ഓര്‍മ്മയ്ക്ക് ..!
നാട്ടിലേക്ക് പോവുമ്പോള്‍ അധികമൊന്നും എടുക്കാനുണ്ടായിരുന്നില്ല , ഇക്കുറി ,അങ്ങനെയൊക്കെ മതിയെന്ന് വച്ചു. കെട്ടൊന്നു ചെറുത് വേറെ ഉണ്ടായിരുന്നു .!രമേശാട്ടന്റെത് ..!അതും അധികമൊന്നും ഇല്ല .15 വര്‍ഷത്തെ അയാളുടെ ഗള്‍ഫ് ജീവിതത്തിന്റെ അവശേഷിപ്പ് ..!!.എന്റെ തന്നെ കമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്നു ..എനിക്കും മുന്നേ മരുഭൂമിയില്‍ കാലുറപ്പിക്കാന്‍ നോക്കിയതാണ് .മറ്റ്ങ്ങല്കൊന്നും സ്രെമിച്ചിട്ടില്ലെന്നു തോന്നുന്നു ..അതിനു വേണ്ട മനസ്സുറപ്പു ഉണ്ടായിരുന്നില്ല എന്ന് വേണം പറയാന്‍ ..! അഥവാ പ്രതീക്ഷ്ക്കൊത്തൊരു അവസരം കിട്ടിയില്ലെങ്കില്‍ …?നാട്ടിലെ ഭാരങ്ങള്‍ ,ബാധ്യതകള്‍ ….എല്ലാം കൊണ്ട് പുതിയ അവസരങ്ങള്‍ ഒന്നും തേടിയില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ .!
55 total views

നാട്ടിലേക്ക് പോവുമ്പോള്‍ അധികമൊന്നും എടുക്കാനുണ്ടായിരുന്നില്ല , ഇക്കുറി ,അങ്ങനെയൊക്കെ മതിയെന്ന് വച്ചു. കെട്ടൊന്നു ചെറുത് വേറെ ഉണ്ടായിരുന്നു .!രമേശാട്ടന്റെത് ..!അതും അധികമൊന്നും ഇല്ല .15 വര്‍ഷത്തെ അയാളുടെ ഗള്‍ഫ് ജീവിതത്തിന്റെ അവശേഷിപ്പ് ..!!.എന്റെ തന്നെ കമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്നു ..എനിക്കും മുന്നേ മരുഭൂമിയില്‍ കാലുറപ്പിക്കാന്‍ നോക്കിയതാണ് .മറ്റ്ങ്ങല്കൊന്നും സ്രെമിച്ചിട്ടില്ലെന്നു തോന്നുന്നു ..അതിനു വേണ്ട മനസ്സുറപ്പു ഉണ്ടായിരുന്നില്ല എന്ന് വേണം പറയാന്‍ ..! അഥവാ പ്രതീക്ഷ്ക്കൊത്തൊരു അവസരം കിട്ടിയില്ലെങ്കില്‍ …?നാട്ടിലെ ഭാരങ്ങള്‍ ,ബാധ്യതകള്‍ ….എല്ലാം കൊണ്ട് പുതിയ അവസരങ്ങള്‍ ഒന്നും തേടിയില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ .!
ഒടുവില്‍ ദുബായില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രാ മദ്ധ്യേ ഓടിച്ചിരുന്ന കമ്പനി ട്രെക്കിനോടൊപ്പം കത്തിയമരുമ്പോള്‍ കാര്യമായ അവശേഷിപ്പ് രമേശാട്ടന്റെ മനസ്സിലെ ചില ആഗ്രഹങ്ങള്‍ മാത്രം ആയിരികുമെന്നു തോന്നുന്നു ..ഓരോ മാസവും ശമ്പളം എണ്ണി വാങ്ങിക്കുന്നതിന്റെ തൊട്ടു മുന്നത്തെ ദിവസങ്ങളില്‍ രമേശാട്ടന് വല്ലാതെ അസ്വസ്താനായിരിക്കും ..ഏറിയും കുറഞ്ഞുമിരികുന്ന ഉറുപ്പികയുടെ വിനിമയ മൂല്യത്തെ കുറിച്ചുള്ള അസ്വസ്ഥത ..!കിട്ടുന്നത് ചിലവിനുള്ളത് ചില്ലറ വച്ച് ബാക്കി മുഴുവന്‍ നാട്ടിലേയ്ക്ക് ‘ചവിട്ടു ‘ന്നത് വരെ ഈ പോരുപോരുപാടുതന്നെ ..!വീടിന്റെ ബാക്കിനില്കുന്ന പണി ..!മകളുടെ സ്വാശ്രയ എന്ജീനിയരിംഗ് ഫീസ് ,മകനെ നല്ലൊരു തൊഴിലധിഷ്ടിത കോഴ്സിനു ചെര്കേണ്ട ചെലവ് ….ഇതൊക്കെ തന്നെ യാവും അന്ന് കാലത്ത് അബുധാബി റോഡില്‍ കത്തിയെരിയും വരെയും മനസ്സില്‍ ..!ഇന്നേക്ക് 20 ദിവസങ്ങള്‍ കടന്നുപോയി ….പോസ്റ്റുമോര്‍ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ട് പോവാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല ..കരിഞ്ഞമാര്ന്നു പ്ലാസ്റിക് കവരും അണിഞ്ഞു കൊണ്ട് പോയ രമേശാട്ടന്റെ കൂടെ അയാളുടെ ഭാര്യാ ബന്തത്തില് പെട്ട ഒരാള്‍ മാത്രം പോയി ..
