fbpx
Connect with us

Travel

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര

ബംഗളൂരിനടുത്ത് ഹൊസുരില്‍ എം ബി എ ക്ക് പഠിച്ചിരുന്നപ്പോള്‍ രണ്ടു വര്ഷം സ്ഥിരമായി ഇടയ്ക്കും തലക്കുമായി ഞാനൊരു തീവണ്ടി യാത്രക്കാരനായിരുന്നല്ലോ എന്ന കാര്യം ഓര്ത്തപ്പോഴാണ് അതേക്കുറിച്ച് എന്തെങ്കിലും ഒന്നെഴുതണമെന്ന് തോന്നിയത്‌.

 76 total views

Published

on

ബംഗളൂരിനടുത്ത് ഹൊസുരില്‍ എം ബി എ ക്ക് പഠിച്ചിരുന്നപ്പോള്‍ രണ്ടു വര്ഷം സ്ഥിരമായി ഇടയ്ക്കും തലക്കുമായി ഞാനൊരു തീവണ്ടി യാത്രക്കാരനായിരുന്നല്ലോ എന്ന കാര്യം ഓര്ത്തപ്പോഴാണ് അതേക്കുറിച്ച് എന്തെങ്കിലും ഒന്നെഴുതണമെന്ന് തോന്നിയത്‌.

ഓര്‍മ്മകളിലേക്ക് ചൂളം വിളിച്ചുള്ള ആ ട്രെയിന്‍ യാത്രയെ എങ്ങനെ വര്‍ണ്ണിച്ചു തുടങ്ങണം എന്നൊരെത്തും പിടിയും കിട്ടിയിരുന്നില്ല. പട്ടാമ്പിയില്‍ നിന്നും കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസ്സഞ്ചരില്‍ വലിഞ്ഞു കയറി കോയമ്പത്തൂര്‍ വരെ വെറും മൂന്ന് മണിക്കൂര്‍ നീളുന്ന യാത്ര. അത് കൊണ്ട് തന്നെ, മറ്റുള്ളവരോട് സംസാരിച്ച് സമയം കളയാന്‍ മിനക്കെടാതെ നേരെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കും. പുറത്ത് വള്ളുവനാടന്‍ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന വയലേലകളും കുന്നുകളും കരിമ്പനക്കൂട്ടങ്ങളും തെങ്ങുകളും കാണാം. വിളഞ്ഞു നില്ക്കുന്ന പാടം ഒരു ഭാഗത്തും മെലിഞൊട്ടി മന്ദമന്ദം ഒഴുകുന്ന ഭാരതപ്പുഴ മറുഭാഗത്തുമായി ഇതിനു രണ്ടിനും നടുവിലൂടെയുള്ള മണിക്കൂറുകള്‍ നീണ്ട ഒരു യാത്ര.

പുഴയിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ തോന്നും മറുഭാഗത്ത്‌ പോയിരുന്ന്‍ വയലേലകളുടെയും കുന്നുകളുടെയും ഭംഗി ആസ്വദിക്കണമെന്ന്. കുന്നും മലയും പാടവും തോടും പുഴയും കഴിഞ്ഞ് ട്രെയിന്‍ പിന്നീട് കടന്നു പോകുന്നത് കാടുകളിലൂടെയാണ്. പാലക്കാടന്‍ സഹ്യ സാനുക്കള്‍ വകഞ്ഞു മാറ്റിപ്പോകുമ്പോള്‍ ഞങ്ങള്‍ ഓടിച്ചെന്ന്‍ വാതില്ക്കല്‍ പോയി കമ്പിയില്‍ പിടിച്ചു മല മുകളിലേക്ക് നോക്കി നില്ക്കും .

