ഓര്‍ഡര്‍ ചെയ്തത് സാംസങ്ങ് സ്മാര്‍ട്ട്‌ ഫോണ്‍; കിട്ടിയതാകട്ടെ വിം ബാര്‍ സോപ്പും – ചിത്രങ്ങള്‍ കാണാം

196

01

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന്‍ ആയ ലക്ഷ്മി നാരായണ്‍ കൃഷ്ണമൂര്‍ത്തി തന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകരാന്‍ വേണ്ടിയാണ് ഏതാണ്ട് എണ്ണായിരത്തോളം വില വരുന്ന സാംസങ്ങ്ഗാലക്സി കോര്‍ 2 ഡ്യുവോസ് സ്മാര്‍ട്ട്‌ ഫോണ്‍ സ്നാപ് ഡീളിലൂടെ ഓര്‍ഡര്‍ ചെയ്തത്.

02

എന്നാല്‍ ദിവസങ്ങള്‍ കാത്തിരുന്ന ശേഷം പോസ്റ്റല്‍ ആയി ലഭിച്ച പെട്ടി തുറന്നപ്പോള്‍ മൂര്‍ത്തി സര്‍ ഞെട്ടിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ, സോപ്പ് കട്ടയായിരുന്നു സാംസങ്ങിന്റെ ലേബല്‍ പതിച്ച സ്നാപ് ഡീലില്‍ നിന്നും അയച്ച ആ പെട്ടിയില്‍ ഉണ്ടായിരുന്നത്.

03

04

വിം ബാര്‍ സോപ്പിന്റെ കൂടെ ഒരു ഉരസുകല്ല് കൂടി കണ്ടതോടെ കൃഷ്ണമൂര്‍ത്തി സാറിന്റെ ക്ഷമ നശിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ. കക്ഷി അവയുടെ ചിത്രങ്ങള്‍ എടുത്ത് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അങ്ങ് പോസ്റ്റി. അതോടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റ്‌ ഏതാനും മണിക്കൂറുകള്‍ കൊണ്ട് സ്നാപ് ഡീല്‍ അധികൃതരും കണ്ടു.

05

06

സംഗതി പന്തിയല്ലെന്ന് ബോധ്യമായ സ്നാപ് ഡീല്‍ കൃഷ്ണമൂര്‍ത്തി സാറിന് ക്ഷമാപണത്തോട് കൂടിയുള്ള ഒരു മെയില്‍ അയച്ചു. കൂടെ കാശ് മടക്കി നല്‍കാം എന്നുള്ള ഓഫറും.

കൃഷ്ണമൂര്‍ത്തി സാറിന്റെ പ്രശ്നങ്ങള്‍ അവസാനിച്ചെങ്കിലും ഇങ്ങനെ ഉപഭോക്താക്കള്‍ ബുക്ക് ചെയ്യുന്ന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് അയച്ചു കൊടുക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളുടെ സപ്ലയര്‍ പാര്‍ട്ണര്‍മാരെ എങ്ങിനെയാണ് വിശ്വസിക്കുക എന്നാണിപ്പോള്‍ ഓണ്‍ലൈന്‍ ലോകം ചോദിക്കുന്നത്. സ്നാപ് ഡീലില്‍ നിന്നും തനിക്കയച്ച കത്തിന് വിശദമായി തന്നെ കൃഷ്ണമൂര്‍ത്തി സര്‍ മറുപടി അയച്ചിരുന്നു. അത് കൂടി ഒന്ന് വായിച്ചേക്കാം.