രാവിലെയാണ് സാധനങ്ങള്‍ എടുത്തുവച്ചത്..രമേശാട്ടന്റെ വീട്ടില്‍ നിന്നും മിനിഞ്ഞാന് വീണ്ടും വിളിച്ചിരുന്നു ..അവരുടേതായി റൂമില്‍ എന്തെങ്കിലും സാധനങ്ങള്‍ ബാക്കി നില്കുന്നുണ്ടോ
എന്നറിയാന്‍ ..അപ്പോള്‍ തന്നെ പറഞ്ഞു ഞാന്‍ വരുന്നുണ്ടെന്നും ഉള്ളതെല്ലാം കൊന്ടുവരാമെന്നും ..ആദ്യം ദേഷ്യമാണ് തോനിയത് കയ്യില്‍ കിട്ടുന്നതൊക്കെ ആപ്പപ്പോള്‍ നാട്ടിലെക്കയക്കുന്ന രമേശാട്ടന ! പിന്നെയെന്താണ് ഇവിടെ സംഭാധിച്ചു വയ്കേണ്ടത് ..?എന്റെ കലിപ്പും കലമ്പലും മാറ്റിയത് മോഹനാട്ടനാണ് .
‘നീ അങ്ങനെ ഒന്നും ചൂടാവണ്ട ചങ്ങാതി ..! …രമേശന്റെ ഒര്മയകായി എന്തെങ്കിലും ഒക്കെ ഇവിടെ കാണുമെന്നു അവര്കരിയില്ലേ ..?അതല്ലാതെ വിലപ്പിടിച്ചതൊന്നും പ്രതീക്ഷിച്ചല്ല,വിളിചിട്ടുണ്ടാവുക ..നമുകെന്താണെന്ന് വച്ചാല്‍ പാക്ക് ചെയ്തു നീ പോവുമ്പോള്‍ അവിടെ എത്തിച്ചു കൂടെ ..?..’ ഞാനും അപ്പോഴാണ് അതൊര്‍ത്തത് ..വിവാഹം കഴിഞു ഒരു വര്‍ഷം പോലും ഒന്നിച്ചു കഴിയാത്ത വിമലയേച്ചിയെ ഓര്‍ത്തപ്പോള്‍ ഞാനും വല്ലാതെയായി ..ഒന്നോര്‍മിക്കാന്‍ ….ഇടയ്കൊന്ന് കാണാന്‍ …എന്തെങ്കിലും ചില ഓര്‍മ്മ വസ്തുകള്‍ അവശ്യം തന്നെയല്ലേ ..?ഒരിക്കലും മടങ്ങി വരാത്ത ഒരു യാത്രയാണല്ലോ ഇക്കുറി അയാള്‍ പോയത് ..!..
