ഓര്‍മചെപ്പ്…
ഓര്‍മ്മയുടെ മഞ്ചാടികുരുക്കള് പെറുക്കി അടുക്കി ഒരു ചെപ്പിനുള്ളില്‍ സൂക്ഷിക്കുകയാണ് അവള്. വല്ലപ്പോഴും അതെടുത്തു പൊടി തുടച്ചു വയ്ക്കാന്‍ ഒരു സുഖമാണ്. നോവുള്ള സുഖം.അവയില്‍ നല്ലതും തീയതും ഉണ്ട്. ഒരിക്കലും മനസ്സിലേക്ക് തിരിച്ചു വരരുതേ എന്ന് ആഗ്രഹിക്കുന്നവ പോലും.
68 total views
ഓര്‍മ്മയുടെ മഞ്ചാടികുരുക്കള് പെറുക്കി അടുക്കി ഒരു ചെപ്പിനുള്ളില്‍ സൂക്ഷിക്കുകയാണ് അവള്. വല്ലപ്പോഴും അതെടുത്തു പൊടി തുടച്ചു വയ്ക്കാന്‍ ഒരു സുഖമാണ്. നോവുള്ള സുഖം.അവയില്‍ നല്ലതും തീയതും ഉണ്ട്. ഒരിക്കലും മനസ്സിലേക്ക് തിരിച്ചു വരരുതേ എന്ന് ആഗ്രഹിക്കുന്നവ പോലും.
അവളെ എന്നും ഒരു സ്വപ്ന ജീവിയായിട്ടാണ് കണക്കാക്കിയിരുന്നത് .
താന്‍ ഒരു സ്വപ്നജീവിയാണോ?
അതെ, അവളുടെ ലക്ഷ്യങ്ങളും,ആഗ്രഹങ്ങളും ഒക്കെ ഇപ്പോള്‍ വെറും സ്വപ്നങ്ങള്‍ മാത്രമാണ്..
ഇതിനെ ഒരു അത്യാഗ്രഹമായി കാണുന്നവരോട് അവള്‍ക്കു ഒന്നേ പറയാനുള്ളൂ.ഒരിക്കലും ആരും തന്റെ മനസ്സിനെ അറിയാന്‍ ശ്രമിച്ചിരുന്നില്ല. ആരെയൊക്കെയോ സംതൃപ്തിപ്പെടുത്താന്‍,ആരുടെയൊക്കെയോ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ വേണ്ടി ആടിക്കൊടുക്കേണ്ടി വന്ന ഒരു പാവ.
‘എല്ലാം നിന്റെ നന്മയ്ക്ക് വേണ്ടി അല്ലെ..? അതുകൊണ്ട് നിനക്ക് എന്തെങ്കിലും കുഴപ്പം പറ്റിയോ..??
ഇല്ല. ഒരു കുഴപ്പവും പറ്റിയില്ല. എല്ലാ സുഖ സൌകര്യങ്ങളോടും കൂടി തന്നെ ആണ് താന്‍ ജീവിക്കുന്നത്. എങ്കിലും,ഒരു ,’പക്ഷെ…’, എന്നും അവിടെ അവശേഷിക്കുന്നു.
പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍,ആഗ്രഹിച്ച മാര്‍ക്ക് കിട്ടിയ സന്തോഷത്തില്‍ ,ആരോടൊക്കെ പറഞ്ഞാലാണ്, അധികമാവുകാന്നു കരുതി ഓടി നടന്ന ഒരു 15 വയസ്സുകാരി അവളുടെ ഓര്‍മയിലേക്ക് വന്നു.ആഗ്രഹിച്ചതുപോലെ, ഇഷ്ട വിഷയം കണക്കിന് തന്നെയാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയതും.
അവള് ഉറപ്പിച്ചു,തന്റെ ഭാവി കണക്കിന്റെ മായ ലോകത്ത് തന്നെ.ജീവിത ലക്ഷ്യങ്ങളുടെ ഒരു കൊട്ടാരം തന്നെ അവള് പടുത്തുയര്‍ത്തി.പക്ഷെ,അതൊന്നും മനസിലാക്കാനോ,ചോദിക്കാനോ ആരുമുണ്ടായില്ല.വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്ന,മെഷീനുകളുടെയും കമ്പ്യൂട്ടര്ന്റെയും ലോകത്തില്‍ അവളും തളയ്ക്കപെട്ടു. തന്റെ സാമ്രാജ്യം അല്ല എന്നറിഞ്ഞിട്ടു കൂടി,വളരെ പതുക്കെ ആ ലോകവുമായി അവള് പോരുത്തപെട്ടു തുടങ്ങി.പിന്നീടു അവളുടെ ലക്ഷ്യം ഒരു ജോലി ആയിരുന്നു.പക്ഷെ അതും ഉത്തരം കിട്ടാത്ത ഒരു കടംകഥ പോലെ ഇന്നും അവശേഷിക്കുന്നു.
‘പഠിക്കുന്ന എല്ലാവര്ക്കും ജോലി കിട്ടണം എന്നുണ്ടോ.?, ഇല്ല.’ പലരും അവളോട് ചോദിച്ചു..
ആ ന്യായികരണം അവളുടെ മനസ്സിനെ ഇപ്പോള്‍ പറഞ്ഞു പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
ഈ വഴിത്താരകളിലെ നല്ല കുറെ സൌഹൃദങ്ങള്‍ ആണ് അവളുടെ ജീവിതത്തിലെ സമ്പാദ്യം.
അവളെ ഞെട്ടിച്ചു കൊണ്ട് അടിച്ച , പ്രഷര്കുക്കെര്ന്റെ വിസില്‍ അവളെ ഓര്‍മയില്‍ നിന്ന് ഉണര്‍ത്തി. ഒഴികിയെത്തിയ ഓര്‍മകളെ, വീണ്ടും ചെപ്പിനുള്ളില്‍ ആക്കി,ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് അവള് തിരിച്ചെത്തി.
69 total views, 1 views today
