ഓറഞ്ച് മുട്ടായിയും ഉറുമീനും : തമിഴകത്ത് നിന്നും 2 കിടിലന്‍ ചിത്രങ്ങള്‍

0
404

Untitled-4
വിജയ് സേതുപതി തമിഴര്‍ക്കെന്നപോലെ ഇപ്പോള്‍ മലയാളികള്‍ക്കും പ്രിയങ്കരനാണ്. പരീക്ഷണ ചിത്രങ്ങളുടെ തമ്പുരാന്‍ എന്ന് ഈ താരപരിവേഷങ്ങള്‍ ഇല്ലാത്ത സൂപ്പര്‍ നായകനെ വിശേഷിപ്പിക്കാം. ഒരു അക്കൌണ്ടന്റ് ആയിരുന്ന വിജയ് സേതുപതി അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ തമിഴ് സിനിമയ്ക്ക് ലഭിച്ചത് പിസ്സ, നടുവിലെ കൊഞ്ചം പക്കത്തെ കാണോം, ഇതുക്കുതാന്‍ ആസൈപ്പെട്ടത് രാജകുമാരാ, സൂധു കാവും തുടങ്ങിയ തകര്‍പ്പന്‍ ചിത്രങ്ങളാണ്.

വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് ഓറഞ്ച് മുട്ടായി. വ്യത്യസ്ത ഗെറ്റപ്പുകളില്‍ കഥാപാത്രത്തിന് വേണ്ടി മാറുന്ന വിജയ് സേതുപതി അല്പം പ്രായമായ തല നരച്ച ഒരു കഥാപാത്രമായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. ബിജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇവിടെ കാണാം.

ഒരുപക്ഷെ ബോബി സിംഹ എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചയം വട്ടി രാജ എന്ന കഥാപാത്രം ആയിരിക്കും. അത്രയ്ക്ക് ആഴത്തില്‍ നമ്മുടെ മനസ്സില്‍ വട്ടിരാജയെ പ്രതിഷ്ടിച്ചിട്ടുണ്ട് അല്‍ഫോന്‍സ് പുത്രന്‍ നേരം എന്ന ചിത്രത്തിലൂടെ. ബോബി സിംഹ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഉറുമീന്‍. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലര്‍ നല്‍കുന്നത്.