തിങ്ങി നിറഞ്ഞ കാര്മേഘങ്ങള്‍ കൂട്ടം കൂട്ടമായി മലയിടുക്കുകളിലൂടെ മലയെ തൊട്ടുരുമ്മി സഞ്ചരിക്കുന്നത് കാണുമ്പോള്‍ അവിടെയിറങ്ങി ആ മല മുകളിലേക്ക് കയറിപ്പോയാലോ എന്നാശിച്ചു പോവും..

മലയും കാടും താണ്ടി ചൂളം വിളിച്ചു ട്രെയിന്‍ കേരളത്തിന്റെ അതിര്ത്തി യും വിട്ട് തമിള്‍ നാട്ടിലേക്ക്‌ കടന്നാല്‍ ഭാഷാ വര്ണ്ണ വേഷ വിധാനങ്ങള്‍ മാറുന്നതിനനുസരിച്ച് ഭൂപ്രകൃതിയും മാറുന്നുവെന്ന് മനസ്സിലാക്കാം. ഹരിതാഭമായ പാലക്കാടന്‍ ഭൂ പ്രദേശങ്ങളിലൂടെയുള്ള യാത്ര കൊണ്ടെത്തിക്കുന്നത് തമിള്നാട്ടിലെ മൊട്ടക്കുന്നുകളിലേക്കും വരണ്ടുണങ്ങിയ പാടശേഖരങ്ങളിലേക്കുമാണ്.

Advertisementഅങ്ങിങ്ങ് മൊട്ടക്കുന്നുകളും അതിനു മേലെ ഒരാള്പൊക്കം മാത്രം വരുന്ന കൊച്ചു കൊച്ചു മരങ്ങളും അതിനും മേലെ തൂങ്ങി നിന്നാടുന്ന കുരങ്ങുകളും നമുക്ക് നല്കുന്ന കാഴ്ച വ്യത്യസ്ഥമാണ്‌. മഴക്കാറുകളും മഴയും ഈ കുന്നുകള്ക്കും പാടശേഖരങ്ങള്ക്കും അന്യമാണെന്ന് തോന്നുന്നു. മഴ പെയ്തൊഴിഞ്ഞ പാലക്കാടന്‍ ഗ്രാമീണ ഭംഗിയില്‍ നിന്നും ഊഷരതയിലേക്കുള്ള ഒരു വിരസമായ യാത്ര. ട്രെയിനിലിരുന്നു നോക്കിയാല്‍ പ്രാചീനകാലത്തെ അനുസ്മരിപ്പിക്കുന്ന ഗ്രാമീണ ജനതയെ കാണാം. നമ്മള്‍ നൂറ്റാണ്ടുകള്‍ പിന്നോട്ടോടിപ്പോയോ എന്ന് സംശയിച്ചു പോവും ആ ഗ്രാമീണരെ കണ്ടാല്‍..
പലയിടത്തും ചോളവും സൂര്യകാന്തിയും വിളഞ്ഞു നില്ക്കുന്നത്‌ കാണാം. ഒഴുക്കില്ലാതെ നില്ക്കുന്ന ഒരു ചെറിയ തടാകത്തിന് ചെറിയ ഒരു തടയണ കെട്ടി വെള്ളം തടഞ്ഞു നിര്ത്തിയിരിക്കുന്ന കാഴ്ച കണ്ടാല്‍ വെറുതെ മൂക്കത്ത് വിരല്‍ വെച്ച് പോകും. സൂര്യന്‍ പടിഞ്ഞാറു പോയ്‌ മറയുമ്പോഴായിരിക്കും തമിള്നാ്ടന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്ര. ഗ്രാമങ്ങള്‍ ചെന്ന് ചേരുന്നത് നഗരങ്ങളിലേക്കാണ്. ഓരോ നഗരങ്ങളും അവസാനിക്കുമ്പോള്‍ വീണ്ടും ഗ്രാമങ്ങളിലേക്ക്‌ പ്രവേശിക്കും. ഗ്രാമങ്ങളും നഗരങ്ങളും മാറി മാറി മണിക്കൂറുകള്‍ നീളുന്ന യാത്ര..

