1

നിര്‍മ്മല്‍ ഹോസ്പിറ്റലില്‍ പത്രക്കാരുടെ ബാഹുല്യം കണ്ടാണ് അഡ്വ .അഞ്ജലിമേനോന്‍ കയറി വന്നത് തന്റെ ഒരു ബന്തു ഇവിടെ സര്ചറി കഴിഞ്ഞു കിടക്കുന്നുണ്ട് അതു കാണാന്‍ വന്ന അഞ്ജലിമേനോനില്‍ ഈ ബഹളം ആശ്ചര്യം ഉളവാക്കി .ലേബര്‍ റൂമിന് പുറത്താണിവരുടെ സാഹസം മെന്നതിനാല്‍ അഞ്ജലിമേനോന്‍ എന്താണന്നറിയാന്‍ അവിടേക്ക് കടന്നു ചെന്നു .ഒരു അമ്മയും കുട്ടിയും , അവര്‍ക്ക് ചുറ്റും പോലിസുക്കാര്‍ . പാതിമയങ്ങിയ കണ്ണില്‍ ആ പെണ്‍കുട്ടി എന്തിനെയൊക്കെയോ ഭയക്കുന്നത് അഞ്ജലിക്ക് കാണാനായി .അവര്‍ ആ റൂമിലേക്ക് കടന്നു ചെന്നു ഔപചാരികതയോടെ പോലിസ് ഓഫീസറോട് കാര്യങ്ങള്‍ തിരക്കി .ട്രെയിനില്‍ വെച്ച് പ്രസവിച്ച കുട്ടിയെ ട്രെയിനില്‍ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിക്കവേ സഹയാത്രികര്‍ പിടികൂടി .മോഹാലസ്യ പെട്ട് വീണ ഇവരെ റെയില്‍വേ ജീവനക്കാരാണ് ഇവിടെ എത്തിച്ചത് .പോലിസ് ഓഫീസര്‍ ചുരുക്കി പറഞ്ഞു .

‘കുട്ടിയുടെ കയ്യില്‍ നിന്ന് ഒന്നും കിട്ടിയില്ലേ’

ഇല്ല മേഡം. ഒരു പ്ലാസ്റ്റിക് കവറില്‍ ട്രെയിന്‍ ടികെറ്റും നൂറു രൂപാ നോട്ടും മാത്രം .സാര്‍ എന്റെ ഒരു അപേക്ഷയാണ് ഈ കുട്ടിയെ ചോദ്യം ചെയ്യുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ച് കൂടെ .ഈ കുട്ടിയുടെ പൂര്‍ണ്ണ ചുമതല ഞാനേല്‍ക്കുന്നു .അഞ്ജലി അപേക്ഷ സ്വരത്തില്‍ പറഞ്ഞു .’മേഡം അത് വേണോ’ ഇത് പോലെയുള്ളവര്‍ക്ക് മേഡം വിലപെട്ട സമയം കളഞ്ഞു കുളിക്കാണോ?.ഒരു പത്ര പരസ്യം കൊടുത്താല്‍ ഭന്തുക്കള്‍ എത്തും പിന്നെ അവര്‍ നോക്കി കൊള്ളും എസ് ഐ അഞ്ജലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു .സാര്‍ പ്ലീസ് . ഓക്കേ മേഡം .പക്ഷെ ഒരു കണ്ടിഷന്‍ ഇവള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ എന്നെ അറിയിക്കണം .ഓക്കേ സര്‍ താങ്ക്യൂ .

അഞ്ജലി മേനോന്‍ നേരെ പോയത് ആ കുട്ടിയെ കണ്‌സല്ട്ട് ചെയ്ത ഡോക്റ്റര്‍ പ്രീതയുടെ അടുത്തേക്കാണ് .അഞ്ജലി സ്വയം പരിചയപെടുത്തി . മേഡം ആ കുട്ടിക്ക് കഴ്ച്ചക്ക് ഒന്നുമില്ല പക്ഷെ അവളെ അലട്ടുന്ന എന്തോ ഒരു പ്രശ്‌ന മുണ്ട് .കുട്ടിയും അമ്മയും സുഖം പ്രാപിച്ചു വരുന്നു .ഞാനാ ആ കുട്ടിയുടെ താല്‍കാലിക സംരക്ഷകയാവുകയാ ഡോക്റ്റര്‍ .അഞ്ജലി ഇടയ്ക്കു കയറി പറഞ്ഞു .’ഞാനറിഞ്ഞു എസ് ഐ പറഞ്ഞു’ .എനിക്ക് എപ്പോ ആ കുട്ടിയെ കൊണ്ട് പോകാം ഡോക്റ്റര്‍ ? രണ്ടു ദിവസം അത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവളെ കൊണ്ട് പോകാം .താങ്ക്യൂ ഡോക്റ്റര്‍ .

