കഞ്ചാവിനെ ന്യായീകരിച്ച് പുതിയ പഠനങ്ങള്‍…

150

download

കഞ്ചാവിനെ ജനകീയമാക്കുവാനോ അല്ലെങ്കില്‍ കഞ്ചാവ് മദ്യത്തെക്കാളും അപകടകാരി അല്ല എന്ന വാദവുമായി പുതിയ പഠനങ്ങള്‍ പുറത്തു വരികയാണ്.  സമീപ കാലത്ത് ജേര്‍ണല്‍ സയന്റിഫിക് റിപ്പോര്‍ട്ട്സില്‍ വന്ന വാര്‍ത്തയനുസ്സരിച്ച്
മദ്യത്തിനെ അപേക്ഷിച്ച്  ഏകദേശം 114 മടങ്ങ് കുറവാണ് കഞ്ചാവിന്റെ അപായ സാദ്ധ്യത എന്നാണ്.

മദ്യം, ഹെറോയിന്‍, കൊക്കെയ്ന്‍, പുകയില, മെത്താംഫിറ്റമിന്‍ എന്നിവ ഉള്‍പ്പെട്ട 7  മയക്കുമരുന്നുകളില്‍ നടത്തിയ പഠനത്തില്‍ ആണ് ഈ കണ്ടെത്തല്‍.  മുന്‍ പഠനങ്ങളിലും ഏറ്റവും സുരക്ഷിതമായ മയക്കുമരുന്ന് കൂട്ടത്തില്‍  ഇത് തന്നെയാണ്.

ഗവേഷകര്‍ സാധാരണ ഗവേഷണത്തിനു ഉപയോഗിക്കുന്ന മാനദണ്ഡം മരണനിരക്ക് അഥവാ റിസ്‌ക് ആണ്. എന്നാല്‍  ‘താഴ്ന്ന മരണനിരക്ക്’ കുറവാണ് എങ്കിലും മറ്റുള്ള മാനദണ്ഡങ്ങള്‍ എടുത്തു പരിശോധിക്കുമ്പോള്‍ അപകട സാദ്ധ്യത  ‘ഇടത്തരം’ അല്ലെങ്കില്‍  ‘ഉയര്‍ന്നത്’ തന്നെയാണ്.

എന്നാല്‍ വിദേശ രാജ്യങ്ങളിലെ നിയമം അനുസരിച്ച് ഈ അപായ സാദ്ധ്യതയുടെ അനുപാതത്തെക്കാള്‍ കൂടുതല്‍ ശിക്ഷയാണ് മരിജുവാന കേസ്സുകളില്‍ നല്‍കുന്നത്. ഗവേഷകരുടെ പഠനം വ്യകതമാക്കുന്നത് മിതമായ മദ്യ ഉപഭോഗം, സാധാരണ ഹെറോയിന്‍ ഉപയോഗത്തെക്കാള്‍ ഉയര്‍ന്ന റിസ്‌ക് ഉയര്‍ത്തുന്നുണ്ട് എന്നാണ്.

ചുരുക്കത്തില്‍ പറഞ്ഞു വന്നാല്‍ കഞ്ചാവ് മദ്യത്തെക്കാളും പുകയിലെയെക്കളും അപകടം കുറഞ്ഞ ഒന്ന് എന്ന നിലയിലേക്ക് പഠനങ്ങള്‍ എത്തി നില്‍ക്കുന്നു എന്നര്‍ത്ഥം. പല രാജ്യങ്ങളും മരിജുവാന അനുമതിയോടെ കൃഷി ചെയ്യുകയും, ചില രാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ നല്ലരു പങ്കും ലഭിക്കുന്നത് കഞ്ചാവ് കൃഷി തന്നെയാണ്.

ഇന്ത്യയില്‍ ഇന്നും ഇത് നിയമവിരുദ്ധമാണ് എങ്കിലും ഈ ഇടക്കാലത്ത് ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിച്ചതായി കാണാം. പല മരുന്നുകളുടെയും അസംസ്കൃത വസ്തുവായി കഞ്ചാവ് ചെടി ഇന്ന് ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ പല കുരുന്നുകളും ഇന്ന് കഞ്ചാവ് വലിക്കാതെ ഉറങ്ങാത്ത നാടാണ് നമ്മുടേത്‌.

ചുരുക്കത്തില്‍ പറഞ്ഞാല്‍ അപായ സാദ്ധ്യത കൂടുതലോ കുറവോ എന്നല്ല മദ്യവും മയക്കുമരുന്നും കഞ്ചാവുമൊക്കെ മനുഷ്യന് ദോഷം ചെയ്യില്ല എന്ന് ഒരു വാദങ്ങള്‍ക്കും ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

വീഡിയോ കാണാം