നഗരക്കാഴ്ചകള്‍ ഗ്രാമക്കാഴ്ചകള്ക്ക് ‌ നേര്‍ വിപരീതമാണ്. സായാഹ്നസവാരി നടത്തുന്ന മദ്ധ്യവയസ്ക്കരും ഗ്രൗണ്ടില്‍ തിമിര്ത്തു കളിക്കുന്ന കുട്ടികളും റെയില്വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേ ചാരുബഞ്ചില്‍ കാറ്റ് കൊള്ലാനിരിക്കുന്ന ദമ്പതികളും വേറിട്ട കാഴ്ചകളാണ്. ഈ നഗരങ്ങളും മുമ്പ്‌ കണ്ട ഗ്രാമങ്ങളും എങ്ങനെ വികസനത്തിന്റെ കാര്യത്തില്‍ രണ്ടു തട്ടിലായി എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.

ഗ്രാമക്കാഴ്ചകള്‍ ചെറുതായി ഒന്ന് വര്ണ്ണിച്ചാല്‍ വായിക്കുന്നവര്ക്ക് മനസിലാക്കാം അതെന്താണെന്ന്. തമിള്‍ നാട്ടില്‍ എവിടെയും പുതുതായി വരുന്നവരോട് അവിടെയുള്ള മലയാളികള്‍ നല്കുന്ന ഒരു മുന്നറിയിപ്പുണ്ട്. കാലുകള്‍ കൂട്ടി വെച്ച് നടക്കണട്ടോ..

ഇത് കേട്ട പുതുമുഖം അതെന്തിനാ എന്ന് തിരിച്ചു ചോദിക്കും

Advertisementഇല്ലെങ്കില്‍ കാലിന്റെ ഇടയിലൂടെ ടി വി എസ് പോവും..അത് കൊണ്ടാ..സൂക്ഷിക്കണം. അമ്പരപ്പ്‌ പൊട്ടിച്ചിരിയിലേക്ക് വഴി മാറുമ്പോഴേക്കും ഈ പുതിയ മലയാളി തമിള്‍ നാടിനെ ഏകദേശം മനസ്സിലാക്കിക്കഴിഞ്ഞിരിക്കും.

ഈ ടി വി എസ് വീരന്മാരാണ് ഗ്രാമ വീഥികളെ കോരിത്തരിപ്പിച്ചു മൂളിപ്പറക്കുന്നത്. തൊട്ടരികിലൂടെ സൈക്കിള്‍ പോയാല്‍ ഇവരൊന്നു വെട്ടിക്കും പിന്നെ രജനി സ്റ്റൈലില്‍ മുടിയൊന്നു കോതി വീണ്ടും പറ പറക്കും. കാളവണ്ടികളും കഴുതവണ്ടികളും ഈ ഗ്രാമങ്ങളെ കേരളീയ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ചാണകം മെഴുകിയ മുറ്റങ്ങള്‍, പഴയ മണ്ണെണ്ണ മോട്ടോറുകള്‍, രണ്ടു മുറികളില്‍ ഒതുങ്ങുന്ന നമ്മുടെ പാചകപ്പുരയോളം വരുന്ന വീടുകള്‍, തൊട്ടു ചേര്ന്ന് മറ്റൊരു ചെറിയ പുര. വീടുകള്ക്ക് മുന്നില്‍ അസുരന്മാരുടെയും ദേവന്മാരുടെയും ഒട്ടും ഭംഗിയില്ലാത്ത ധീര്ഘകായ പ്രതിമകള്‍. മറ്റൊരു കാഴ്ച കൊച്ചു കൊച്ചു കുന്നുകളും അതിനു മേലേക്ക്‌ കയറിപ്പോകാനുള്ള പടിക്കെട്ടുകളുമാണ്. ഈ പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നത് ഏതെങ്കിലും അമ്പലത്തിലേക്കായിരിക്കും.