അഞ്ജലി മേനോന്‍ ലേബര്‍ റൂമിലെത്തിയപ്പോള്‍ അവിടെ അവളെ കാണാനില്ല .’ മേഡം അവരെ റൂമിലേക്ക് സ്വിഫ്റ്റ് ചെയ്തു’ . റൂം നമ്പര്‍ ‘ഇരുപത്തി നാല്’ .ഒരു സിസ്‌റ്റെര്‍ പറഞ്ഞു .അഞ്ജലി മേനോന്‍ റൂമിലെത്തിയപ്പോള്‍ ആ കുട്ടി നല്ല മയക്കത്തിലാ .വന്ന കാര്യം ഇത് വരെ സാധിച്ചില്ല അകന്ന ഭന്തുവാണേലും കണ്ടിട്ട് മടങ്ങാം .അഞ്ജലി നേരെ താഴിറങ്ങി ഫ്രൂട്ട് സ്റ്റാളില്‍ കയറി കുറച്ചു ഫ്രൂട്‌സ് വാങ്ങി നേരെ റൂം നമ്പര്‍ പതിനാറിലേക്ക് പോയി അവിടെ രോഗിയോടപ്പം മകളും വേലക്കാരിയുമുണ്ട് .രോഗി നല്ല മഴക്കത്തിലാ .ഹോസ്പിറ്റലില്‍ നടന്ന ബഹളമൊന്നും ഇവിടെ കേട്ട സൂചനയില്ല .മകള്‍ രോഗ വിവരങ്ങള്‍ എല്ലാം പറഞ്ഞു .അഞ്ജലി തിരികെ പോരാന് നേരം അടുത്ത റൂമിലെ ഒരു സ്ത്രീ ചൂടുവെള്ളം നിറച്ച ഫ്‌ലാസ്‌ക്കുമായി കടന്നു വന്നു .’നിങ്ങളല്ലേ അവളെ രക്ഷപെടുത്തിയത് ?’ .ആ സ്ത്രീയുടെ പരിഹാസം നിറഞ്ഞ ചോദ്യം .’ആരെ’ അഞ്ജലി തിരിച്ചു ചോദിച്ചു . ‘ആ പിഴച്ചവളെ’. ട്രെയിനില്‍ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചവളെ ആ സ്ത്രീയുടെ ദേഷ്യം കണ്ണുകളില്‍ കാണാം .’ഹോ അതാണോ’ .അല്ല നിങ്ങള്ക്ക് അവളെ നേരത്തെ അറിയുമോ ? ‘ അറിയില്ല ‘. പിന്നെ എങ്ങിനെയാ അവള്‍ വഴിപിയച്ചവളാണന്ന് നിങ്ങള്‍ തീര്‍ച്ച പെടുത്തി .’അല്ല .അത്. പിന്നെ’.. ആ സ്ത്രീ ഉത്തരത്തിന് വേണ്ടി ബുദ്ധിമുട്ടുന്നത് കണ്ട് അഞ്ജലി പറഞ്ഞു .സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാ. വര്‍ഗ സ്‌നേഹമില്ലത്താ വര്‍ഗങ്ങള്‍ .

