കടലില്‍ പെടുന്നവരെ രക്ഷിക്കുവാനായി രക്ഷാ റോബോട്ട് !

131

1

നമ്മളില്‍ ആരെങ്കിലും എന്തെങ്കിലും അപകടത്തില്‍ പെട്ട് കടലില്‍ കുടുങ്ങി പോയാല്‍ എന്ത് ചെയ്യും? അല്ലെങ്കില്‍ നീന്തുവാനിറങ്ങി തിരിച്ചു കയറുവാന്‍ കര കാണുന്നില്ലെങ്കില്‍ എന്താണ് ചെയ്യുക? ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ രക്ഷക്കായി ഒരു റോബോട്ടുമായി ഇറങ്ങിയിരിക്കുകയാണ് ആര്‍ ടി എസ് ലാബ്‌ എന്ന ഇറാനിയന്‍ കമ്പനി. പാര്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ജീവന്‍ രക്ഷാ റോബോട്ട് ഉണ്ടെങ്കില്‍ പിന്നെ തീര പ്രദേശത്തിന് അടുത്തുള്ള ഏതൊരു അപകടവും അത് കണ്ടെത്തി നിങ്ങളുടെ രക്ഷക്കെത്തും.

മുഖ്യമായും മുങ്ങി പോകുന്നവരെ കണ്ടെത്തുന്ന ഈ റോബോട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, സൌണ്ട്, ചിത്രങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കടലില്‍ ഇവ എപ്പോഴും സ്വയം പറന്നു കൊണ്ട് നിരീക്ഷണം നടത്തി കൊണ്ടിരിക്കും. ഇനി നിങ്ങള്‍ നീന്തുന്നത് അര്‍ദ്ധരാത്രി ആണെങ്കിലും ഓക്കേ, പാര്‍സിന്റെ ഹീറ്റ് സെന്‍സിംഗ് ക്യാമറ ഉപയോഗിച്ച് അത് നിങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കും. അപകടത്തില്‍ പെട്ട് പാര്‍സ് നിങ്ങളുടെ മുകളില്‍ എത്തിപ്പെട്ടാല്‍ ഒന്ന് ഒച്ചയുണ്ടാക്കിയാല്‍ മാത്രം മതി. പാര്‍സ് സ്വയം അതിന്റെ കൈവശമുള്ള എയര്‍ ട്യൂബ് അത് നിങ്ങള്‍ക്ക്‌ ഇറക്കി തരും.

2

ഈ റോബോട്ട് ഇപ്പോഴും അതിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ആണെങ്കിലും ആര്‍ ടി എസ് ലാബ്‌ അതിന്റെ ചില ആനിമേഷന്‍ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്.