ഒരു മൊബൈല്‍ ..3ജീ ജെനരെഷനും മുന്നേ ഉള്ളതാണത് ..ഒരു ഗ്രൂപ്പ് ഫോട്ടോ ഭാര്യ,മകള്‍ ,മകന് ,കുട്ടികളുടെ ചെറുപ്പത്തില്‍ എന്നോ എടുത്ത ഫോട്ടോ ആയിരിക്കും പിന്നെ കുറെ പുസ്തകങ്ങള്‍ ..വായന ഒരു ശീലമായിരുന്നു .പിന്നെ മകന് വേണ്ടി വാങ്ങി വച്ച ചില സാധനന്‍ ങള് …തീര്‍ന്നു ! ഇത്രയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..എല്ലാം കെട്ടി വച്ചപ്പോള്‍ ഓര്‍ത്തു ..രമേശാട്ടന്റെ ലീവിന് ഇനിയും താമസമുണ്ട് .ജാനുവരിയിലോ ഫിബ്രവരിയിലോ മറ്റോ പോവേണ്ടതായിരുന്നു ..സമയമുള്ളതുകൊണ്ടാവും മൂപ്പര് പര്ചെസിംഗ് ഒന്നും തുടങ്ങിയിട്ടേയില്ലായിരുന്നു ..അതാണ് ഒന്നും ഇല്ലാതെ പോയത് ..സമയം അഞ്ചു മുപ്പതു .ആറൂ മണിക്ക് ഇറങ്ങണം .ഒന്‍പതു മനിക്കാന് ഫ്ലയിറ്റ് …കെട്ടുകളൊക്കെ ഒന്നുകൂടെ ചെക്കുചെയ്യുനതിനിടയില് വീണ്ടും ഫോണ്‍ കാള്‍.! ..!നാട്ടില്‍ നിന്നും തന്നെ .രമേശാട്ടന്റെ മകള്‍ ..!സംസാരിച്ചു. അതികമൊന്നും സംസാരികാനുണ്ടായിരുന്നില്ല ..!മൊബൈല്‍ പാന്റിന്റെ പോക്കറ്റില്‍ തിരുകി, കെട്ടി വച്ച പെട്ടികളില്‍ ഒന്ന് പൊളിച്ച് ,അകത്ത്തുല്ലതെല്ലാം വല്ലാത്ത വേഗതയില്‍ ആരോടോ ഉള്ള ദേഷ്യം തീര്കാനെന്നപോലെ വാരി വലിച്ചു പുരതിടുന്നത് റൂമില്‍ ഉണ്ടായിരുന്നവരെല്ലാം അമ്പരപ്പോടെയാണ് നോക്കിനിന്നത് ..നിനകെന്തു പറ്റി ..?അത് രമേശന്റെ പെട്ടിയല്ലേ .?അത് നീഎന്തിനാ സമയമില്ലാത്തപ്പോ വീണ്ടും വാരി വലിച്ചിടുന്നത് ..ഞാന്‍ ഒന്ന് നിവര്‍ന്നു നിന്നു .’വില പിടിച്ചതൊന്നും ഇല്ലെങ്കില്‍ ഇതൊക്കെ ഇവിടെ വെയിസ്റ്റ് ബോക്സില്‍ തട്ടിയെക്കാന്‍ പറഞ്ഞു ..അവര്‍ ..രമേസട്ടന്റെ എന്‍ജീനീയര്‍ മകള്‍ ..!ഞാന്‍ വീണ്ടും അവരുടെയൊക്കെ മുഖങ്ങളില്‍നിന്നും രെക്ഷപെടാന്‍ എന്നവണ്ണം ഓരോന്ന് വാരി പുറത്തിട്ടു കൊണ്ടിരുന്നു ഒടുവില്‍ ്ര്രഗൂപ്പ് ഫോടോ കയ്യില്‍ തടഞ്ഞപ്പോള്‍ ഞാന്‍ നിവര്‍ന്നു നിന്നു ..എന്റെ നോട്ടം ഇടര്‍ച്ചയോടെ അത് പോയി വീഴേണ്ട പാഴ് സഞ്ചിയിലേക്ക് ഒന്ന് പാളി ..’
എന്റെ കയ്യില്‍ നിന്നും ഒന്നും പറയാതെ ആ ഫോട്ടോ വാങ്ങിച്ചതിന് ശേഷം മോഹനാട്ടന് അതില്‍ നിന്നും രമേശാട്ടനെ മാത്രം കത്രിക വച്ച് മുറിച്ചെടുത്ത് ചുവരില്‍ സെല്ലോ ടാപ്പ് വച്ചു ഒട്ടിച്ചു ..ആരോടെന്നില്ലാതെ പറഞ്ഞു ‘നമുകെങ്കിലും വേണ്ടേ ..?ഒര്മിയ്കാന് എന്തെങ്കിലും ..?’പത്ത് വരഷ്മായി അവന് നമ്മോടൊപ്പമായിരുന്നില്ലേ ..’
ആ ചിത്രത്തിലേക്ക് നോക്കി നില്ക്കുമ്പോള് ആരും ഒന്നും പറയേണ്ടതുണ്ടായിരുന്നില്ലല്ലോ ..!
56 total views, 1 views today