അഞ്ജലി ടോയിലെറ്റില്‍ പോയി വന്നപോയേക്കും പെണ്‍കുട്ടി ഉണര്‍ന്നിരുന്നു. അഞ്ജലിയെ കണ്ടതും ആ കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി . അഞ്ജലി അവളെ തന്റെ മടിയിലേക്ക് കിടത്തി തലമുടിയില്‍ തലോടി അവളെ ആശ്വസിപ്പിച്ചു .കരച്ചില്‍ മെല്ലെ മെല്ലെ കുറഞ്ഞു വന്നു . ‘ചേച്ചി ആരാ’ ?.അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു ഒരു ‘ഔട്ട്‌സൈഡര്‍’ .ഔട്ട്‌സൈഡറൊ , എന്ന് പറഞ്ഞാല്‍ എന്താ’. കുട്ടിയുടെ ആകാംഷ .അതൊക്കെ പിന്നെ പറയാം നീ ആരെയാ പേടിക്കുന്നത് .നിന്റെ വീടെവിടെയാ അഞ്ജലി ചോദ്യങ്ങള്‍ കൊണ്ട് അവളെ വീര്‍പ്പു മുട്ടിച്ചു .ചേച്ചി എനിക്ക് പേടിയാ അയാള്‍ ഇവടേയും വരും ചേച്ചിക്കും ആപത്താ .ചേച്ചി എന്നെ വിട്ടു പോയികോളൂ ചേച്ചിയുടെ ജീവനും കൂടി’. അവള്‍ മുഴുമിപ്പിച്ചില്ല , കരച്ചിലടക്കാന്‍ പാടുപെടുന്ന അവളെ അഞ്ജലി നെഞ്ചോട് ചേര്‍ത്ത് പിടിച്ചു .ഡോക്റ്റര്‍ പ്രീത വന്നപ്പോള്‍ അഞ്ജലി പറഞ്ഞു ‘ഡോക്റ്റര്‍ ഒരു അപേക്ഷയാണ് നിരസിക്കരുത്’ .എന്താണ് മേഡം നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും പറയുന്നതിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടോ .അതല്ല ഈ കുട്ടിയെ എനിക്ക് ഇന്ന് തന്നെ കൊണ്ട് പോകാന്‍ പറ്റുമോ ‘എന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്’ .അത് ഡോക്റ്റര്‍ ഈ കുട്ടി ആരെയോ ഭയക്കുന്നുണ്ട് .അയാള്‍ ഇവിടെയും വരുമെന്നാണവള്‍ പറയുന്നത് .പത്രവാര്‍ത്ത കണ്ട് വരാന്‍ സാധ്യതയുമുണ്ട് .ഒരു റിസ്‌ക് എടുകെണ്ടല്ലോ എന്ന് കരുതി . മേഡം അങ്ങനെയാണേല്‍ ഇവളെവിടെയാണേലും അയാള്‍ തിരക്കി വരില്ലേ ?.അത് സാരമില്ല ഡോക്റ്റര്‍ .എന്റെ വീട്ടില്‍ വന്ന് എന്റെ സമ്മതമില്ലാതെ ഇവളെ കാണാന്‍ പോലും അയാള്‍ക്കെന്നല്ല ആര്‍ക്കും കഴിയില്ല .അഞ്ജലി ഇത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആത്മ വിശ്വാസം ഡോക്റ്റര്‍ കണ്ടു .കൊണ്ട് പോയിക്കോ ഈ മെഡിസിന്‍ തന്നെ തുടര്‍ന്നാല്‍ മതി . താങ്ക്യൂ ഡോക്റ്റര്‍ .

ദേവീ നഗറില്‍ നിന്ന് മൂന്ന് കിലോമീറ്റെര്‍ അകലെയാണ്‍ കിങ്ങാണിപുരം ഗ്രാമം .അവിടെ തലയെടുപ്പോടെ നില്‍ക്കുന്ന വീടാണ് .’കിളികൂട്’. ഭര്‍ത്താവ് മാര്‍ത്താ കോളേജിലെ ലക്ചറര്‍ വേണു .അഞ്ജലി തിരക്കുള്ള ഒരു വക്കീലും .ആ വീട്ടിലെ മറ്റൊരു അംഗം ജാനകിയമ്മ . അഞ്ജലി വേണുവിനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നു .വേണുവിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതോടെ അഞ്ജലിയുടെ ആത്മ വിശ്വാസം വര്‍ദ്ധിച്ചു .െ്രെഡവര്‍ രാമു അക്ഷമനായി കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി .ഡിസ്ചാര്‍ജ് വാങ്ങി അഞ്ജലിയും പെണ്‍കുട്ടിയും കാറില്‍ കയറി . പൂമുഖത്ത് ഊഞാലില്‍ നോവല്‍ വാഴനയിലാണ് വേണു . പടിക്കല്‍ കാര്‍ വന്നത് കണ്ട് വേണു എണീറ്റു . ഡോര്‍ തുറന്നിറങ്ങിയ അഞ്ജലിയുടെ കയ്യില്‍ ഒരു ചോര പൈതല്‍ .പുറകെ മെല്ലിച്ച് വെളുത്ത പെണ്‍കുട്ടിയും . അഞ്ജലിയുടെ മുഖത്തെ സന്തോഷം അതിര് കവിഞ്ഞിരുന്നു .വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ നാള്‍ മുതല്‍ അഞ്ജലിയുടെ സ്വപ്ന മായിരുന്നു ലാളനകള്‍ നല്‍കാന്‍ ഒരു കുഞ്ഞ് .താല്‍കാലിക ആശ്വസം കണ്ടെത്തിയ സംതൃപ്തിയുടെ നിഴലാട്ടം അവളുടെ മുഖത്ത് കാണാം .

