Featured
ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ ഒരു ഓണ്‍ലൈന്‍ സെമിത്തേരി!
ഈ വെബ്സൈറ്റ് അതിന്റെ ഉപഭോഗ്താക്കള്‍ക്ക് തങ്ങളുടെ പ്രിയപെട്ടവരുടെ ഓര്‍മ്മകള്‍ എക്കാലത്തേയ്ക്കും സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും സൗകര്യം ഒരുക്കുന്നു. വരും തലമുറകള്‍ക്ക് തങ്ങളുടെ പൂര്വികന്മാരെ കുറിച്ച് അറിയുന്നതിനും ഈ വെബ്സൈറ്റ് സഹായകമാവുന്നു. അനുസ്മരണ ദിനങ്ങളില്‍ പ്രിയപെട്ടവരുടെ ഓണ്‍ലൈന്‍ കല്ലറകള്‍ക്ക് മുന്പില് പുഷ്പങ്ങള്‍ അര്‍പ്പികാനും മെഴുകുതിരികള്‍ കത്തിക്കാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓര്‍മ്മകള്‍ പങ്കു വയ്ക്കാനുമുള്ള സംവിധാനവും ഇതില്‍ ഉണ്ട്. ഈ സേവങ്ങള്‍ എല്ലാം തികച്ചും സൗജന്യമാണ്.
ഓണ്‍ലൈന്‍ ആയി തന്നെ അനുസ്മരണാ ചടങ്ങുകള്‍ നടത്താന്‍ സാധിക്കും എന്നതും ഈ വെബ്സൈറ്റ് ന്റെ ഒരു പ്രത്യേകതയായി ചൂണ്ടികാണിക്കാം.വീഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്തു മരിച്ച ആളെ കുറിച്ചുള്ള ഒരു വിവരണവും നമുക്കു ചേര്‍ക്കാം. സ്റ്റീവ് ജോബ്സിനെ പോലുള്ള പ്രസ്തരുടെ ഓണ്‍ലൈന്‍ കല്ലറകള്‍ ഇതിനോടകം ഈ വെബ്സൈറ്റില്‍ ഒരുക്കപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള നാളുകളില്‍ മരണാനന്തര ചടങ്ങുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ സെമിത്തേരിയില്‍ കല്ലറ ഒരുക്കുന്ന
116 total views

പ്രിയപ്പെട്ടവരുടെ മരണം നമ്മളെ വളരെ അധികം ദു:ഖത്തില്‍ ആഴ്ത്താറുണ്ട്. മരിച്ചവരെ കുറിച്ചുള്ള ഓര്‍മ്മകളെ താലോലിച്ചു നമ്മള് ശിഷ്ടകാലം ജീവിക്കും. നിങ്ങളുടെ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനുമുള്ള ഉള്ള ഒരു ഓണ്‍ലൈന്‍ സെമിത്തെരിയെ കുറിച്ച് ആലോചിച്ചു നോക്കൂ! അങ്ങനെ ഒരു സംവിധാനം യാഥാര്‍ഥ്യമായിരിക്കുന്നു.
Memmento എന്നു പേരിട്ടിക്കുന്ന ഈ വെബ്സൈറ്റ് അതിന്റെ ഉപഭോഗ്താക്കള്‍ക്ക് തങ്ങളുടെ പ്രിയപെട്ടവരുടെ ഓര്‍മ്മകള്‍ എക്കാലത്തേയ്ക്കും സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും സൗകര്യം ഒരുക്കുന്നു. വരും തലമുറകള്‍ക്ക് തങ്ങളുടെ പൂര്വികന്മാരെ കുറിച്ച് അറിയുന്നതിനും ഈ വെബ്സൈറ്റ് സഹായകമാവുന്നു. അനുസ്മരണ ദിനങ്ങളില്‍ പ്രിയപെട്ടവരുടെ ഓണ്‍ലൈന്‍ കല്ലറകള്‍ക്ക് മുന്പില് പുഷ്പങ്ങള്‍ അര്‍പ്പികാനും മെഴുകുതിരികള്‍ കത്തിക്കാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓര്‍മ്മകള്‍ പങ്കു വയ്ക്കാനുമുള്ള സംവിധാനവും ഇതില്‍ ഉണ്ട്. ഈ സേവങ്ങള്‍ എല്ലാം തികച്ചും സൗജന്യമാണ്.
ഓണ്‍ലൈന്‍ ആയി തന്നെ അനുസ്മരണാ ചടങ്ങുകള്‍ നടത്താന്‍ സാധിക്കും എന്നതും ഈ വെബ്സൈറ്റ് ന്റെ ഒരു പ്രത്യേകതയായി ചൂണ്ടികാണിക്കാം.വീഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്തു മരിച്ച ആളെ കുറിച്ചുള്ള ഒരു വിവരണവും നമുക്കു ചേര്‍ക്കാം. സ്റ്റീവ് ജോബ്സിനെ പോലുള്ള പ്രസ്തരുടെ ഓണ്‍ലൈന്‍ കല്ലറകള്‍ ഇതിനോടകം ഈ വെബ്സൈറ്റില്‍ ഒരുക്കപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള നാളുകളില്‍ മരണാനന്തര ചടങ്ങുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ സെമിത്തേരിയില്‍ കല്ലറ ഒരുക്കുന്നതും ഒരു പതിവായി മാറും എന്നു ഈ വെബ്സൈറ്റിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നു.
117 total views, 1 views today