കണക്കുകള്‍ (കഥ)
മൂവായിരത്തി മുന്നൂറ്റമ്പത് രൂപയുണ്ട്…
നൂറ്റമ്പതു രൂപ കുറവാണല്ലോ ഭഗവാനെ..
കൂലിപ്പണിക്കാരനായ നാരായണന് ആ കൊച്ചു വീട് അരിച്ചു പെറുക്കി…
കിട്ടിയ തുട്ടെല്ലാം ചേര്‍ത്തിട്ടും നൂറു രൂപ കുറവുണ്ട്.. രേഷ്മയെ വിളിക്കാന്‍ അയാള്‍ക്ക് മടി തോന്നി..
ചെറിയ ശമ്പളക്കാരിയായ അവളാണ് വീട്ടു ചിലവെല്ലാം നടത്തുന്നത്..
പക്ഷെ ഹൈദ്രോസ് ഹാജിയുടെ മുഖം ഓര്‍ത്തപ്പോള്‍ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
”രേഷ്മേ..”
115 total views, 3 views today

മൂവായിരത്തി മുന്നൂറ്റമ്പത് രൂപയുണ്ട്…
നൂറ്റമ്പതു രൂപ കുറവാണല്ലോ ഭഗവാനെ..
കൂലിപ്പണിക്കാരനായ നാരായണന് ആ കൊച്ചു വീട് അരിച്ചു പെറുക്കി…
കിട്ടിയ തുട്ടെല്ലാം ചേര്‍ത്തിട്ടും നൂറു രൂപ കുറവുണ്ട്.. രേഷ്മയെ വിളിക്കാന്‍ അയാള്‍ക്ക് മടി തോന്നി..
ചെറിയ ശമ്പളക്കാരിയായ അവളാണ് വീട്ടു ചിലവെല്ലാം നടത്തുന്നത്..
പക്ഷെ ഹൈദ്രോസ് ഹാജിയുടെ മുഖം ഓര്‍ത്തപ്പോള്‍ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
”രേഷ്മേ..”
ഞാറാഴ്ച ആയതിനാല്‍ ബസ്സില്‍ ആളുകള്‍ കുറവാണ്.. അരികില്‍ ഇരിപ്പുണ്ടായിരുന്ന ആളുടെ കയ്യിലെ വനിതാ മാഗസിന് വാങ്ങിച്ചു നോക്കി..
സൂപ്പര്‍ സ്റ്റാറിന്റെ ഫാമിലി ഫോട്ടോ..
ഉണ്ട മത്തങ്ങ പോലത്തെ മക്കള്‍
….. ” മക്കള്‍ക്ക് ചൂട് സഹിക്കാനാവില്ല.. സൊ , ഇപ്രാവശ്യത്തെ ഈജിപ്ത് ടൂര്‍ മാറ്റി റഷ്യന്‍ ടൂര്‍ ആക്കി.. ഇവന് എപ്പോഴും തന്തൂരി വേണം… ഇവള്‍ക്ക് മട്ടന്‍ റോസ്റ്റ്..”
പേജുകള്‍ മറിച്ചു .. ഒരു ആത്മീയ പേജ്… കുര്‍ആന്‍ വചനമാണ്..
” ഗര്‍ഭാശയങ്ങളില്‍ താനുദ്ദേഷിക്കും വിധം നിങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവനാകുന്നു…”
സൂപ്പര്‍ സ്റ്റാറിന്റെ മക്കളെ സൃഷ്ടിച്ച നീ തന്നെയാണല്ലോ ഭഗവാനെ അരപ്പട്ടിണിക്കാരായ എന്റെ പെണ്മക്കളെയും സൃഷ്ടിച്ചത്..!
ഉയര്‍ന്നു വന്ന തേങ്ങല്‍ അടക്കി അയാള്‍ മാഗസിന് ഉടനെ തിരിച്ചു കൊടുത്തു..
കണ്ണീര് അതില്‍ വീഴരുതല്ലോ…
മെല്ലെ കണ്ണുകള്‍ തുടച്ചു.. പുറത്തേക്കു നോക്കിയിരിക്കവെ , പുറത്തു കൂറ്റന്‍ പലിശ പരസ്യ ബോര്‍ഡുകള്‍…!
”ആപത്തിലെ സഹായിയായ സുഹൃത്ത് ”
” നേടൂ ഒരു മിനുറ്റ് ഗോള്‍ഡ് ലോണ്‍”
” പണക്കാരനായി മാറാത്തത് നിങ്ങളുടെ കുറ്റമാണ്..”
ഒരു ബോര്‍ഡില്‍ തന്റെ ഫോട്ടോ കൂടി വേണമെന്ന് നാരായണന് തോന്നി..
”ഒരുകാലത്തും പലിശ വാങ്ങല്ലേ… എന്നെ പോലെ ഗതികിട്ടാതെ അലയേണ്ടി വരും….”
ആകെയുള്ള അഞ്ചു സെന്റ് വീടും പറമ്പും കൂടി പണയപ്പെടുത്തിയാ രോഗിയായ ഭാര്യയെ ചികില്‍സിച്ചത്.. രണ്ടു പെണ്മക്കള്ക്കും അമ്മ നഷ്ടമാവരുതല്ലോ…പക്ഷെ എല്ലാ ചികിത്സ കഴിഞ്ഞിട്ടും അവള് പോയി..