വസ്ത്രം മാറി കുളി കഴിഞ്ഞ് വന്നപോയേക്കും ജാനകിയമ്മയുടെ വിഭവ സമൃതമായ ഊണ് ടൈനിംഗ് ടാബിളില്‍ നിരത്തി വെച്ചിരിക്കുന്നു .വേണു കഴിച്ചു കഴിഞ്ഞതാ .ടൈനിംഗ്ടാബിളില്‍ അഭിമുഖമായി രണ്ടു പേരുമിരുന്നു അഞ്ജലി രണ്ടു പാത്രത്തില്‍ ചോറ് വിളമ്പി കറിയും ഉപ്പേരിയും വേറേയും .കഴിക്കാന്‍ തുടങ്ങവേ സംസാരം തുടങ്ങി വെച്ചത് അഞ്ജലിയാണ് . പെണ്‍കുട്ടിയുടെ പേര് ഗീത . ഒരു ഇടത്തരം കുടുംബത്തിലെ ഏക കുട്ടി .അച്ഛന്‍ ടാപ്പിംഗ് തൊഴിലാളി അമ്മ സര്‍ക്കാര്‍ ആശുപത്രിയിലെ തൂപ്പുകാരി .മകളെ പഠിപ്പിച്ചു നല്ല നിലയിലാക്കണം , അച്ഛന്‍ ബാബുവിന്റെയും അമ്മ സാവിത്രിയുടേയും സ്വപ്നം മാണിത് .പ്ലസ്ടു ഫസ്റ്റ് ക്ലാസോടെ പാസ്സായെങ്കിലും തുടര്‍ പഠനത്തിന് കഴിവില്ലാത്ത അവസ്ഥയില്‍ , സ്ഥലത്തെ പാരല്‍ കോളേജ് അദ്ധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് മുന്‍ കൈ എടുത്ത് നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അഡ്മിഷന്‍ തരപെടുത്തി കൊടുത്തു . കാലം കടന്നകന്നു .ചില സദാചാര വാദികള്‍ തലപൊക്കാന്‍ തുടങ്ങി . പ്രശാന്തും ഗീതയും തമ്മിലുള്ള പവിത്രമായ ഭന്തം കവലയില്‍ വ്യഭിചരിക്കപെട്ടു .അതൊരു ദുരന്തത്തിലേക്ക് ആ കുടുംബത്തെ നഴിച്ചു .ബാബു ഹൃദയാഘാതം വന്ന് മരണ മടഞ്ഞതോടെ സാവിത്രിയുടെ വരുമാനം വീട്ടു ചിലവിനു പോലും തികയാതെ വന്നു .ഗീതു ഒരു വിധം ഡിഗ്രീ പൂര്‍ത്തിയാക്കി .റിസള്‍ട്ട് അറിയും മുമ്പേ അവള്‍ അന്നേഷിച്ചു തുടങ്ങി ഒരു ചോലി .പത്ര പരസ്യം കണ്ടവള്‍ ‘സി വി’ കള്‍ അയച്ചുകൊണ്ടിരുന്നു . ‘ തിങ്കളാഴ്ച്ച ‘
പോസ്റ്റുമാന്‍ കൊണ്ടുവന്ന ഇന്റര്‍വ്യൂ കാര്‍ഡ് അവളെ സന്തോഷിപ്പിച്ചു .ഒരു സ്വകാര്യ ആശുപത്രിയിലെ അകൌണ്ടിംഗ് പോസ്റ്റിലേക്ക് .വ്യാഴയ്ച്ച ഇന്റര്‍വ്യൂ .ഗീത തയ്യാറായി .വ്യാഴയ്ച്ച രാവിലെ കുളി കഴിഞ്ഞ് പള്ളിയില്‍ പോയി പ്രാര്‍ഥിച്ചു. സിറ്റി ഹോസ്പിറ്റലിന് മുമ്പില്‍ ഓട്ടോ ഇറങ്ങുമ്പോള്‍ ഗീതുവിന്റെ മുഖത്ത് പ്രതീക്ഷയുടെ നിഴലാട്ടം കാണാം . പൂമുഖം കടന്ന് വിശാലമായ ഹാളിന് ഇടത് വശത്തായി ഒരു നീണ്ട ക്യു കണ്ടു .ഇന്റര്‍വ്യൂ കാര്‍ഡ് കൌണ്ടറില്‍ ഏല്‍പ്പിച്ച് ഗീതു ക്യുവില്‍ നിന്നു .ആകെ മൂന്ന് വേക്കന്‍സി ഒള്ളൂ അതിനാണ് നാല്പതോളം പേര്‍ കാത്തു നില്‍ക്കുന്നത് .അകത്തേക്ക് പോകുന്ന സന്തോഷം മടങ്ങി വരുമ്പോള്‍ പലരുടേയും മുഖത്ത് കാണുന്നില്ല .ഗീതയുടെ ഊയമെത്തി .ചോദ്യങ്ങള്‍ ഒന്നും ഗീതുവിന് പ്രയാസം തോന്നിയില്ല .ഇനി എല്ലാം പുണ്യാളന്റെ കയ്യില്‍ .റിസള്‍ട്ട് പോസിറ്റിവാണെങ്കില്‍ തപാല്‍ വഴി അറിയിക്കും .ഗീത ഹാള്‍ കടന്ന് പുറത്തെത്തിയപ്പോള്‍ നല്ല വിശപ്പ് . ഹോസ്പിറ്റല്‍ കാന്റീനില്‍ കയറി ഉപ്പുമാവും ചായയും കഴിച്ചു . കാശു കൊടുത്തിറങ്ങുമ്പോള്‍ ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഷെഡില്‍ തൂണില്‍ ചാരി മൊബൈലില്‍ സംസാരിക്കുന്ന പ്രശാന്തിനെ കണ്ടത് .ഗീത പ്രശാന്തിന്റെ അടുത്തേക്ക് ചെന്നു .ഫോണ്‍ കട്ട് ചെയ്ത് പ്രശാന്ത് ആശ്ചര്യത്തോടെ അവളെ നോക്കി .’പ്രശാന്തേട്ടനെന്താ ഇവിടെ ?’എന്റെ ഒരു ഭന്തു ആക്‌സിഡന്റ്‌റ് പറ്റി ഇവിടെ യുണ്ട് അവരെ കാണാന്‍ വന്നതാ .’ഗീതു നീ ഇവിടെ ‘.പ്രശാന്തിനാശ്ചര്യം വിട്ടുമാറിയില്ല .ഇവിടെ ഒരു ഇന്റര്‍വ്യൂവിന് വേണ്ടി വന്നതാ .’എന്നിട്ടെന്തായി ?’എന്തവാന് ഇന്റര്‍വ്യൂ കഴിഞ്ഞു ഇനി പുന്ന്യാളന്‍ കനിയണം .’നീ എങ്ങനെയാ വന്നത്?’ ഞാന് ടൌണ്‍ വരേ ബസ്സില്‍ അവിടുന്ന് ഓട്ടോ വിളിച്ചു .എങ്കില്‍ പോകാം ഞാന്‍ കൊണ്ട് വിടാം .വേണ്ട പ്രശാന്തേട്ടാ , വീണ്ടും ശിഖണ്ടികള്‍ക്ക് സമയം കൊടുകണ്ട .’നിനക്ക് കാശ് വല്ലതും വേണോ ‘ ‘ വേണ്ട’.

