ഓരോ നിമിഷവും അമുല്യമാണ്, അത് പാഴാക്കരുത്…

0
413

01

ഓരോ നിമിഷവും അമുല്യമാണ്, അത് പാഴാക്കരുത്..അത് കൊണ്ട് തന്നെ ഈ വില്ലപെട്ട നിമിഷങ്ങള്‍ ഏറ്റുവും നല്ല രീതിയില്‍ ഉപയോഗിച്ച് മികച്ച ഫലം ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനു വേണ്ടി നാം പഠിക്കേണ്ട 6 പടങ്ങള്‍ ഉണ്ട്, മനസിലാകേണ്ട ആറു രഹസ്യങ്ങള്‍ ഉണ്ട്.

1. കുടുത്തല്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുമ്പോള്‍ കുടുത്തല്‍ സമാധാനം.

എല്ലാം നാളത്തെക്ക് മാറ്റി വച്ച് മാറ്റി വച്ച് ജോലികള്‍ കൂമ്പാരമാക്കാതിരിക്കുക. അത് നമുക്ക് ടെന്‍ഷനും പേടിയും മാത്രമേ നല്‍കുകയുള്ളൂ.മറിച്ചു പെട്ടന് ചെയ്യാന്‍ ഉള്ള ജോലികള്‍ പെട്ടെന്ന് ചെയ്യുക, കഴിവതും എല്ലാം കാലേ കൂട്ടി ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുക. വലിയ ജോലികളെ വലുതായി കണ്ടു ഭയപ്പെടുന്നതിനു പകരം അതിനെ ചെറിയ ചെറിയ ജോലികള്‍ ആയി ഭാഗിച്ചു ഓരോന്നോരോന്നായി ആയി ചെയ്ത് തീര്‍ക്കുക.അപ്പൊള്‍ നമുക്ക് മടുക്കുകയും ഇല്ല, പണി കഴിയുകയും ചെയ്യും.

2. സമയത്തെ കുറിച്ച കൃത്യമായ ബോധ്യം വേണം.

സമയം ആര്‍ക്കു വേണ്ടിയും കാത്തിരിക്കില്ല എന്നും, അത് എപ്പോഴും ഓടി കൊണ്ട് ഇരിക്കുമെന്നും ഉള്ള ബോധ്യം നമുക്ക് എപ്പോഴും ഉണ്ടാകണം. പാട്ട് പഠിക്കാനും, ഡാന്‍സ് കളിക്കാനും, ഉറങ്ങാനും, ഉണ്ണാനും ഒക്കെ നമുക്ക് ഈ ഭുമിയില്‍ സമയം ഉണ്ട്, പക്ഷെ അതെല്ലാം ഒരു അളവില്‍ മാത്രം. ആ അളവ് കഴിഞ്ഞു പോയാല നമ്മള്‍ സമയത്തിന് പിന്നില്‍ ആകും. അത് കൊണ്ട് തന്നെ കൃത്യമായ രീതിയില്‍ നമ്മുടെ ജോലികള്‍ നാം സമയാനുസൃതമായി ക്രമികരിക്കുകയും ചെയ്ത് തീര്ക്കുകയും വേണം.

3. സമയത്തിനു ‘പണി’ തീര്‍ക്കണം.

സമയത്തെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നലോ, സമയത്തിനു അനുസരിച്ച് ജോലികള്‍ ക്രമികരിച്ഛലോ ഒന്നും ‘ജോലി’ കഴിയുന്നില്ല. ഈ ജോലികള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കുവാന്‍ സാധിച്ചാലെ ഉപയോഗം ഉള്ളു. എന്ത് ജോലിയണെങ്കിലും ഏറ്റെടുത്താല്‍ കൃത്യ സമയത്തിനകത്ത് ചെയ്തു തീര്‍ക്കണം. എന്ത് എപ്പോ ചെയണം എന്നും, എന്തൊക്കെ എപ്പോള്‍ ഒക്കെ ഒഴിവാക്കാം എന്നും വ്യക്തമായ കണക്കു കൂട്ടലുകള്‍ ഇവിടെ വളരെ അത്യാവശ്യമാണ്.

4. സമയം ‘പാഴാക്കരുത്’.

ഒരുപാട് സമയം ഉണ്ടെന്നു കരുതി, അലെങ്കില്‍ കുറച്ച നേരം ‘ഫ്രീ’ ആണെന്ന് കരുതി, സമയത്തെ പാഴാക്കി കളയരുത്. മീന്‍ പിടിച്ചും, വള്ളം തോഴയാന്‍ പോയും ഒക്കെ വെറുതെ സമയത്തെ പാഴാക്കി കളയുന്നതിനു പകരം അത് സമൂഹത്തിന്റെ നന്മയ്ക്കായി അലെങ്കില്‍ നമ്മുടെ ആദര്‍ശങ്ങളെ ഉയര്‍ത്തി പിടിക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഉപയോഗിക്കുക.

5. ജോലി വീതിച്ചു ചെയ്യുക

വലിയ ജോലികള്‍ ഒറ്റിയ്ക്ക് ചെയുക പ്രയാസം തന്നെയാണ്. ഈ അവസരത്തില്‍ ജോലി ചെറിയ ചെറിയ ഭാഗങ്ങള്‍ ആക്കി വീതിച്ചു പലരും പല ജോലി ചെയ്തു നമുക്ക് ആ ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

6. എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ‘റെഡി’ ആയിരിക്കണം.

ബസ് കാത്തിരുന്നും, സിനിമ കൊട്ടകയില്‍ ടിക്കറ്റിനു ക്യു നിന്നും നാം എത്ര സമയം ആണ് പാഴാക്കുന്നത്. ഈ അവസരങ്ങളില്‍ ഒക്കെ നാം എന്തെങ്കിലും ചെയ്യാന്‍ ‘റെഡി’ ആയിരിക്കണം. ഒരു പുസ്തകം വായിക്കാനോ, ഇന്റര്‍നെറ്റില്‍ ഒരു പുതിയ സംഗതിയെ പറ്റി പഠിക്കണോ അങ്ങനെ എന്തെങ്കിലും ചെയ്തു നാം നമ്മളെ തന്നെ എപ്പോഴും അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കണം.