കടം കോടികളായി , രജനികാന്തിന്റെ സ്വത്ത്ജപ്തി ചെയ്യുന്നു

226

rajini_latest_stills7 copy

രജനികാന്തിന്റെ ഒരു സിനിമയുടെ പ്രതിഫലം എത്രയെന്ന്‍ അറിയുമോ ? കൃത്യമായി അറിയില്ലെങ്കിലും കോടികള്‍ ഉണ്ടാകുമെന്ന്‍ ഉറപ്പ്. പക്ഷെ ബാങ്ക് ഇതൊന്നും കാര്യമായി എടുക്കുന്നില്ല . രജനിയുടെ വസ്തു ജപ്തി ചെയ്യാനുള്ള ഒരുക്കത്തിലാണവര്‍. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിലാണ്  സൂപ്പര്‍ സ്റ്റാറിന്റെ വസ്തു ബാങ്ക്  ജപ്തി ചെയ്യാനൊരുങ്ങുന്നത് .

മീഡിയവണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്വാകാര്യ നിര്‍മാണ കമ്പനി രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്തിനെ ജാമ്യം നിര്‍ത്തിയെടുത്ത 22.21 കോടി രൂപ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ബാങ്ക് ലേലത്തിനൊരുങ്ങുന്നത്. രജനിയുടെ പേരിലുള്ള 2 ഏക്കര്‍ വസ്തുവാണ് എക്‌സിം ബാങ്ക് ലേലം ചെയ്യാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച ലേല പരസ്യം ചില തമിഴ് പത്രങ്ങളില്‍ നല്‍കിയിരുന്നു. ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പലിശ പോലും ഇതുവരെയും തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് നടപടിയ്ക്ക് ഒരുങ്ങുന്നതെന്ന് എക്‌സിം ബാങ്ക് അധികൃതര്‍ പറയുന്നു.

തമിഴ്‌നാട്ടിലെ കാഞ്ചിപുരം ശ്രീപെരുമ്പത്തൂര്‍ താലൂക്കിലുളള രജനിയുടെ രണ്ട് ഏക്കര്‍ 13 സെന്റ് ഭൂമിയാണ് ബാങ്ക് ലേലം ചെയ്യാനൊരുങ്ങുന്നത്. രജനീകാന്ത് നായകനാവുകയും മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുകയും ചെയ്ത ചിത്രം കൊച്ചടിയാന്‍ നിര്‍മ്മിച്ചത് മീഡിയ വണ്‍ ഗ്‌ളോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു. ചിത്രത്തില്‍ ദീപിക പദുകോണാനായിരുന്നു നായിക. ബാങ്കില്‍ നിന്ന് 20 കോടി രൂപ ലോണെടുത്തുവെന്നും 2015 മാര്‍ച്ച് മൂന്നിന് മുന്‍പ് പണം തിരികെ അടയ്ക്കുമെന്നും നിര്‍മാണ കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എക്‌സിം ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും മീഡിയ വണ്‍ പറയുന്നു.