ഡ്രൈവിംഗ് പഠിക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും എന്നും ഭയപ്പെടുത്തുന്ന ഒന്നാണ് ഏതെന്കിലും മാളില്‍ പോയി ചെയ്യേണ്ട സന്ദര്‍ഭങ്ങളും മറ്റും. അല്ലെങ്കില്‍ എപ്പോഴെന്കിലും റിവേഴ്സ് ഗിയറില്‍ ഓടിക്കണം എന്ന് വെച്ചാല്‍ ചിലര്‍ക്കെങ്കിലും ഇപ്പോഴും അതൊരു പ്രശ്നം തന്നെയാണ്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളെ സഹായിക്കുന്ന ഒരു അത്ഭുത കാറിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മള്‍ ഓഫിസിലോ ഷോപ്പിംഗ്‌ മാളുകളിലോ എത്തിപ്പെട്ടാല്‍ പാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിക്കാതെ കാറില്‍ നിന്നുമിറങ്ങി നമുടെ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. ബാക്കി കാര്യങ്ങള്‍ സ്വയം ഈ കാര്‍ ചെയ്തു കൊള്ളും എന്നാണ് ഈ വീഡിയോ കാണിക്കുന്നത്.

ഓഡി പൈലറ്റഡ് ഡ്രൈവിംഗ് കാര്‍ ആണ് ഈ സ്വയം പാര്‍ക്ക്‌ ചെയ്യുന്ന കാര്‍ . എന്നാ നമുക്കൊന്ന് വാങ്ങിയാലോ? തറവാട് പണയം വെക്കുവാന്‍ ഒരുക്കമെങ്കില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം ഈ അത്ഭുത കാറിനെ.

Advertisements