ഓസ്ട്രേലിയ നിങ്ങളെ തോല്‍പ്പിച്ചു, ഞങ്ങള്‍ അവരെ തോല്‍പ്പിക്കാം: ഇന്ത്യക്കാര്‍ക്ക് ന്യൂസിലാന്‍ഡ്‌ ക്യാപ്ടന്‍റെ കത്ത്

  132

  new

  ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വക ഇന്ത്യന്‍ ആരാധകര്‍ക്ക് കത്ത്.

  ഒരു ലോകകപ്പിന് വേണ്ടിയുള്ള ആഗ്രഹം നിങ്ങള്‍ക്ക് മനസിലാകുമല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്ന തങ്ങളെ പിന്തുണക്കണം എന്നാണ് മക്കല്ലം കത്തിലൂടെ ആവശ്യപ്പെടുന്നത്.

  ഞങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മത്സരമാണ് ഇതെന്നും നൂറ് കോടി ജനങ്ങള്‍ പിന്തുണക്കാനുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നും കീവീസ് ക്യാപ്റ്റന്‍ പറയുന്നു.

  ഇതാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. മെല്‍ബണില്‍ ഇന്ത്യയുടെ പ്രാര്‍ഥന കൊണ്ട് മാത്രം ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ നടക്കില്ല. നാല് തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഫൈനലില്‍ കീവിസിന് എതിരാളികള്‍. ഫൈനല്‍ കളിക്ക് വിരമിക്കാന്‍ ഒരുങ്ങുന്ന മൈക്കല്‍ ക്ലാര്‍ക്കിനെ ഒരു ലോകകപ്പോടെ യാത്രയാക്കാനുള്ള ശ്രമത്തിലാകും അവര്‍. പക്ഷെ സെമിയില്‍ ഇന്ത്യയെ കീഴടക്കിയ അവരെ ഫൈനലില്‍ തങ്ങള്‍ കീഴടക്കാം എന്ന മെക്കല്ലം പറയുമ്പോള്‍…നാളെ ഇന്ത്യക്കാരുടെ പ്രാര്‍ഥന ഒരു ന്യൂസിലാന്‍ഡ് വിജയഗാഥയ്ക്ക് വേണ്ടിയകുമോ?

  Advertisements