വീടും പറമ്പും ഹൈദ്രോസ് ഹാജി എഴുതി വാങ്ങിച്ചു.. പലിശ ഒരു രൂപ പോലും ഹാജി വിടില്ല..
”ഞാനുണ്ടാക്കിയ വഴിയാണിത്… ഇതിലൂടെ പോണേല് എനിക്ക് കാശ് തരണം..അതാ അതിന്റെ കണക്ക് .”
അയല്‍വാസിയോടു പോലും കാശെണ്ണി വാങ്ങി ഹാജിക്ക..
പലിശേടെ അവധി കഴിഞ്ഞതിനു സാധാരണ കണക്കും പറഞ്ഞു തെറി ഫോണ്‍ വരേണ്ടതാണ്.. ഒരാഴ്ച ആയിട്ടും ഫോണ്‍ വന്നിട്ടില്ല.. നേരിട്ട് വരാനാണ് ചാന്‍സ്..
ഹാജിക്കാടെ ബംഗ്ലാവിലെത്തിയതും വൈകുന്നേരമായി.. ചെറിയ ഗേറ്റിലൂടെ അകത്തേക്ക് കടന്നു.. മുറ്റത്ത് സുന്ദരനായ യുവാവ്
‘ ആരാ..?”
” ഞാന്‍.. നാരായണന്… ……. .,….ഹാജിക്ക ഇല്ലേ ..?”
” ബാപ്പ മരിച്ചു.. കഴിഞ്ഞാഴ്ച..”
” ങേ..!”
”നിങ്ങള്‍..?”
”ഞാന്‍ ഹാജിക്കാനെ കാണാന്‍ വന്നതാ… പലിശ…”
”ഞാനും എന്റെ ഉമ്മയും പലിശ വാങ്ങാറില്ല.. തിന്നാറുമില്ല.. കഠിന ഹറാമായ പലിശ ഞങ്ങള്‍ക്ക് വേണ്ട.. എനിക്കൊരു നല്ല ജോലിയുണ്ട് അത് തന്നെ ധാരാളം.. എല്ലാ കണക്കുകളും തീര്ത്തോണ്ടിരിക്കുകയാ.. നിങ്ങള്ടെ ഡോകുമെന്സ് ഞാനിപ്പോ തരാം..”
വളരെ പെട്ടെന്ന് തന്നെ അവന് എല്ലാം തിരികെ തന്നു..
”ഹാജിക്കാന്റെ ഖബര്‍ ..?”
ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാനില്‍ എത്തിയപ്പോഴേക്കും സന്ധ്യയായി…
ഖബറുകള്‍ക്കിടയിലൂടെ നടന്നു ഹാജിക്കാന്റെ ഖബറിനടുത്ത് എത്തി.. പുതു ഖബറിന്റെ ചുവപ്പ് മണ്ണ് മാറിയിട്ടില്ല..
തൊട്ടപ്പുറം ഏതോ ഒരു ആമിന.. ഇപ്പുറം ഏതോ ഒരു അബു..
നടുവില്‍…….. ”ഞാനാരാന്നറിയോ.. കളപ്പുരക്കല്‍ ഹൈദ്രോസ് ഹാജി..! ” എന്ന ഹാജിക്ക…
മുട്ട് കുത്തിയിരുന്നു സങ്കടത്തോടെ നാരായണന് പറഞ്ഞു..
‘ പൊറുക്കണം ഹാജിക്ക.. ഞാനറിയാന് വൈകി.. പലിശ ഉണ്ടാക്കാനുള്ള വെപ്രാളത്തിലായിരുന്നു.. ഞാന്‍ നിങ്ങടെ വീട്ടില്‍ പോയിരുന്നു.. നിങ്ങളുടെ മോന് ഈ പണം വാങ്ങിച്ചില്ല.. എന്നിട്ടും പേപ്പറും , ആധാരോം തിരികെ തന്നു.. പക്ഷെ കണക്ക് പ്രകാരം ഈ പൈസ കൂടി തന്നാലെ മുതല്‍ മുഴുവനും ആകത്തുള്ളൂ.. ഒരിക്കല്‍ എന്നെ സഹായിച്ച ആളല്ലേ നിങ്ങള്‍……… …. .. ചതിക്കാന്‍ മനസ്സനുവദിക്കുന്നില്ല.. അതോണ്ട് ഇത് സ്വീകരിക്കണം..കണക്ക് പൊരുത്തപ്പെടണം .”
ഖബര്‍ കുറച്ചു മാന്തി നാരായണന് ആ പണം കുഴിച്ചിട്ടു..പിന്നെ നിറ കണ്ണോടെ ആകാശത്തേക്ക് നോക്കി പ്രാര്‍ഥിച്ചു..
പിന്നെ ആ പാവം മനുഷ്യന് തിരിഞ്ഞു നടന്നു..
അപ്പോള്‍ …
മഗരിബ് ബാങ്കിനൊപ്പം അടിച്ചു വീശിയ ഒരിളം കാറ്റ് നാരായണനെ മാത്രം തഴുകി കടന്നു പോയി…
അത് സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു കാറ്റായിരുന്നു…
116 total views, 4 views today
