ഓരോ തോന്നലേയ്…..
രാവിലെ എണീറ്റപ്പോ മുതല്‍ മനസ്സില്‍ ഒരു ചോദ്യം…..
“എന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍……?”
കട്ടന്‍ കാപ്പിയുമായി വന്ന വാമഭാഗത്തിനു എന്റെ ഇരുപ്പു അത്ര സുഖിച്ചില്ല.
“ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ രാവില ആ പറമ്പിലോട്ടിറങ്ങി തൂമ്പയെടുത്ത് നാല് കിള കിളച്ചാലെന്താ മനുഷ്യാ നിങ്ങക്ക്”
‘അത് നിന്റെ അപ്പനോട് ചെന്ന് പറ’ എന്ന് മനസ്സില്‍ പറഞ്ഞു…….അവളോട് പറഞ്ഞ് വെറുതെ എന്തിനാ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കുന്നത്……?
“എടീ പതുക്കെ……ആരെങ്കിലും കേട്ടാല്‍ നാണക്കേടാ, ഒന്നുമല്ലേലും ഞാനൊരു എന്‍ജിനീയര്‍ അല്ലെടീ……”
“ഓ പിന്നെ……ഒരു ഇഞ്ചിനീര്, എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ മനുഷ്യാ”
107 total views

രാവിലെ എണീറ്റപ്പോ മുതല്‍ മനസ്സില്‍ ഒരു ചോദ്യം…..
“എന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍……?”
കട്ടന്‍ കാപ്പിയുമായി വന്ന വാമഭാഗത്തിനു എന്റെ ഇരുപ്പു അത്ര സുഖിച്ചില്ല.
“ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ രാവില ആ പറമ്പിലോട്ടിറങ്ങി തൂമ്പയെടുത്ത് നാല് കിള കിളച്ചാലെന്താ മനുഷ്യാ നിങ്ങക്ക്”
‘അത് നിന്റെ അപ്പനോട് ചെന്ന് പറ’ എന്ന് മനസ്സില്‍ പറഞ്ഞു…….അവളോട് പറഞ്ഞ് വെറുതെ എന്തിനാ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കുന്നത്……?
“എടീ പതുക്കെ……ആരെങ്കിലും കേട്ടാല്‍ നാണക്കേടാ, ഒന്നുമല്ലേലും ഞാനൊരു എന്‍ജിനീയര്‍ അല്ലെടീ……”
“ഓ പിന്നെ……ഒരു ഇഞ്ചിനീര്, എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ മനുഷ്യാ”
മൌനം വിദ്വാനു ഭൂഷണം എന്ന് പണ്ടാരാണ്ടോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു, നമുക്ക് കുടുംബസമാധാനം അല്ലെ വലുത്.
“എടീ നീ ഇങ്ങോട്ടിരുന്നെ” ഞാന്‍ എന്റെ വാക്കുകളില്‍ ഇച്ചിരി തേന്‍ പുരട്ടി…..പഞ്ചാരക്കു ഒടുക്കത്തെ വിലയല്ലേ.
“ഒന്ന് പോയെ, രാവിലെ കൊഞ്ചാന്‍ വന്നേക്കുന്നു” എന്ന് പറഞ്ഞെങ്കിലും പെണ്ണുംപിള്ളയ്ക്കു സുഖിച്ചെന്നു തോന്നുന്നു, അവള് അവിടെ ഇരുന്നു.
“എടീ, ഞാന്‍ ആലോചിക്കുവാരുന്നു…..”
“എന്തോന്ന്….?”
“അല്ലെടീ, എനിക്കെന്താ രാവിലെ ഇങ്ങനെ തോന്നാന്‍”
“എന്ത് തോന്നാന്‍…..?”
“എന്നാലും ഇത്രേം നാള് തോന്നാത്ത ഒരു തോന്നല്‍ ഇപ്പം തോന്നാന്‍ എന്തായിരിക്കും കാരണം”
“ദേ മനുഷ്യാ…..അടുപ്പേ കഞ്ഞി ഇട്ടിട്ടാ ഞാന്‍ വന്നേക്കുന്നേ, എന്നാ കുന്തമാണെന്നു വച്ചാ ഒന്ന് വേഗം പറഞ്ഞു തുലക്ക്”
“അല്ലെടീ, എല്ലാര്ക്കും ചിലപ്പം ഇങ്ങനെ ഒക്കെ ആയിരിക്കും തോന്നിത്തുടങ്ങുന്നെ അല്ലെ….?”
“ദൈവമേ…..നിങ്ങള്‍ രാവിലെ കുളിമുറീലെങ്ങാനും തല ഇടിച്ചു വീണോ?
