കങ്കണയുടെ പ്രണയക്കുരുക്കില്‍ സൂപ്പര്‍താരം കുടുങ്ങിയോ ?

327

kangana-ranaut-HD

പ്രണയം വിടരുന്നതും പൊളിയുന്നതും ബോളിവുഡില്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഹിന്ദി സിനിമാ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഒരു പ്രണയ വാര്‍ത്ത. സൂപ്പര്‍ നായിക കങ്കണ റണൗത്ത് ആണ് തനിക്ക് ഒരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അഭിമുഖത്തിനെത്തിയ ചില മാധ്യമങ്ങളോട് താന്‍ തന്റെ പങ്കാളിയെ കണ്ടെത്തിയതെന്ന് കങ്കണ പറഞ്ഞത്. കങ്കണയുടെ കാമുകനെ തിരഞ്ഞ് പാപ്പാരാസികള്‍ നെട്ടോട്ടമായി. എന്തായാലും പാപ്പരാസികളുടെ ക്യാമറ കണ്ണുകള്‍ കാമുകനാക്കുന്നത് ഹൃത്വിക് റോഷനെയാണ്. ഹൃത്വിക്‌ സൂസൈന്‍ ബന്ധം തകര്‍ന്നതോടെ ഹൃത്വിക്കുമായി പലതവണ കങ്കണയുടേ പേര് ചേര്‍ത്ത് ഗോസിപ്പ് ഇറങ്ങിയിരുന്നു.
ഭാര്യയുമായുള്ള ബന്ധമൊക്കെ അവസാനിപ്പിച്ച ഹൃത്വിക് ആകട്ടേ ക്രിഷ് ത്രീയിലെ തന്റെ പ്രതിനായിക കങ്കണയെ വല്ലാതെ പുകഴ്ത്തുന്നുണ്ട്. കങ്കണ പ്രണയത്തെപ്പറ്റി പറഞ്ഞ സമയം, തനിയ്ക്കും ഒരു കൂട്ടുകാരിയുണ്ടെന്ന് ചില മാധ്യമങ്ങളോട് ഹൃത്വികും പറഞ്ഞുവത്രേ. എന്തായാലും ബോളിവുഡില്‍ പുതിയൊരു ഗോസിപ്പുകൂടി പരക്കുകയാണ്.