കണ്ടുപിടിച്ചവന്മാരെ സമ്പന്നരാക്കാത്ത ചില കണ്ടുപിടിത്തങ്ങള്‍.

189

Mikhail-Kalashnikov-798x350

ആരെങ്കിലും എന്തെങ്കിലും ഒക്കെ കണ്ടുപിടികുന്നത് അത് ലോകത്തിനു വിറ്റ് കാശാക്കാനാണ്. എന്നാല്‍ ലോകത്ത് ചൂടപ്പം പോലെ വിറ്റുതീരുന്ന തങ്ങളുടെ കണ്ടുപിടിത്തം കൊണ്ട് യാതൊരു പ്രയോജനം ഇല്ലാത്ത വിദ്വാന്മാരും ഉണ്ട്.

1.വേള്‍ഡ് വൈഡ് വെബ്‌.

യുറോപ്പില്‍ ഉള്ള ശാസ്ത്രഞ്ജര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ കൈമാറാനാണ് സര്‍ ടിം ബര്‍നേര്‍സ് ലീ വേള്‍ഡ് വൈഡ് വെബ്ബിന് രൂപം കൊടുത്തത്. എന്നാല്‍ സംഗതി ഹിറ്റ്‌ ആയതോടെ ബര്‍നേര്‍സ് ലീ അത് ലോകത്തിനു ഫ്രീ ആയി സമര്‍പ്പിക്കുകയായിരുന്നു.

inventors_that_didnt_get_wealthy-9

2.എല്‍ഇഡി ലൈറ്റുകള്‍.

എഡിസന്‍റെ ബള്‍ബിനു പകരക്കാരനായിട്ടായിരുന്നു 1962 ല്‍ നിക്ക് ഹോളോനിയാക്ക് എല്‍എഡി ലൈറ്റുകള്‍ കണ്ടു പിടിച്ചത്. എന്നാല്‍ തന്‍റെ കണ്ടുപിടിത്തം ലോകത്തിനുള്ളതാണ് എന്നും തനിക്ക് അതിനു പ്രതിഫലം ഒന്നും വേണ്ട എന്നുമായിരുന്നു നിക്കിന്‍റെ പക്ഷം.

Untitled-1

3.ഒട്ടിപ്പോ നോട്ടുകള്‍.

ഇന്ന് ലോകത്ത് എവിടയും എപ്പോഴും വില്‍പ്പന നടക്കുന്ന ഒട്ടിപ്പോ നോട്ടുകള്‍ കണ്ടുപിടിച്ച ഡോ.സ്പെന്‍സര്‍ സില്‍വരുടെ കുടുംബംത്തിനു ഇതിന്‍റെ പേരില്‍ യാതൊരുവിധ പ്രതിഫലവും ഇതുവരെ ലഭിച്ചിട്ടില്ല.

inventors_that_didnt_get_wealthy-5

4.കരോക്കെ മഷീന്‍.

ഉത്സവപറമ്പുകളിലും ചെറിയ ചെറിയ മീറ്റിങ്ങുകളിലും ഗായകരെ സഹായിച്ച കരോക്കെ മഷീന്‍ കണ്ടുപിടിച്ച ടെയിസുക് ഇങിയുന്‍ കരോക്കെ മഷീന്‍ വിറ്റ കാഷില്‍ നിന്നും ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല.

 inventors_that_didnt_get_wealthy-4

5.എ.കെ 47

തന്‍റെ രാജ്യത്തിനായി രണ്ടാം ലോകമഹായുദ്ധ സമയത്ത് സോവിയെറ്റ് സൈനികന്‍ കലാഷ്കിനോവ്‌ നിര്‍മ്മ്ച്ച തോക്കാണ് എകെ 47. ലോകത്തും ഇന്നും ഏറ്റുവും കൂടുതല്‍ വിറ്റഴിക്കുന്ന യന്ത്രതോക്കും എകെ 47 ആണ്. പക്ഷെ ഇതില്‍ നിന്നുമല്ല ഒരു ലാഭവിഹിതം പോലും തനിക്കു വേണ്ട എന്നാണ് കലാഷ്കിനോവ്‌ പറയുന്നത്.

inventors_that_didnt_get_wealthy-1