“അതൊന്നുമാല്ലെടീ…..രാവിലെ എണീറ്റപ്പം മുതലു മനസിലു തോന്നുന്നതാ”
“അതാ പറഞ്ഞേ എന്താന്നു വച്ചാ പറഞ്ഞു തുലക്കാന്‍” സഹധര്‍മ്മിണിയുടെ വാക്കുകളില്‍ സ്നേഹം കൂടിയപ്പോള്‍, കൂടുതല്‍ വഷളാക്കാതെ ഞാന്‍ കാര്യത്തിലേക്ക് കടന്നു.
“എടീ, ഓരോരുത്തര് കഥ എഴുതുന്നു, കവിത എഴുതുന്നു…..”
“അതിന്…..?”
“കാര്‍ട്ടൂണ്‍ വരയ്ക്കുന്നു, ലേഖനങ്ങള്‍ എഴുതുന്നു……”
“ദേ മനുഷ്യാ……”
“എനിക്കെന്താടീ ഇങ്ങനൊന്നും തോന്നാത്തെ…..?”
“ങേ…..?”
“അല്ല, എനിക്കെന്താ അങ്ങിനൊന്നും എഴുതാന്‍ തോന്നാത്തെ എന്നാ എന്റെ തോന്നല്‍”
“അവരെഴുതുന്നെ അവര്‍ക്ക് വിവരമുള്ളത് കൊണ്ട്….ആന വാ പോളിക്കുന്നെ കണ്ടു അണ്ണാന് വാ പൊളിച്ചാ വല്ലോം നടക്കുമോ”
“എന്നാലും എനിക്കും ഇങ്ങനൊക്കെ ഒന്ന് തോന്നെണ്ടതല്ലേടീ…..ഒന്നുമല്ലേല് നിന്റെ കൂടെ ഇത്രേം വര്‍ഷമായി ജീവിക്കുന്നതല്ലേ………”
“ദേ, എന്റെ വാ ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ…..രാവിലെ വന്നേക്കുന്നു, ബാക്കിയുള്ളോരേ മെനക്കെടുത്താന്‍”
“എന്നാലും എന്റെ എടീ…..”
“മിണ്ടാതിരിക്കുന്നുണ്ടോ……” എന്റെ വാ അവള് ഫെവികോള്‍ വച്ചു ഒട്ടിച്ചു.
“ഇപ്പം എനിക്കും ഒരു കാര്യം തോന്നിത്തുടങ്ങി…..” അവളു പറഞ്ഞു “എന്റെ സംശയം ശരിയാണെന്ന്……”
“അതെന്തു സംശയം….”
“നിങ്ങടെ തലേലെ ഒന്ന് രണ്ടു സ്ക്രൂ ഇളകിക്കിടക്കുവാണെന്നു….”
“കാര്യം പറയുമ്പം കളിയാക്കല്ലെടീ….”
“ഞാനും കാര്യമാ പറഞ്ഞെ…..ചന്തേ പോമ്പം കുറച്ചു നെല്ലിക്കാ വാങ്ങിച്ചോണ്ട് വരണം” അതും പറഞ്ഞു ചിരിച്ചോണ്ട് അവള് പോവാന്‍ തുടങ്ങി.
“അ, പോവല്ലെടീ…..നീയിവിടിരി”
“ദേ മനുഷ്യാ മര്യാദക്ക് ഇരുന്നോ, അല്ലേല്‍ അടുക്കളേല് ചിരവ ഇരിപ്പുണ്ട്…..പറഞ്ഞേക്കാം”
ദേഷ്യം വന്നാല്‍ അവള് അതും അതിലപ്പുറവും ചെയ്യുമെന്നറിയാവുന്നത് ഞാന്‍ വീണ്ടും വിദ്വാനായി…….ന്നു വച്ചാല്‍ മിണ്ടാതെ ഇരുന്നു.
“രാവിലെ ഓരോ സൂക്കേടെയ്…..” കാപ്പി ഗ്ലാസുമായി പോകുന്ന പ്രിയതമയെ നോക്കിയിരുന്ന എന്റെ ‘തോന്നല്‍’ അപ്പോള്‍ മറ്റൊന്നായിരുന്നു…..
“ഈ ചിരവക്കു പകരം ഏതു വൈദ്യുതോപകരണം ആണാവോ ഉപയോഗിക്കുന്നത്……. ഇന്നെന്തായാലും അതേലൊരെണ്ണം വാങ്ങിക്കണം. വെറുതെ എന്തിനാ അവള്‍ക്കു ചീത്തപേരു ഉണ്ടാക്കിക്കൊടുക്കുന്നത്………”
108 total views, 1 views today
