കഅബയുടെ താക്കോലും അമുസ്ലിമും !

587

copy

കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങിയ നബിയും അനുചരന്മാരും മക്ക വിട്ടു മദീനയിലേയ്ക്ക് പോയി.. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മക്ക രക്തച്ചൊരിച്ചില്‍ ഇല്ലാതെ കീഴടക്കി..

കഅബയുടെ മുന്നിലെത്തിയ നബി ? അതിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായ, ഉസ്മാനുബ്‌നു ത്വല്‍ഹയോട് താക്കോല്‍ ആവശ്യപ്പെട്ടു..അദ്ദേഹം നബിയില്‍ വിശ്വസിക്കാത്ത ആളായിരുന്നു..

ഉസ്മാന്‍ പറഞ്ഞു:

”മുഹമ്മദ്, നീ ദൈവ ദൂതന്‍ ആണെന്ന് എനിക്ക് വിശ്വാസമുണ്ടെങ്കില്‍ ഞാന്‍ പണ്ടേ ഈ താക്കോല്‍ തരുമായിരുന്നു.. അതിനാല്‍ ഞാന്‍ ഇപ്പോഴും തരില്ല..”

ഉടനെ അലി ആ താക്കോല്‍ ബലം പ്രയോഗിച്ച്ചു ഉസ്മാനില്‍ നിന്നും പിടിച്ചു വാങ്ങി. നബിക്ക് നല്കി.. നബി ? കഅബയുടെ അകത്തേയ്ക്ക് കടന്നു.. ഏതാണ്ട് 360 ഇല്‍ പരം ബിംബങ്ങള്‍ കഅബയില്‍ ഉണ്ടായിരുന്നു.. അതില്‍ നബിയുടെ കുടുംബത്തില്‍ പെട്ട പ്രമുഖരുടെ ബിംബങ്ങളും ഏക ദൈവത്തിലെയ്ക്ക് ജനങ്ങളെ ക്ഷണിച്ച സാക്ഷാല്‍ ഇബ്‌റാഹീം നബിയുടെ ബിംബവും ഉണ്ടായിരുന്നു..!

പ്രവാചകന്‍ അതെല്ലാം ക ബയില്‍ നിന്നും നീക്കി.. ഈ സമയം അപമാനിതനായ ഉസ്മാന്‍ കരഞ്ഞു കൊണ്ട് സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു.. ആകാശം നോക്കി അയാള്‍ കരഞ്ഞു പറഞ്ഞു :

”ദൈവമേ, നിന്റെ ഭവനം ഇത്ര നാളും പരിപാലിച്ച എനിക്കീ ഗതി വന്നല്ലോ..”

കഅബയുടെ അകത്ത് ഇരിക്കുകയായിരുന്ന നബിയോട് അമ്മാവന്‍ അബ്ബാസ് പറഞ്ഞു:

”നബിയെ, കഅബയുടെ താക്കോല്‍ എനിക്ക് നല്കിയാലും, അത് നമ്മുടെ കുടുംബത്തിനു ഒരു ബഹുമതിയാണ്..”

നബി ? ഒന്നും മിണ്ടിയില്ല.. പെട്ടെന്ന് നബിയുടെ നെറ്റി വിയര്‍ത്തു, ശബ്ദം മാറി.. ഖുര്‍ ആണ്‍ ആ നാവിലൂടെ അവതരിച്ചു..

‘വിശ്വസിച്ചേല്പിക്കപ്പെട്ട വസ്തുക്കള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തുവീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പ് കല്പ്പിക്കുകയാണെങ്കില്‍ നീതിപൂര്‍വ്വം തീര്‍പ്പ് കല്പിക്കണമെന്നും, ദൈവം നിങ്ങളോടു ആജ്ഞാപിക്കുന്നു.. . എത്ര നല്ല ഉപദേശമാണവന്‍ നിങ്ങള്‍ക്ക് നല്കുന്നത്. തീര്‍ച്ചയായും ദൈവം എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു ..” ( ഖുര്‍ ആണ്‍ 4 / 58 )

ഖുര്‍ ആണ്‍ അവതരണം കഴിഞ്ഞ ശേഷം അല്‍പ നേരം ശാന്തനായി ഇരുന്ന് നബി ? മെല്ലെ ചോദിച്ചു.
”എവിടെ ഉസ്മാന്‍ ?”

ഉസ്മാന്‍ അങ്ങകലെ എത്തിയിരുന്നു.. അലി ഓടിച്ചെന്നു താക്കോല്‍ നല്കി യിട്ട് പറഞ്ഞു..

”താങ്കള്ക്ക് തന്നെ ഇത് തിരികെ എല്പ്പിക്കണമെന്ന് ദൈവ കല്പന നബിക്ക് അവതരിച്ചു..”

ഉസ്മാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു..

”ദൈവം സത്യം, ഞാന്‍ കരഞ്ഞു പറഞ്ഞത് ദൈവവും ഞാനും അല്ലാതെ മൂന്നാമതൊരാള്‍ അറിഞ്ഞിട്ടില്ല, എന്നിട്ടും മുഹമ്മദ് അത് പറഞ്ഞുവെങ്കില്‍, ദൈവം സത്യം അദ്ദേഹം നബി തന്നെ.. ഞാനിതാ അദ്ദേഹത്തില്‍ വിശ്വസിക്കുന്നു..”

.
ഇന്നും ഉസ്മാന്റെ കുടുംബമാണ് ക അബയുടെ താക്കോല്‍ സൂക്ഷിക്കുന്നത്..!
സാക്ഷാല്‍ കഅബാലയതിനുള്ളില്‍ അവതരിച്ച ഏക സൂക്തം അമുസ്ലിമിന് വേണ്ടിയായിരുന്നു..!