കുളിക്കാന്‍ മടി പിടിച്ചു നടക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും. ഇവരെ കുറ്റം പറയാനും പറ്റില്ല. വെള്ളം അവര്ക്ക് അമൃതാണ്. കേരളത്തിലെ പോലെ തുള്ളിക്കൊരു കുടം മഴ പെയ്യുന്ന സ്ഥലങ്ങളല്ല ഇതൊന്നും. മഴ ഇവര്ക്ക്‌ ഒരതിഥി മാത്രം. വല്ലപ്പോഴും വരുന്ന, വന്നാല്‍ അധികം തങ്ങാത്ത ഒരതിഥി! മഴക്ക് വേണ്ടി ഇവര്‍ കഴുതക്കല്യാണം നടത്താറുണ്ട്.

ഈ കഴുതക്കല്യാണത്തെ ഞങ്ങളുടെ പ്രൊഫസര്‍ ശ്രി ധനരാജ് ആക്ഷേപിച്ചതിങ്ങനെയാണ്. കഴുതകള്‍ തമ്മില്‍ കല്യാണം നടക്കുമ്പോള്‍ മഴക്കാറുകള്ക്ക് സന്തോഷമാവും. അങ്ങനെ അവര്‍ സന്തോഷാശ്രുക്കള്‍ വര്ഷിക്കുകയും മഴ കൊണ്ട് തമിള്‍ നാട് മൊത്തം നിറയുകയും ചെയ്യും. Foolish people, doing all these nonsense എന്നും പറഞ്ഞ് പുള്ളി ചിരിക്കും. ഇത്രയുമാണ് ഗ്രാമങ്ങളെ പറ്റി എഴുതാനുള്ളത്.

Advertisementപാലക്കാട് കഴിഞ്ഞാല്‍ ആദ്യം വരവേല്ക്കു ന്നത് മെട്രോ സിറ്റിയായ കോയമ്പത്തൂര്‍ തന്നെയാണ്. കോയമ്പത്തൂര്‍ അറിയപ്പെടുന്നത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നാണ്. അവിടെക്കാണുന്ന എല്ലാ ട്രാന്സ്പോ്ര്ട്ട്ര വാഹനങ്ങളും ഈ നാമം ഒരലങ്കാരമായി വണ്ടികളുടെ മുന്നിലും പിന്നിലും എഴുതിക്കണ്ടിട്ടുണ്ട്. അവര്‍ ആ വിശേഷണത്തില്‍ അഭിമാനിക്കുന്നു എന്ന് തോന്നുന്നു. ഇവിടെ നിന്നും കോവൈ -ബാംഗ്ലൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസിലാണ് ഇനിയുള്ള യാത്ര. ഈ നഗരം കഴിഞ്ഞാല്‍ പിന്നെ തിരുപ്പൂര്‍, ഈറോഡ്‌, സേലം, ധര്മപുരി എന്നീ നഗരങ്ങളിലൂടെയാണ് ഇന്റര്സിറ്റി എക്സ്പ്രസ് മുന്നേറുക. ധര്മപുരിയും കഴിഞ്ഞ് ഹൊസൂര്‍ വരെ ഇരുട്ടിലൂടെയാണ് യാത്ര. സൂര്യന്‍ അസ്തമിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കുമ്പോഴായിരിക്കും ധര്മപുരി എത്തുന്നത്. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ഭീമാകാരമായ മലകളും അഗാധമായ കൊക്കകളും അരുവികളും നമ്മെ വരവേല്ക്കും. മലയിടുക്കുകളിലൂടെയുള്ള റയില്‍ പാളങ്ങള്‍ മാത്രം തൂങ്ങുന്ന പാലങ്ങളിലൂടെ പോകുമ്പോള്‍ ഹൃദയം പടപടാന്നടിക്കും.

സൂര്യനസ്തമിക്കുന്നതോടെ പുറത്തെ കാഴ്ചകളെ കൂരിരുള്‍ വിഴുങ്ങും. പിന്നെ മെല്ലെ വാതില്പ്പ ടിയില്‍ നിന്നും ഇരിപ്പിടത്തിലേക്ക് മടങ്ങും. അങ്ങിങ്ങ് പൊട്ടു പോലെ ബള്ബുകള്‍ പ്രകാശിക്കുന്നത് കാണാം. വീടുകള്‍ തിങ്ങി നിറഞ ഭാഗത്തെത്തുമ്പോള്‍, മിന്നാമിന്നിക്കൂട്ടങ്ങള്‍ പോലെ തോന്നിപ്പോകും. ഇരുട്ടില്‍ തെളിയുന്ന ആ കൊച്ചു കൊച്ചു വിളക്കുകള്‍ നയനാനന്ദകരമാണ്.

എനിക്കിറങ്ങേണ്ടത് ബാഗ്ലൂരിനു തൊട്ടു മുമ്പ്‌ ഹൊസൂര്‍ എന്ന സ്ഥലത്താണ്. തണുത്ത കാറ്റടിക്കുമ്പോള്‍ ഞങ്ങള്‍ ഊഹിക്കും ഹൊസൂര്‍ എത്തിയെന്ന്. ലിറ്റില്‍ ഇംഗ്ലണ്ട് എന്ന് വിളിപ്പേരുള്ള ഹോസൂരില്‍ കൊടും തണുപ്പാണ്.

എനിക്കിറങ്ങേണ്ട അടയാളം ഒരു കുന്നും ആ കുന്നിനു മേലെയുള്ള അമ്പലത്തില്‍ നിന്നുമുള്ള വിളക്കുകകളുമാണ്. ട്രെയിനിന്റെ വലത്തു ഭാഗത്ത്‌ നിന്നാല്‍ ഈ കാഴ്ച കാണാം. അങ്ങ് ദൂരെ നിന്നെ ആ കുന്നും ദീപങ്ങളും കണ്ടാല്‍ ഞങ്ങള്‍ ബാഗും തൂക്കി വാതില്‍പ്പടിയില്‍ ഇറങ്ങാന്‍ തയാറായി നില്ക്കും .
ഇനി ഹൊസൂര്‍ ബസ്‌ സ്റ്റാന്ഡിങലേക്ക് ഓട്ടോ പിടിച്ചുള്ള യാത്ര…പിന്നെ ഞങ്ങളുടെ ഗോള്ഡാന്‍ റസ്റ്റോറന്റില്‍ കയറി ഒന്നാന്തരം ബീഫും തട്ടി റൂമിലേക്ക്‌ ലാ ലാ ലാ പാടി നടക്കണം.. അവിടെയെത്തുമ്പോള്‍, ജേഷ്ടന്‍ കുഞ്ഞുമോന്‍ വരവേല്ക്കും ….

Advertisementഎന്നെ വരവേറ്റു…കുഞ്ഞുമോനായിരുന്നില്ല, ഹമീദ്‌…ഞങ്ങളുടെ ഹോട്ടലിലെ കുക്ക്- ഒരു നടുക്കുന്ന വാര്ത്തയും കൊണ്ട്.
കടല്‍ ഭൂമിയിലേക്ക് കയറി ലക്ഷങ്ങള്‍ മരിച്ച വാര്ത്തയുമായി..

അതെ, ലോകം മുഴുവന്‍ നാശം വിതച്ച സുനാമി എന്ന രാക്ഷസ അലൈകള്‍ തമിള്‍ നാട്ടിലും താണ്ടവമാടിയപ്പോള്‍ ഞാന്‍ തമിള്‍ നാടിന്റെ് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള എന്റെ് പതിവ്‌ തീവണ്ടി യാത്രയിലായിരുന്നു.

 77 total views,  1 views today

AdvertisementAdvertisement
Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment10 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment10 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment10 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment10 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment10 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment10 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space13 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India14 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment14 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment16 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment17 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment23 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment23 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement