചാര്‍ജ്ജ് ചെയ്യുവാന്‍ അച്ഛനോട് ആയിരം തവണ ഇരക്കണം. ഒരു ഒന്നു അമര്‍ത്തിയാല്‍ തികച്ചും സൗജന്യം. സാധാരണ നേരത്തേ അത്താഴം കഴിഞ് കൂര്‍ക്കം വലിച്ചുറങ്ങുമായിരുന്ന അവളുടെ കണ്ണുകള്‍ മണിപതിനൊന്ന് അടിച്ചപ്പോഴേക്കും വല്ലാതെ ചുവന്നിരുന്നു.

ബംപര്‍ ഓഫറിന്റെ സമയമിതാ തുടങ്ങുകയായി. ആര്‍ക്കു വിളിക്കും? ബന്ധുക്കളെ വിളിച്ച് പാതിരാനേരത്ത് സൗജന്യം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഫ്രീയായി മുട്ടന്‍ തെറി കേട്ടുറങ്ങാം. കിട്ടിയ ഓഫര്‍ പഴാകുകയുമരുത്. സ്വന്തം നമ്പറിന്റെ അവസാനത്തെ രണ്ടക്കം മാറ്റി വിളിച്ചു.

ഒരുപാടൊന്നും അടിക്കേണ്ടിവന്നില്ല ഒഴുക്കന്‍ സ്വരത്തിലുള്ള ഒരു പുരുഷശബ്ദം ഹലോ പറഞ്ഞു. അവള്‍ സ്വയം പരിചയപൊടുത്തി അയാളും. ഗാംഭീരത്തേടെ തന്നെ തന്റെ ഉന്നത ജീവിതനിലവാരത്തെ പറ്റി പറഞ്ഞു കൊണ്ടിരുന്നു അയാള്‍. ഓഫര്‍ കാലം പകുതിയാകുമ്പോഴേക്ക് തന്നെ അവര്‍ പരസ്പ്പരം കാണതെ പ്രണയബദ്ധരായി. പുലരുവേളം തൌദാരത്തിലായ അവള്‍ തലവേദന പറഞ്ഞു പകലുറങ്ങി. ഇങ്ങിനെ ഒരു ബന്ധം തരപ്പെടുത്തി തന്നതിനു മൊബൈല്‍ കമ്പനിക്കാരോട് മനസില്‍ നന്ദി പറഞ്ഞു.

ഓഫര്‍ തീരുന്നതിന്റെ തലേന്നാള്‍ വിളിച്ച് അയാള്‍ വികാരവിക്ഷോഭങ്ങളുടെ തിരതള്ളലുമായി ഇങ്ങനെ പറഞ്ഞു. ഈ സ്‌നേഹസാമീപ്യത്തെ കണ്ടില്ലന്നു നടിക്കാന്‍ എനിക്കാവില്ല. ഇനികാത്തിരിക്കാന്‍ വയ്യ. താന്‍ ഇറങ്ങിവാ ഞാന്‍ പൊന്നു പോലെ നോക്കാം.

അമാന്തിച്ചു നില്‍ക്കാതെ ഉറങ്ങുന്ന മാതാപിതാക്കളുടെ കാല്‍ തൊട്ടു വന്ദിച്ചു് അവള്‍ വീടുവിട്ടിറങ്ങി. ദാമ്പത്യ സ്വപ്നങ്ങളുടെ സങ്കല്‍പ്പതേരിലേറി അയാള്‍ പറഞ്ഞ സ്ഥലത്തെത്തി. അവിടെയും ഓഫര്‍ കത്തിരിക്കുന്നു. കാമുകന്റെ കൂടെ കൂട്ടുകാരും അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ആദ്യ ഓഫറിലേക്ക് കാല്‍ തെറ്റിയ അവള്‍ രണ്ടാമത്തെ ഓഫറിലേക്ക് മൂക്കും കുത്തി വീഴുക തന്നെ ചെയ്തു.

ഇനി ഒരു ഓഫറിനായി അവള്‍ ബാക്കിയാവുമോ എന്തോ!……

You May Also Like

കൊലവിളിയുടെ താരാട്ട്‌ രണ്ട്‌, കൂട്ടുവിളിക്കുന്നു; കൂട്ടമരണത്തിലേക്ക്‌

പത്ത് വര്‍ഷത്തിനിടയില്‍ ആത്മഹത്യാ നിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കുടുംബ ആത്മഹത്യകള്‍ നടന്നത് 2001 ലും 2007 ലുമായിരുന്നു. 2001 ല്‍ 62 സംഭവങ്ങളിലായി 161പേരും 2007 ല്‍ 39 കേസുകളിലായി 155 പേരും മരിച്ചു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് വീട്ടമ്മമാരാണ്. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 78 ശതമാനവും വിവാഹിതരാണ്. അതില്‍ 15 ശതമാനവും വീട്ടമ്മമാരും.

അയാളുടെ പ്രാര്‍ത്ഥന

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം! മഞ്ഞു മേഘങ്ങളെ വിട്ടു ഉദിച്ചുയരാന്‍ മടിക്കുന്ന സൂര്യനെപ്പോലെ, ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്….കഴിഞ്ഞു പോയ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിന്ന് അടര്‍ന്നു മാറാന്‍ ‍കൂട്ടാക്കാത്ത മനസുമായി അയാള്‍ ഇന്നലെകളിലെ ഓര്‍മകളിലേക്ക് വെറുതെ മനസ്സിനെ പായിച്ചു .

ഒരു ശവ സംസ്കാരത്തിന് മുമ്പ് – ചെറുകഥ

ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു

ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ‘ബിയോണ്ട് ദി ഏൻഡ്’

Rajesh shiva New wind entertainment ന്റെ ബാനറിൽ pgs Sooraj തിരക്കഥയും സംവിധാനവും നിർവഹിച്ച…