ആന്‍ഡ്രോയിഡ് ഫോണ്‍ എന്ന് പറയുമ്പോള്‍ കുറച്ചു ആപ്പുകള്‍ ഒക്കെ വേണം. എങ്കില്‍ അല്ലെ ഒരു രസമുള്ളൂ. പ്ലേ സ്റ്റോറില്‍ കയറി വിവിധയിനം ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും അതില്‍ കണ്ണും നട്ട് ഇരിക്കാനും ഒക്കെ ഒരു രസമാണ് അല്ലെ? പക്ഷെ ഇങ്ങനെ കണ്ണും നട്ട് ഇരിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്ന സമയത്തെ പറ്റി നമ്മള് ചിന്തിക്കാറുണ്ടോ? ഫോണില്‍ ഇങ്ങനെ നിറഞ്ഞു കിടക്കുന്ന ആപ്പുകളില്‍ നമ്മുടെ സമയം കൂടുതല്‍ വലിച്ച് എടുക്കുന്നത് ഏത് ആപ്പാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത് രണ്ടും കണ്ടുപിടിക്കാനും നമുക്ക് പറഞ്ഞു തരാനും മറ്റൊരു ആപ്പ് ഇതാ രംഗത്ത് എത്തി കഴിഞ്ഞു.
“ക്വാളിറ്റി ടൈം” എന്നാണ് ഈ പുതിയ ആപ്പിന്റെ പേര്. സീറോ ഡസ്ക്ടോപ് കമ്പനി പുറത്തിറക്കുന്ന ഈ ആപ്പ് നിങ്ങള്‍ മറ്റു ആപ്പുകളില്‍ ചിലവിടുന്ന സമയവും മറ്റു വിവരങ്ങളും ശേഖരിച്ചു നിങ്ങളുടെ മുന്നില്‍ അതിന്റെ കണക്കുകള്‍ നിരത്തും.
ഈ ആപ്പ് ലഭ്യമാകാന്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാനും സാധിക്കും. പുതിയ അക്കൗണ്ട് ഉണ്ടാക്കിയും നിങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം അക്കൗണ്ട് ഇല്ലാതെയും ഉപയോഗിക്കാം. അക്കൗണ്ട് ഉണ്ടാക്കിയ ശേഷം പിന്നെ സാധാരണ ഗതിയില്‍, രീതിയില്‍ നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുക. ഒരു ഒരാഴ്ച കഴിഞ്ഞു ആപ്പ് തുറന്നു നോക്കുക. ഈ ഒരാഴ്ച സമയത്ത് നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച ആപ്പുകള്‍ ഏത്, എത്ര സമയം, ഏതൊക്കെ സമയം തുടങ്ങി സകല വിവരങ്ങളും “ക്വാളിറ്റി ടൈം” പറഞ്ഞു തരും.
ഇങ്ങനെ ആപ്പുകളെ പറ്റിയുള്ള ഒരു വിവരം കിട്ടുമ്പോള്‍ നമ്മള് കുറച്ചു ഉപയോഗിക്കുന്ന ആവശ്യമില്ലാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്തു കളയാനും ഫോണ്‍ സ്പീഡ് കൂട്ടാനും നമുക്ക് സാധിക്കും.