പോക്കു വെഴില്‍ മഞ്ഞു തുടങ്ങി . ബസ്സ് സ്‌റ്റോപ്പിലെത്തിയപ്പോള്‍ ബസ്സുകളെല്ലാം പണി മുടക്കിലാ .സമയം തെറ്റിച്ച് ഓടിയതിന് ബസ്സിലെ തൊഴിലാളികള്‍ തമ്മില്‍ കൂട്ട തല്ലായി .പോലിസെത്തി അവരെ അറസ്റ്റ് ചെയ്തു അതിന്റെ പേരിലാണീ പണിമുടക്ക് .ഒട്ടോക്കാരെല്ലാം ഓട്ടം നിര്‍ത്തിയിരിക്കുന്നു .ഗീതുവാകെ അങ്കലാപ്പിലായി .പ്രശാന്തിന്റെ നമ്പര്‍ വാങ്ങാനും അവള്‍ മറന്നിരുന്നു .എന്ത് ചെയ്യണമെന്നറിയാതെ അവള്‍ ആകെ വിഷമിത്തിലായി .നേരം ഇരുട്ടി തുടങ്ങി .ഒരു ഓട്ടോ അവളുടെ അടുത്ത് വന്നു നിര്‍ത്തി .െ്രെഡവര്‍ സുനി , ഗീതയുടെ അയല്‍വാസിയാ .അവളതില്‍ കയറി കൂടെ ഒരു ചെറുപ്പകാരിയും .ഓട്ടോ ടൌണ്‍ വിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ .ഗീതുവിന് നല്ല ദാഹം തോന്നി .ആ ചെറുപ്പക്കാരിയുടെ കയ്യില്‍ ഒരു ബോട്ടില്‍ വെള്ളം ഗീത കണ്ടു .അവളതു വാങ്ങി രണ്ടു കവിള്‍ കുടിച്ചു .പിന്നെ ഒന്നും ഓര്‍മ്മയില്ല .കണ്ണ് തുറക്കുമ്പോള്‍ ഇരുട്ട് മുറിയില്‍ മെഴുകിതിരി വെട്ടത്തില്‍ സുനിയും വേറെ രണ്ടു പേരുമിരുന്ന് ചീട്ടു കളിക്കുന്നു .ടാബിളില്‍ ചിതറികിടക്കുന്ന മദ്യ കുപ്പികള്‍ . ഗീത അപ്പോയണത് ശ്രദ്ധിച്ചത് തന്റെ ദേഹത്തെ തുണി കീറി പറിഞ്ഞിരിക്കുന്നു .തലപൊക്കാന്‍വയ്യ .കാലുകള്‍ കട്ടിലില്‍ കെട്ടി ഭന്തിച്ചിരിക്കുന്നു . അവളാര്‍ത്തു നിലവിളിച്ചു .പക്ഷെ ആര് കേള്‍ക്കാന്‍ .ആളൊഴിഞ്ഞ പണിതീരാത്ത കെട്ടിട ഭിത്തികളും ഈ കാപലികന്മാരുമാല്ലാതെ ….അവസാനിക്കുന്നി

You May Also Like

സ്കേറ്റിംഗ് വീഡിയോ കാണണമെങ്കില്‍ ഇത് കാണണം …

പ്രൊഫഷണല്‍ സ്കേറ്ററായ ജെയിംസ്‌ കെല്ലി മലഞ്ചരിവിലെ ഹൈ വേയിലൂടെ സ്കേറ്റിംഗ് ബോഡില്‍ ചീറിപ്പായുന്നത് കണ്ടാല്‍ ആരും ഒന്ന് അമ്പരക്കും

ട്രാൻസ്‌ജൻഡർ ജീവിതത്തിലെ ചാന്തുപൊട്ടിസത്തെ തിരയാത്ത ആദ്യ മലയാളസിനിമ

ട്രാൻസ്‌ജൻഡർ ജീവിതത്തിലെ ചാന്തുപൊട്ടിസത്തെ തിരയാത്ത,കോമാളി വൽക്കരിക്കാത്ത,വിഷയത്തെ പൂർണ്ണ ഗൗരവത്തോടെ കണ്ട്കൊണ്ട് ചെയ്തെടുത്ത മികവുറ്റ ആദ്യ മലയാള സിനിമയെന്ന് ഇരട്ട ജീവിതത്തെ വിശേഷിപ്പിക്കാനാണ്

പുള്ളിപ്പുലിയും ചീങ്കണ്ണിയും ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും? ചിത്രങ്ങള്‍ കാണൂ

ഒരു പുള്ളിപ്പുലിയും ചീങ്കണ്ണിയും ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്. ബ്രസീലിലെ ക്യൂബ നദിക്ക് അരികില്‍ വെച്ചാണ് റര്‍ ഘോരമായ ഏറ്റുമുട്ടല്‍ നടന്നത്.

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ പിന്നീട് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരൻ