kangana_ranaut_boolokam
തനു വെഡ്‌സ് മനുവിന്റെ രണ്ടാം ഭാഗം ഒരു വലിയ വിജയമായി മാറുന്നതിന്റെ ആഘോഷത്തിലാണ് ബോളിവുഡ് നദി കങ്കണ റാവുത്ത്. ‘കല്യാണം ഒരു ഭാരിച്ച ഉത്തരവാദിത്വം ആണ്. പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഞാന്‍ ഇന്ന് എനിക്കുള്ളതെല്ലാം നേടിയെടുത്തത്. അതെല്ലാം വേണ്ടെന്ന് വയ്ക്കുവാന്‍ എനിക്ക് സാധിക്കുകയില്ല.’ കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു താരത്തിന്റെ മറുപടി.

‘പ്രണയം സംഭവിക്കേണ്ടത് സ്വാഭാവികമായിട്ടാണ്. അല്ലാതെ, അതിനു പ്രായ പരിധി നിശ്ചയിക്കുവാന്‍ ആവില്ല.’ കങ്കണ കൂട്ടിച്ചേര്‍ത്തു. ക്വീന്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന് ശേഷം വീണ്ടും ശക്തമായ ഒരു കഥാപാത്രത്തെക്കൂടി അവതരിപ്പിച്ചു കൊണ്ട് അഭിനന്ദനങള്‍ വാരിക്കൂട്ടുന്ന കങ്കണയുടെ ഈ അഭിപ്രായം കൂടി കേള്‍ക്കുമ്പോള്‍ ഒന്നുറപ്പിക്കാം: ഈ പെണ്ണ് വന്നിരിക്കുന്നത് അങ്ങ് വെറുതെ പോകാനല്ല. കാത്തിരിക്കാം, താരറാണിയുടെ പുതിയ വേഷപ്പകര്‍ച്ചകള്‍ക്കായി.