കേയ്റ്റ് വിന്‍സ്ലെറ്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ടൈറ്റാനിക്കിലെ ദുരന്തനായികയുടെ രൂപമാവും മനസിലെത്തുക. ഒരുപക്ഷേ, ഹോളിവുഡ് ചിത്രങ്ങളുടെ സ്ഥിരം പ്രേക്ഷകര്‍ അല്ലാത്തവര്‍ക്ക് പോലും ടൈറ്റാനിക് എന്ന ചിത്രത്തെക്കുറിച്ച് അറിവുണ്ടായിരിക്കും. പണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റി നമ്മുടെ ടി.വി.ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്ന സമയത്ത് പലരും ടൈറ്റാനിക് കണ്ടിട്ടുമുണ്ടാവും. എന്നാല്‍, കേയ്റ്റ് വിന്‍സ്ലെറ്റ് എന്ന നടിയുടെ ഏറ്റവും മികച്ച 5 ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ ടൈറ്റാനിക് ഉണ്ടാവണം എന്നുറപ്പില്ല. കാരണം ഈ നടി അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങള്‍ അനവധിയുണ്ട് എന്നത് തന്നെ.
റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് കേയ്റ്റിന്. ഇനിയുമുണ്ട് കേയ്റ്റ് വിന്‍സ്ലെറ്റ് മികവുറ്റതാക്കിയ ചിത്രങ്ങള്‍. അവയില്‍ ഏറ്റവും മികച്ച 10 ചിത്രങ്ങളെ ഇവിടെ പരിചയപ്പെടാം. നിങ്ങള്‍ ഒരു സിനിമാപ്രേമി ആണെങ്കില്‍ ഒരിക്കലും ഈ സിനിമകള്‍ കാണാതിരിക്കരുത്.
- ഹെവന്‍ലി ക്രീച്ചേഴ്സ് (1994)
സംവിധാനം :പീറ്റര്‍ ജാക്സണ് - സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി (1995)
സംവിധാനം : ആംഗ് ലീ - ഹാംലെറ്റ് (1996)
സംവിധാനം : കെന്നത്ത് ബ്രാണ - ടൈറ്റാനിക്ക് (1997)
സംവിധാനം : ജെയിംസ് കാമറൂണ്ടൈറ്റാനിക് - ഐറിസ് (2001)
സംവിധാനം : റിച്ചാര്‍ഡ് ഐര് - ഫൈന്‍ഡിംഗ് നെവര്‍ലാന്‍ഡ് (2004)
സംവിധാനം : മാര്‍ക്ക് ഫോസ്റ്റര്‍ - എറ്റെര്‍ണല്‍ സണ്‍ഷൈന്‍ ഓഫ് ദി സ്പോട്ട്ലെസ് മൈന്‍ഡ് (2004)
സംവിധാനം : മൈക്ക് ഗോന്ദ്രേ - ലിറ്റില്‍ ചില്‍ഡ്രന്‍ (2006)
സംവിധാനം : ടോഡ് ഫീല്ഡ്റെവലൂഷനറി റോഡ് - റെവലൂഷനറി റോഡ് (2008)
സംവിധാനം : സാം മെന്‍ഡിസ് - റീഡര്‍ (2008)
സംവിധാനം : സ്റ്റീഫന്‍ ഡാല്‍ഡ്രി
അപ്പോള്‍ ഇനി വൈകേണ്ട, കാണാത്തവര്‍ ഈ സിനിമകള്‍ വേഗം അന്വേഷിച്ചു തുടങ്ങിക്കോളൂ. കണ്ടവര്‍ തങ്ങളുടെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ഓര്ത്തെടുത്തുകൊള്ളൂ.